എൽ.എം.യൂ.പി.എസ്.അടിമലത്തുറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരുതലോടെ കൂളായി അവർ  എൽ.എം.യു.പി സ്കൂളിലെത്തി.

മാസ്കും മധുരവും നൽകി  നവാഗതരെ  സ്വാഗതം ചെയ്തു...........................താപനില പരിശോധനയ്ക്ക് ശേഷം സ്കൂൾ വളപ്പിലേക്ക് . തുടർന്ന് അധ്യാപകർ അവരെ ചേർത്ത് പിടിച്ച് കരുതലോടെ ക്ലാസ് മുറിയിലേക്ക് .അടച്ചുപൂട്ടലിന് ശേഷം പ്രവേശനോത്സവ ദിനത്തിൽ  സ്കൂളിലെത്തിയ  നവാഗതർ അക്ഷരദീപം തെളിയിച്ച് ക്ലാസിൽ പ്രവേശിച്ചു. സ്കൂളിലെത്തിയ കുട്ടികളെ ബയോബബിൾ മാതൃകയിലാണ് ക്ലാസ് മുറിയിലെത്തിച്ചത് പൊതു ഇടങ്ങളിലും ക്ലാസ് മുറികളിലും കുട്ടികളുടെ കൈകൾ അണുവിമുക്കമാക്കുന്നതിന് സാനിട്ടൈസർ സൗകര്യമൊരുക്കിയിരുന്നുതെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധനയും നടന്നു. സിക്ക് റൂമും സജ്ജമാക്കി


വീടൊരു വിദ്യാലയം പദ്ധതി

കോവിഡ് തരംഗം മൂലം  പഠനം ഓൺലൈൻ ക്ലാസ്സിലേക്ക് മാറിയ സാഹചര്യത്തിൽ കുട്ടികൾക്ക് ഒരു ആശ്വാസമായി കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച  പദ്ധതിയാണ് "വീടൊരു വിദ്യാലയം "
അദ്ധ്യാപകർ വീടുകളിൽ ചെന്ന് കുട്ടികൾക്ക്  ക്ലാസുകൾ എടുക്കുന്നു