എ ബി വി എച്ച് എസ് എസ്, മുഹമ്മ/ചരിത്രം
എ ബി വിലാസം ഹയർ സെക്കന്ററി സ്കൂൾ (ABVHSS), തണ്ണീർമുക്കം ആലപ്പുഴ റുട്ടിൽ മുഹമ്മയിൽ നിന്നും 1 കിലോമീറ്റർ വടക്ക് മാറിയാൺ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. കഴിഞ്ഞ 3 വർഷമായി 100 %വിജയം കരസ്ഥമാക്കിയ മുഹമ്മപഞ്ചായത്തിലെ ഏകവിദ്യാലയം .11 പേർക്ക് " എ+ "ഉം 9 പേർക്ക് "എ "യും കഴിഞ്ഞവർഷം നേടിക്കൊടുക്കാൻ സ്കൂളിന് സാധിച്ചു .മെച്ചപ്പെട്ട രീതിയിൽ കുട്ടികൾക്കുവേണ്ട സാഹചര്യം ഒരുക്കുന്നതിന് രക്ഷാകർത്താക്കളും ,പി ടി എ ഉം എപ്പോഴും മുൻപന്തിയിലാണ് .ഒത്തൊരുമയാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്കു കാരണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |