സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ/ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്
മാതൃഭാഷയോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷയും രസകരവും ആയാസരഹിതവുമാക്കുന്ന വിധത്തിലാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിവിധങ്ങളായ പ്രവർത്തനങ്ങൾ വഴി ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടും ലളിതമായും കൈകാര്യം ചെയ്യുവാൻ ഈ ക്ലബ്ബ് സഹായിക്കുന്നു. 2021-22 വർഷത്തെ ക്ലബ്ബ് ഉദ്ഘാടനം ഒക്ടോബർ 4 ന് അരീക്കോട് ഗവ.സ്കൂൾ അധ്യാപകൻ ശ്രീ .ജോളി ജോസഫ്സ് നിർവ്വഹിച്ചു. അധ്യാപക ഭാരവാഹികളായി ജോസ് ജോസഫ്സ് , ബിന്നു റോസ് എന്നിവരെയും തെരഞ്ഞെടുത്തു. ഇംഗ്ലീഷ് ഫെസ്റ്റ്, എലക്യൂഷൻ, ഏകാംങ്ക നാടകം, പദ്യം ചൊല്ലൽ മുതലായ മത്സരങ്ങൾ നടത്തി. അതൊടൊപ്പം വേൾഡ് വെബ്, പസിലുകൾ, പ്രൊഫൈൽ റയിറ്റിങ്, പ്രൊപ്രറ്റി ഹണ്ട്, തുടങ്ങിയ വിവിധ തരത്തിലുള്ള പഠനപോഷണ പരിപാടികളും നടത്തി.
ഹിന്ദി ക്ലബ്
ആശയവിനിമയോപാധി എന്നതിനപ്പുറം ഭാഷ ഒരു സമൂഹത്തിൻറെ സംസ്കാരവും പാരന്പര്യവുമാണ്. എന്നാൽ മാതൃഭാഷയിൽ വേരൂന്നിയ കുട്ടിക്ക് ഹിന്ദി തീർത്തും അപരിചിതമാണ്. അതുകൊണ്ട് തന്നെ ക്ലാസ്സ് മുറിയുടെ ചുമരുകളിൽഒതുക്കിത്തീർക്കാതെ കുട്ടികളുടെ ആശയതലത്തിലേയ്കകും ഭാവനതലത്തിലേയ്ക്കും ഹിന്ദിയെ എത്തിക്കുവാൻ ഈ ക്ലബ്ബ് സഹായിക്കുന്നു. സെപ്തംബർ 14 ന് ദേശീയ ഹിന്ദി ദിനത്തിൽ പ്രധാനധ്യാപകൻ ശ്രീ. സുനിൽ പോൾ ഹിന്ദിക്ലബിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപക ഭാരവാഹികളായി ശ്രീമതി. ബീന ജോർജ്ജ്, സി.മേരിക്കുട്ടി എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ എല്ലാ ബുധനാഴ്ചയും പ്രാർത്ഥനയും പ്രതിജ്ഞയും ഹിന്ദിയിലാക്കി. രംഗീലി ഹിന്ദി, സുരീരി ഹിന്ദി എന്നി പരിപാടികളും സംഘടിപ്പിച്ചു.
ഗണിത ക്ലബ്
ഗണിതപഠനം കൂടുതൽ രസകരമാക്കുന്നതിനും അതിൻറെ ഗുണങ്ങൾ എല്ലാവരിലും എത്തിക്കുന്നതിനുമായി ഗണിത ക്ലബ് സ്ഥാപിച്ചു. ക്ലബ് പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ഗണിതത്തെ തൊട്ടറിയുന്നതിനും , ആസ്വദിക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങളിലൂടെ തൻറെ പഠനനിലവാരത്തെ മെച്ചപ്പെടുത്തുവാൻ സാധിക്കുന്നു. 2021 -2022 അധ്യയനവർഷത്തെ ഗണിത ക്ലബ് ഉദ്ഘാടനം ആഗസ്റ്റ് 11 ന് ശ്രീ. സഹദേവൻ മാഷ് നിർവ്വഹിച്ചു. അധ്യാപികമാരായ സി.ബിൻസിമോൾ, സി.ഷെൻസി എന്നിവരെ കൺവീനറായി തെരഞ്ഞെടുത്തു. ഗണിത ശില്പശാല, ജോമെട്രികൽ ചാർട്ട്, വീട്ടിലൊരു ഗണിതലാബ്, ഗണിതഫെസ്റ്റ്, സ്റ്റിൽമോഡൽ, വർക്കിങ് മോഡൽ,പസിലുകൾ, ഗണിത ക്വിസ്സ്, സെമിനാർ അവതരണം, മററ് പ്രവർത്തനങ്ങൾ എന്നിവ നടത്തി.
സോഷ്യൽ സയൻസ് ക്ലബ്ബ്
2021 - 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിൻറെ ഉദ്ഘാടനം ജൂലൈ മാസം നടത്തി. അധ്യാപക ഭാരവാഹികളായി ശ്രീമതി. ട്രിഫ്റ്റി സെബാസ്റ്റ്യൻ, സി.സോളി മാത്യു എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളെയും തെരഞ്ഞെടുത്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |