ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/ലിറ്റിൽകൈറ്റ്സ് എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം)

ലിറ്റിൽകൈറ്റ്സ്

ഐ റ്റി @ സ്ക്കൂൾ നടപ്പിലക്കിയ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയ്ക്കുശേഷം നടപ്പിലാക്കിയ ഐ റ്റി ക്ലബ്ബിൽ LK/2018/4031 എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ആകെ നാൽപ്പത് അംഗങ്ങളണ് ക്ലബ്ബിലുള്ളത്.ഇതിൽ പതിനെട്ട് പെൺകുട്ടികളും ഇരുപത്തിരണ്ട് ആൺകുട്ടികളും അംഗങ്ങളായുണ്ട്.ക്ലബ്ബ് ലീഡർമാരായി പ്രവർത്തിച്ചുവരുന്നു.ശ്രീ.പി പ്രദീപ് കൈറ്റ് മാസ്റ്ററായും ശ്രീമതി.എ സലീനാബീവി കൈറ്റ് മിസ്ട്രസ്സായും പ്രവർ‍ത്തിയ്ക്കുന്നു.സ്ക്കൂളിൽ ലിറ്റിൽകൈറ്റ്സ് ബോർഡ് സ്ഥാപിയ്ക്കുകയും അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം പൂർത്തീകരിയ്ക്കുകയും ചെയ്തുകഴിഞ്ഞു.

വിദദ്ധപരിശീലനം

പ്രത്യേക പരിശീലനം

ലിറ്റിൽകൈറ്റ്സ് പരിശീലനപരിപാടികളുടെ ഭാഗമായി ഒരു പ്രത്യേക പരിശീലന പരിപാടി ഗ്രാഫിക്ക് സോഫ്റ്റ് വെയറുകളെ അധികരിച്ച് സംഘചിപ്പിച്ചു.ജിമ്പ് ഇങ്ക് സ്കേപ്പ് എന്നീ സോഫ്റ്റ് വെയറുകൾ കൂടുതൽ പരിചയപ്പെടാൻ ഇത് അവസരമൊരുക്കി.ശ്രീ വിപിൻ (ബ്ലോഗർ)ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

സ്ക്കൂൾതല ഏകദിനക്യാമ്പ് ഉത്ഘാടനം

ഏകദിനക്യാമ്പ്

സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന പരിശീലനക്യാമ്പ് ൦4/08/2018 ശനിയഴ്ചനടന്നു. രാവിലെ 9.30 ന് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. റ്റി ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.ക്യാമ്പിനായി ഒരുക്കിയിരുന്ന ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ വിവിധ സെഷനുകളിലായി പരിചയപ്പെടുത്തുകവഴി ലഘുചിത്രങ്ങൾ നിർമ്മിയ്ക്കുന്നതെങ്ങനെയെന്ന പ്രാഥമികധാരണ ഓരോ അംഗത്തിനും ലഭിയ്ക്കുകയുണ്ടായി.ഒരു അംഗത്തിന് ഒരു കമ്പ്യൂട്ടർ എന്നക്രമത്തിൽ കൊടുക്കാൻകഴിഞ്ഞത് വളരെയധികം നേട്ടമായി.അംഗങ്ങൾക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.വൈകുന്നേരം 4 മണിയ്ക്ക് ക്യാമ്പ് അവസാനിച്ചു.


ഏകദിന സ്ക്ക‍ൂൾതല പഠന ശിബിരം

ലിറ്റിൽ കൈറ്റ്സ് സ്ക്ക‍ൂൾതല ക്യാമ്പ് 2021-22


2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ചിഏകദിന പഠന ശിബിരം 20/01/2022 ബുധനാഴ്ച നടന്നു. പ്രഥമാധ്യാപകന്റെ ചുമതലയുണ്ടായിരുന്ന ശ്രീ .എ നാസർ എച്ച് എസ് റ്റി ബയോളജി ക്യാമ്പ് ഉത്ഘാടനം ചെയ്തു.9.30 മുതൽ 4.00 മണിവരെ തുടർന്ന ക്യാമ്പിൽ അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ സ്ക്ക‍ൂൾ എസ് ഐ റ്റി സി ശ്രീ ലജിത്ത് ചന്ദ്രപ്രസാദ് കൈറ്റ് മാസ്റ്റർ ശ്രീ പി പ്രദീപ് കൈറ്റ് മിസ്ട്രസ് ശ്രീമതി ഷെറീന എന്നിവർ ക്ലാസുകൾ നയിച്ചു.

ലിറ്റൽ കൈറ്റ്സ് ലാബ് പരിശീലനത്തിൽ