ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

വസന്തോത്സവത്തിന്റെ പ്രാധാന്യം

കലാലയങ്ങൾ പൂവാടികളാണെങ്കിൽ വിദ്യാർത്ഥികൾ പൂക്കളാണ് ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുണുള്ളത്.ഇതുപോലെയാണ് വിദ്യാർഥികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്ന.മറ്റുചിലരാകട്ടെ തന്റെ കഴിവുകൾ ഉള്ളിലാതുക്കുകയറ്റം ചെയുന്നു ഇത്തരക്കാരുടെ ഉള്ളിൽഇറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണർത്തുവാനും പ്രകടമാ-ക്കുവാനും അവസരങ്ങൾ നൽകേണ്ടത് അത്യാശ്യമാണ് പ്രകാരം സാഹിത്യത്തിലും,കലയിലും കുട്ടികൾക്കുള്ള അങിരുചിമനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ ഒരു പരിപാടിയാണ് " വസന്തോത്സവം”.കുട്ടികളാണ് ഭാവി തലമുറയെ നയിക്കേണ്ടത്.അതിനാൽ തന്നെ കുട്ടികളിലെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടതു അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികൾ ഉപകാരപ്രദമാണ്.

അകലുന്ന കനവുകൾ

-ഹരിത. റ്റി.എച്ച്

വിസ്മൃതമീ പാതതന്നിലെ നിനവുകൾ

അതിൻഹേതുവോ കാലത്തിനിരുളാം കരങ്ങളും

അന്നിന്റെ പകലുകൾ പാവനമായിതു

അന്നു രാത്രികൾ മൗനത്തിലായിരുന്നോ?

കനവുകളാം നിലാപക്ഷി തലചായ്ച്ച

വാഴ്വാം തല്പത്തിൻ ചിറകൊടിഞ്ഞോ?

കേഴുന്നൊരീ മനം ആരുടേതോ

ശൂന്യമീ കാലത്തിനോളങ്ങളിൽ

ഒരു നവസുസ്മിതം തളിരിടുന്നോ

എന്നുടെ രീക്ഷണചക്രവാളത്തിൽനിൽ

ആ അധരങ്ങളിനിയും പൂത്തിടുമോ?

അന്നു നാം ഇരു മേഘപടലങ്ങളായ്

ഈ വാനിലല്ലോ കരങ്ങൾ കോർത്തൂ

ഇന്നു നാം ഇരു കൈവഴികളായി

പിരിഞ്ഞിടുന്നു നദീതീരത്തിനിൽ

എന്തിനീ വേർപാടുതേടുന്നു നാം

ഒരു മുറിവാക്കിനായി കാത്തിരിപ്പു

വിലപിക്കുമീ തോഴരായി നമ്മൾ

കാലമിന്നിന്നുടെ പ്രതീകമാമോ

ഓർമിക്കുവാൻ ഞാൻ ചൊല്ലണമോ

ഓർമയായ് നീ കാത്തുസൂക്ഷിച്ചിടു

വിട പറഞ്ഞീടുന്നീ മാത്രയിൽ

ഈ രണ്ടു സഖികളും മാനസവും

താരകളിന്നിന്റെ സാക്ഷികളും

നദീതീരങ്ങൾ വിരഹാം പൊഴിച്ചിടുന്നു

വിഴിയെന്നു മാത്രം പഴിച്ചീടുമോ

എന്നുമിക്കാല നിയോഗത്തിനെ.

ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്

ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്‍‍