എം റ്റി എച്ച് എസ് എസ് വെണ്മണി/പ്രവർത്തനങ്ങൾ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡും കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും
വെൺമണി: മാർത്തോമ്മ ഹയർ സെക്കണ്ടറി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 6-ാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡും കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും 05-03-2022 രാവിലെ 8 മണിക്ക് വെൺമണി മാർത്തോമ്മ സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനിമോൾ T S സല്യൂട്ട് സ്വീകരിച്ചു. വെൺമണി ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. രമേശ് ജി.കേഡറ്റുകൾക്കുള്ള പ്രതിഞ്ജാ വാചകം ചൊല്ലി കൊടുത്തു. തുടർന്നുളള പൊതുസമ്മേളനത്തിന്
[[പ്രമാണം:274761064 1374490076324076 3652515830949304070 n.jpg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:274751106 1374490049657412 6198620274630593423 n.jpg|ലഘുചിത്രം|
]]]]
Rev. V T ജോസൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. കോശി സാമൂവേൽ വെൻസെക് ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ.ജിജി മാത്യു സ്കറിയ ( പ്രിൻസിപ്പൽ , MTHS S വെൺമണി )സ്വാഗതവും കമ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി. ജിഷ മാത്യു ക്യതഞ്ജതയും പറഞ്ഞു. ശ്രീ. സജി അലക്സ് (HM , MTHSS വെൺമണി ), ശ്രീ. റോയി കെ. കോശി (PTA പ്രസിഡന്റ്), ശ്രീ. അരുൺ കുമാർ SI (ഡ്രിൽ ഇൻസ്ട്രക്ടർ ), ശ്രീമതി.ലീന മേരി ഫിലിപ്പ് (സീനിയർ അസിസ്റ്റന്റ് ) ശ്രീമതി.ലിസ മറിയം ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
കൂടുതൽ കാണുന്നതിന്https://www.facebook.com/100010752945819/videos/1076820759547932/
മികവ് 2021# അനുമോദനവും അവാർഡ് ദാനവും
കൂടുതൽ കാണുന്നതിന്
കൗൺസിലിംഗ് ക്ലാസ്
പ്രേവേശനോത്സവം-2021
മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ വെൺമണി പ്രവേശനോത്സവം
ആളും ആരവവും ഇല്ലാതെ സാമൂഹിക അകലം പാലിച്ച് പ്രവേശനോത്സവം നടന്നു ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബിൻ പി വർഗീസ് ഉത്ഘാടനം ചെയ്തു മനുഷ്യത്വം ഉള്ള വ്യക്തിത്വങ്ങളായി മാറുവാൻ ആഹ്വാനം ചെയ്തു ലോക്കൽ മാനേജർ റവ. വി.ടി. ജോസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ, ഹെഡ്മാസ്റ്റർ സജി അലക്സ്, പി.ടി.എ.പ്രസിഡന്റ് റോയി കെ കോശി, മറിയാമ്മ ഉമ്മൻ, റൂബി ജോൺ എന്നിവർ പ്രസംഗിച്ചു എയ്ഞ്ചൽ സുനിൽ, ജീൻസ വർഗീസ് തുടങ്ങിയ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു മധുരം വിതരണം ചെയ്തു
ശതാബ്ദി
ശതാബ്ദി ആഘോഷങ്ങൾ
ബഹുമാന്യരേ
അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട് അക്ഷരമുറ്റത്ത് വർണ്ണാക്ഷരങ്ങൾ വിതച്ചതിന്റെ ആത്മവിശ്വാസവുമായി വെൺമണി ഗ്രാമത്തിന്റെ സാമൂഹിക - സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന വെൺമണി മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിക്കുന്നു . 1920 മെയ് മാസം 9 -ാം തീയതി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി 59 വിദ്യാർത്ഥികളും 2 അധ്യാപകരുമായി വെൺമണി സെഹിയോൻ മാർത്തോമ്മ ഇടവകയുടെ ചുമതലയിൽ ആരംഭിച്ച ഈ വിദ്യാലയം 1950 ൽ ഹൈസ്കൂളായും 2000 ത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടി . മാർത്തോമാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള ക്ലാസ്സുകളിലായി അധ്യാപകരും അനധ്യാപകരുമായി 50 സ്റ്റാഫ് അംഗങ്ങളും 1100 വിദ്യാർത്ഥികളുമുണ്ട് . നമ്മുടെ സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്നതിന് പിന്നിൽ അനേകരുടെ പ്രയത്നവും സഹകരണവും പ്രാർത്ഥനയുമുണ്ട് . തലമുറകളുടെ വിജ്ഞാനാവേശത്തെ ആ വോളം സാക്ഷാത്കരിക്കുവാൻ ഈ ദീർഘകാലയളവിൽ നമ്മുടെ സ്കൂളിന് സാധ്യമായി എന്നത് ചരിത്ര മാണ് . പ്രശസ്തരും പ്രത്യുൽപ്പന്നമതികളുമായിരുന്ന അനവധി പ്രധാനാധ്യാപകരുടെ ഭരണാപുണ്യം കൊണ്ടും , ഒരു പറ്റം അധ്യാപകരുടെ ആത്മാർഥത കൊണ്ടും നിരവധി പ്രതിഭാശാലികളെ വിവിധ മേഖല കളിൽ പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ ത്തിന് കഴിഞ്ഞു എന്നോർക്കുമ്പോൾ നമ്മുക്ക് അഭിമാനിക്കാം . അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും അക്കാഡമിക് സംവിധാനങ്ങൾ വിപുലീകരിച്ചും സ്കൂൾ കൂടുതൽ ആകർഷകമാക്കിയും വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തിയും സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കേണ്ടതാവശ്യമാണ് . ഭാവി തലമുറയ്ക്ക് ഗുണന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് അനിവാര്യമാണ് . ഇതിന് മുൻതൂക്കം നൽകി കൊണ്ടാണ് ഒരു വർഷം നീണ്ടു നിൽക്കുന്നതും 3 കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്നതു മായ ശതാബ്ദി ആഘോഷപരിപാടികൾക്ക് രൂപം കൊടുത്തിട്ടുള്ളത് . പഴ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ച് ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികൾ , ആഡിറ്റോറിയം എന്നിവ ഉൾപ്പെടുന്ന ഒരു മൂന്നുനില കെട്ടിടം , സ്കൂൾ ബസ് , ശുചിത്വത്തിന് പ്രാധാന്യം നൽകുന്ന ടോയിലെറ്റ് , ശതാബ്ദി കാരുണ്യ പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാർത്ഥിക്ക് വനം , കലാകായിക രംഗത്ത് ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഉൾപെടെ ഒട്ടനവധി നിർമ്മാണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നു . കൂടാതെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സമ്മേളനങ്ങളും പൂർവ്വവിദ്യാർത്ഥി - അധ്യാപക സംഗമവും മറ്റും സംഘടിപ്പിക്കുന്നതിനു തീരുമാ നിച്ചിരിക്കുന്നു . ഈ സംരംഭത്തിലേക്ക് ഏവരുടേയും പ്രാർത്ഥനയും സാമ്പത്തിക സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു . a - ഈ സാസ്വതി ക്ഷേത്രം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപഗോപുരമായി പ്രകാശി ക്കുകയാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |