എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/മറ്റ്ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഊർജ്ജസംരക്ഷണ ക്ലബ്ബ്
ഊർജ്ജസംരക്ഷണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഊർജ്ജസംരക്ഷണം വിദ്യാർത്ഥികളിലൂടെ വീടുകളിലേക്ക്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ
നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.സി. ഇന്ദിരാദേവി M.Sc., Ph.D ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങൾ വിഷയം അവതരിപ്പിച്ചു.
-
സെമിനാർ
നേച്ചർ ക്ലബ്ബ്
"""""""""""""""""""""""""""""""""""
പഠന യാത്ര.
നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെരിയാർ വന്യജീവി സങ്കേതം,സൈലന്റുവാലി നാഷണൽപാർക്ക് എന്നീ സ്ഥലങ്ങളിലേക്കു മൂന്നു ദിവസം നീണ്ടുനിന്ന പ്രകൃതിപഠനക്യാമ്പ് സംഘടിപ്പിച്ചു.
തെന്മല-ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിൽ രണ്ടു ദിവസം ചെലവഴിച്ച് പ്രകൃതിസൗന്ദര്യത്തിൽ അഭിരമിക്കുവാനുള്ള അവസരവും നേച്ചർ ക്ലബ്ബ് ഒരുക്കി.
ആയിരംതെങ്ങ് കണ്ടൽവനശാഖയിലേക്കു യാത്ര നടത്തുകയും അനുബന്ധമായി ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു
പ്രവൃത്തിപരിചയ മേള
""""""""""""""""""""""""""""""""""”
പ്രക്രിയാശേഷികളിലൂന്നിയ പഠനത്തിനാണ് നമ്മുടെ വിദ്യാലയം പ്രാമുഖ്യം നല്കുന്നത്.പ്രവൃത്തിപരിചയക്ലബ്ബിലൂടെ പരിശീലനം നല്കി തൊഴിൽതല്പരരായ വിദ്യാർത്ഥികളെ സമൂഹത്തിനു നല്കുവാൻ നമ്മുടെ വിദ്യാലയത്തിനു കഴിയുന്നു.2006 ൽ സംസ്ഥാനപ്രവൃത്തിപരിചയമേളയിൽ 16 സമ്മാനം നേടുവാൻ കഴിഞ്ഞു.ഇതിൽ പങ്കെടുത്ത 10-)0ക്ലാസ് വിദ്യാർത്ഥികൾക്ക് ഗ്രേസ്മാർക്ക് ലഭിച്ചു.
2005-2006 അധ്യയനവർഷം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ഈ മഹത്തായ കർമ്മപരിപാടിയുടെ സാഫല്യസാക്ഷ്യമാണ്.
ചന്ദനത്തിരി,സോപ്പ്,കുട എന്നിവയുടെ നിർമ്മാണം മികവുറ്റ രീതിയിൽ നടന്നുവരുന്നു.