സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/വിദ്യാരംഗം

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ വീട്ടിലൊരു കുട്ടി ലൈബ്രറി ഉദ്ഘാടനം ചെയ്തു.
മുളന്തുരുത്തി : അടച്ചിരുപ്പിന്റെ കാലത്ത് കുട്ടികളുടെ വായന തടസ്സപ്പെടുകയും അധികസമയവും ഇല്ക്ട്രോണിക് ഉപകരണങ്ങളോടൊപ്പം ചെലവഴിക്കുകയും ചെയ്ത വിദ്യാർത്ഥികളെ തിരിച്ച് വായനയുടെ ലോകത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വീട്ടിലൊരു കുട്ടി ലൈബ്രറി പദ്ധതി അഞ്ചാം ക്ലാസ് വിദ്യാർത്ഥി കോരഞ്ചിറ പുറക്കരി ജോസഫ് സെബാസ്റ്റ്യന്റെ വസതിയിൽ വെച്ച് കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ ദാസ് പുസ്തകങ്ങൾ നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല സെക്രട്ടറി ബി.വി മുരളി മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പി.ടി.എ.പ്രസിഡന്റ് ബീന. പി നായർ , സ്റ്റാഫ് സെക്രട്ടറി ഫാ. മനു ജോർജ് , ഹൈസ്കൂൾ മലയാള വിഭാഗം മേധാവി മഞ്ജു വർഗീസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ അദ്ധ്യാപകനായ ജിനു ജോർജ്ജ്, വിദ്യാർത്ഥിയായ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.