കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

കായിക അധ്യാപകൻ ശ്രീ.ഷാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെയും വൈകുന്നേരവും ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. കുട്ടികൾക്ക് വ്യായാമം ചെയ്യുവാനുള്ള പരിശീലനവും സ്കൂളിൽനിന്ന് കൊടുക്കുന്നുണ്ട്. സ്കൂളിലെ അസംബ്ലി, അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വളരെ നല്ല രീതിയിൽ നടന്നു വരുന്നു. കായിമേളയിൽ സബ്‍ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നു.

ഷട്ടിൽ കോർട്ട് നിർമ്മിച്ചു.

കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലെ അദ്ധ്യാപകരുടെ സഹകരണത്തോടെ  ഷട്ടിൽ കോർട്ട് നിർമ്മാണം പൂർത്തിയാക്കി.സാമ്പത്തിക ചിലവും ശാരീരിക അധ്വാനവും സ്കൂൾ സ്റ്റാഫിന്റെ വകയായിരിക്കുന്നു. ഷട്ടിൽ കോർട്ട്  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ നിസാർ എൽ ഉദ്ഘാടനം ചെയ്തു. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി  സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുധർമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജ.പി. എസ്,ശ്രീ. പ്രമോദ് പി ബി ആശംസ പ്രസംഗം നടത്തി.ശ്രീ നസീർ എൻ  സ്വാഗതവും ശ്രി.ഷാജേഷ് കെ നന്ദിയും പറഞ്ഞു

സ്പോർട്സ് ക്ലബ്ബ് കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ അറിയുവാൻ ഇവിടെ സന്ദർശിക്കുക