ഉള്ളടക്കത്തിലേക്ക് പോവുക

വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

റിപ്പബ്ലിക്ക് ഡേ ദിനാഘോഷം

2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി.രാഗിണി.എം. ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ രാജശ്രീ ടീച്ചർ, സേതു മാസ്റ്റർ, ഷമീം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.

യു എസ് എസ് /എൽ എസ് എസ് പരിശീലനം

യു പി/എൽ പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ കുട്ടികളെ യു എസ് എസ് /എൽ എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്‍ലൈനായും കോച്ചിംഗ് നൽകി.