കരിപ്പാൽ എസ് വി യു പി സ്കൂൾ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ് മഹാമാരിയിലൂടെ ലോകം കടന്നുപോകുന്നത്തിലൂടെ കുട്ടികൾ വീണ്ടും വിദ്യാലയത്തിലേക്ക് ഒന്നര വർഷത്തോളമായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് നവംബർ 1ന് സ്കൂൾ തുറക്കുന്നു എന്ന വാർത്ത ഏറെ സന്തോഷം പ്രദാനം ചെയ്തു.നമ്മുടെ വിദ്യാലയവും കുട്ടികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ മാസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു.കുട്ടികൾ വരുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുന്നതും അണുനശീകരണം നടത്തുന്നതിനും അധ്യാപകർ, പി ടി എ, മദർ പി ടി എ, നാട്ടുകാർ എന്നിവരുടെ പൂർണ്ണ സഹകരണം ഉണ്ടായിരുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ബാച്ച് 1,ബാച്ച് 2 എന്നിങ്ങനെ ക്രമീകരിച്ചു (നവംബർ 1,5)സ്കൂളും പരിസരവും കുട്ടികളെ ആകർഷിക്കുന്നതിന് വേണ്ടി അലങ്കരിച്ചിരുന്നു. സ്കൂൾ ബസുകളിൽ കുട്ടികളെ കൊണ്ടു വരുന്നതിനുവേണ്ടി ചർച്ച ചെയ്തിരുന്നു. സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക ക്ലാസ്സ്‌ നൽകിയിരുന്നു.

       നവംബർ 1ന് രാവിലെ 8മാണിയോട് കൂടി അധ്യാപകരും, പി ടി എ, മദർ പി ടി എ അംഗങ്ങളും സ്കൂളിൽ എത്തിചേർന്നിരുന്നു. കുട്ടികളുടെ കൈകൾ സാനിറ്റർ ഉപയോഗിച്ച് കഴുകാനും, താപനില പരിശോധിക്കാനും പ്രത്യേകം ആൾക്കാരെ നിയോഗിച്ചിരുന്നു. പായസവിതരണം നടത്തിയശേഷം കുട്ടികൾ വീട്ടിലേക്ക് തിരിച്ചുപോയി. നവംബർ 5 ന് ബാച്ച് 2വിന്റെ പ്രവേശനോത്സവം ഈ രീതിയിൽ നടത്തിയിരുന്നു.