എം റ്റി എച്ച് എസ് എസ് വെണ്മണി/പ്രവർത്തനങ്ങൾ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡും കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും
വെൺമണി: മാർത്തോമ്മ ഹയർ സെക്കണ്ടറി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 6-ാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡും കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും 05-03-2022 രാവിലെ 8 മണിക്ക് വെൺമണി മാർത്തോമ്മ സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനിമോൾ T S സല്യൂട്ട് സ്വീകരിച്ചു. വെൺമണി ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. രമേശ് ജി.കേഡറ്റുകൾക്കുള്ള പ്രതിഞ്ജാ വാചകം ചൊല്ലി കൊടുത്തു. തുടർന്നുളള പൊതുസമ്മേളനത്തിന്
[[പ്രമാണം:274761064 1374490076324076 3652515830949304070 n.jpg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:274751106 1374490049657412 6198620274630593423 n.jpg|ലഘുചിത്രം|
]]]]
Rev. V T ജോസൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. കോശി സാമൂവേൽ വെൻസെക് ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ.ജിജി മാത്യു സ്കറിയ ( പ്രിൻസിപ്പൽ , MTHS S വെൺമണി )സ്വാഗതവും കമ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി. ജിഷ മാത്യു ക്യതഞ്ജതയും പറഞ്ഞു. ശ്രീ. സജി അലക്സ് (HM , MTHSS വെൺമണി ), ശ്രീ. റോയി കെ. കോശി (PTA പ്രസിഡന്റ്), ശ്രീ. അരുൺ കുമാർ SI (ഡ്രിൽ ഇൻസ്ട്രക്ടർ ), ശ്രീമതി.ലീന മേരി ഫിലിപ്പ് (സീനിയർ അസിസ്റ്റന്റ് ) ശ്രീമതി.ലിസ മറിയം ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
കൂടുതൽ കാണുന്നതിന്https://www.facebook.com/100010752945819/videos/1076820759547932/
മികവ് 2021# അനുമോദനവും അവാർഡ് ദാനവും
കൂടുതൽ കാണുന്നതിന്
ശതാബ്‌ദി
ശതാബ്ദി ആഘോഷങ്ങൾ
ബഹുമാന്യരേ
അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട് അക്ഷരമുറ്റത്ത് വർണ്ണാക്ഷരങ്ങൾ വിതച്ചതിന്റെ ആത്മവിശ്വാസവുമായി വെൺമണി ഗ്രാമത്തിന്റെ സാമൂഹിക - സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന വെൺമണി മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിക്കുന്നു . 1920 മെയ് മാസം 9 -ാം തീയതി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി 59 വിദ്യാർത്ഥികളും 2 അധ്യാപകരുമായി വെൺമണി സെഹിയോൻ മാർത്തോമ്മ ഇടവകയുടെ ചുമതലയിൽ ആരംഭിച്ച ഈ വിദ്യാലയം 1950 ൽ ഹൈസ്കൂളായും 2000 ത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടി . മാർത്തോമാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള ക്ലാസ്സുകളിലായി അധ്യാപകരും അനധ്യാപകരുമായി 50 സ്റ്റാഫ് അംഗങ്ങളും 1100 വിദ്യാർത്ഥികളുമുണ്ട് . നമ്മുടെ സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്നതിന് പിന്നിൽ അനേകരുടെ പ്രയത്നവും സഹകരണവും പ്രാർത്ഥനയുമുണ്ട് . തലമുറകളുടെ വിജ്ഞാനാവേശത്തെ ആ വോളം സാക്ഷാത്കരിക്കുവാൻ ഈ ദീർഘകാലയളവിൽ നമ്മുടെ സ്കൂളിന് സാധ്യമായി എന്നത് ചരിത്ര മാണ് . പ്രശസ്തരും പ്രത്യുൽപ്പന്നമതികളുമായിരുന്ന അനവധി പ്രധാനാധ്യാപകരുടെ ഭരണാപുണ്യം കൊണ്ടും , ഒരു പറ്റം അധ്യാപകരുടെ ആത്മാർഥത കൊണ്ടും നിരവധി പ്രതിഭാശാലികളെ വിവിധ മേഖല കളിൽ പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ ത്തിന് കഴിഞ്ഞു എന്നോർക്കുമ്പോൾ നമ്മുക്ക് അഭിമാനിക്കാം . അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും അക്കാഡമിക് സംവിധാനങ്ങൾ വിപുലീകരിച്ചും സ്കൂൾ കൂടുതൽ ആകർഷകമാക്കിയും വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തിയും സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കേണ്ടതാവശ്യമാണ് . ഭാവി തലമുറയ്ക്ക് ഗുണന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് അനിവാര്യമാണ് . ഇതിന് മുൻതൂക്കം നൽകി കൊണ്ടാണ് ഒരു വർഷം നീണ്ടു നിൽക്കുന്നതും 3 കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്നതു മായ ശതാബ്ദി ആഘോഷപരിപാടികൾക്ക് രൂപം കൊടുത്തിട്ടുള്ളത് . പഴ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ച് ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികൾ , ആഡിറ്റോറിയം എന്നിവ ഉൾപ്പെടുന്ന ഒരു മൂന്നുനില കെട്ടിടം , സ്കൂൾ ബസ് , ശുചിത്വത്തിന് പ്രാധാന്യം നൽകുന്ന ടോയിലെറ്റ് , ശതാബ്ദി കാരുണ്യ പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാർത്ഥിക്ക് വനം , കലാകായിക രംഗത്ത് ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഉൾപെടെ ഒട്ടനവധി നിർമ്മാണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നു . കൂടാതെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സമ്മേളനങ്ങളും പൂർവ്വവിദ്യാർത്ഥി - അധ്യാപക സംഗമവും മറ്റും സംഘടിപ്പിക്കുന്നതിനു തീരുമാ നിച്ചിരിക്കുന്നു . ഈ സംരംഭത്തിലേക്ക് ഏവരുടേയും പ്രാർത്ഥനയും സാമ്പത്തിക സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു . a - ഈ സാസ്വതി ക്ഷേത്രം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപഗോപുരമായി പ്രകാശി ക്കുകയാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |