ഉപയോക്താവ്:37501

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37501 (സംവാദം | സംഭാവനകൾ)

ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ, മല്ലപ്പള്ളി

ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ , മല്ലപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്, ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി . ഈ സ്കൂളിനെ ഐ എച്ച് ആർ ഡി സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

സ്കൂൾ ചരിത്രം

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ നിയന്ത്രണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മല്ലപ്പള്ളിയിലുള്ള ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ .പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ആരംഭിച്ചു .

ഭൌതിക സൌകര്യങ്ങൾ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ. പത്തനംതിട്ട-മല്ലപ്പള്ളി റോഡിൻ്റെ വശത്തായാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1500 ഓളം പുസ്തകശേഖരമുള്ള അതിവിശാലമായ സ്കൂൾ ലൈബ്രറി , എല്ലാ സൌകര്യങ്ങളുമുള്ള രസതന്ത്ര ,ഭൗതികശാസ്ത്ര ,ജീവശാസ്ത്ര , കമ്പ്യൂട്ടർ , ഇലക്ട്രോണിക്സ് ലാബുകൾ എന്നിവ ഉൾക്കൊള്ളുന്നു .

പത്താം ക്ലാസ്സ് വരെ Trade Theory ഉൾപ്പെടുന്ന പാഠ്യപദ്ധതിയായതുകൊണ്ട് വിദ്യാർത്തികൾക്ക് ഉന്നതവിദ്യാഭ്യാസത്തിൽ വളരെയധികം ഗുണം ചെയ്യുന്നതും ഭാവിയിൽ വലിയ സ്വപ്നങ്ങൾ കണ്ട് മുന്നേറാനും വളരെയധികം സഹായകമാകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളിലുപരി N.S.S , Little Kites,വിമുക്തി മുതലായ ക്ലബ് പ്രവർത്തനങ്ങൾ ,സ്കൂൾ തല ഇംഗ്ലീഷ് , ഇലക്ട്രോണിക്സ് , മാത് സ് ,ET , മലയാളം , നേച്ചർ , മുതലായ ക്ലബ് പ്രവർത്തനങ്ങൾ , സ്കൂൾ തല കലാ കായിക മേളകൾ,സ്കൂൾ മാഗസിൻ നിർമ്മാണം മുതലായവ.

മാനേജ്മെൻ്റ്

മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ സ്ഥിതി ചെയ്യുന്ന, കേരള സർക്കാർ സ്ഥാപനമായ I.H.R.D യുടെ നിയന്ത്രണത്തിലുള്ള വിദ്യാലയമാണ് ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി.


സ്കൂളിൻ്റെ മുൻ സാരഥികൾ

സ്കൂളിൻ്റെ പ്രധാനാധ്യാപകർ
പേര്
ശ്രീമതി.മാമൂട്ടിൽ സൂസൻ ജോൺ
ശ്രീ.സുരേഷ് കുമാർ
ശ്രീ. അജിത കുമാർ
ശ്രീ.ബിജു ഫിലിപ്പ്
ശ്രീ.സുരേഷ് കുമാർ . എസ്
ശ്രീമതി.താര കെ.എസ്
ശ്രീമതി.മാമൂട്ടിൽ സൂസൻ ജോൺ

നേട്ടങ്ങൾ

പത്ത് വർഷത്തിലേറെയായി എല്ലാ വർഷവും പത്താം ക്ലാസ്സിലും ഹയർ സെക്കൻ്ററിയിലും 100 ശതമാനം വിജയം വിദ്യാർത്തികൾ കരസ്തമാക്കാറുണ്ട് .2017 വർഷത്തിൽ മലബാർ ക്യാൻസർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന Cancer Awareness Short flim കോൺടെസ്റ്റിൽ ഒന്നാം സ്ഥാനം വിദ്യാർത്ഥികൾ കരസ്ഥമാക്കി.2018-19 വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 100% വിജയം കരസ്തമാക്കിയ സ്കൂളുകൾക്ക് ലഭിക്കുന്ന ബി.എസ് രാജീവ് സ്മാരക പുരസ്കാരം സ്കൂളിന് ലഭിച്ചു. 2019ൽ സ്വച്ഛത ദേശിയ പരിഷത്തു സംഘടിപ്പിച്ച EVANO എവർറോളിങ്ങ് ട്രോഫി വിദ്യാർത്ഥികൾക്കു ലഭിച്ചു. 2018-19 Little Kites ബാച്ച് തയാറാക്കിയ "ഊര്" എന്ന ഹ്രസ്വചിത്രം സംസ്ഥാന തലത്തിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ ഒന്നാണ്. സുദേവ് സി.എസ് എന്ന വിദ്യാർത്ഥി 2018-19 വർഷങ്ങളിൽ ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന തലത്തിലും 2019 മനോരമ BIG Q challenge ലും ഉന്നത വിജയം കരസ്തമാക്കിയിട്ടുണ്ട് . 2019-20 ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാംമ്പിലേക്ക് അതുൽ.കെ.അനിൽ , ശ്രീഹരി രാജീവ് എന്ന രണ്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു.


വഴികാട്ടി

https://goo.gl/maps/Yjg1pZrZByCbeUGb8


ചിത്രശാല

"https://schoolwiki.in/index.php?title=ഉപയോക്താവ്:37501&oldid=1351504" എന്ന താളിൽനിന്ന് ശേഖരിച്ചത്