ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/ഹൈസ്കൂൾ
ഇന്നത്തെ സ്ഥിതി
8,9,10 ക്ലാസ്സുകളിലായി 117 കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്.
അദ്ധ്യാപകരും വിഷയങ്ങളും
- ശ്രീമാൻ സുരേഷ് സി എ ഫിസിക്കൽ സയൻസ്
- ശ്രീമതി അനിത വി വി സോഷ്യൽ സയൻസ്
- ശ്രീമതി ശൈലജ പി ഹിന്ദി
- ശ്രീമതി ലൗലി ഗബ്രിയൽ കെ കണക്ക്
- ശ്രീമതി ബിനാഷ ബാബു പി മലയാളം
- ശ്രീമതി നിഷ സി എൻ നാച്വറൽ സയൻസ്
- ശ്രീമതി സ്മിഷ വി ഡി സംസ്കൃതം
- ശ്രീമതി നസീഹ അറബി
ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്കൂൾ വിഭാഗമാണ് നമ്മുടേത്.എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കാൻ നമുക്കായി.തികച്ചും സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻനിരയിൽ എത്തിക്കാൻ നമുക്കായിട്ടുണ്ട്.
- മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾക്ക് പുറമേ സംസ്ക്യതം,അറബി ഭാഷകളും പഠിപ്പിക്കുന്നു
- പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ.
- മികച്ച നിലവാരം പുലർത്തുന്ന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ വിവര സാങ്കേതിക വിദ്യയിൽ അറിവ് മെച്ചപ്പെടുത്താൻ സാധിച്ചു.
- നല്ല അച്ചടക്കവും സേവന സന്നദ്ധതയും ഉള്ള കുട്ടികളെ വാർത്തെടുക്കാൻ നല്ല രീതിയിൽ പ്രവൃത്തിക്കുന്ന JRC, CCC എന്നിവയ്ക്ക് സാധിച്ചു.
- സേവനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ നല്കാൻ ജെ ആർ സി യൂണിറ്റിന്'കഴിയുന്നുണ്ട്.
- വിദ്യാർത്ഥികൾക്ക് മാത്രമായി രാത്രി 8 മണി വരെ നീളുന്ന പരിശീലനം.
- പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും.
- വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ.
- വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളാക്കുവാൻ തക്കവിധമുള്ള പരിശീലങ്ങൾ.
- പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം.
- യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ.
- സ്കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പി ടി എയും മാതൃസംഗമവും.
- അക്കാദമിക് തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിവിധതരം ക്ലബ്ബുകളുടെ സജീവ പ്രവർത്തനം.
- കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ.
- അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരആശയവിനിമയം.
- സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ.
- വളരെ നന്നായി പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് , സയൻസ്,ഗണിതം , പരിസ്ഥിതി , ആർട്സ് സ്പോട്സ് ,ടൂറിസം ഫിലിം ,ഹിന്ദി ,ഇംഗ്ലീഷ് ,സംസ്കൃതം ,അറബി ക്ലബുകൾ നമുക്കുണ്ട്. വിഷയത്തിന്റെ ആഴത്തിൽ ഇറങ്ങി ചെന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്താൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.