ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രീപ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീപ്രൈമറി


1998 ലാണ് നാം പ്രീ-പ്രൈമറി ആരംഭിച്ചത്. പി.ടി.എ. നേരിട്ടാണ് ടീച്ചർമാർക്കും ആയമാർക്കും അലവൻസ് കൊടുത്തുപോന്നിരുന്നത്. തുടക്കത്തിൽ നാം നേരിട്ടഎതിർപ്പുകളും ബാലാരിഷ്ടതകളും പരിഹരിക്കാൻ ഒരു പരിധി വരെ കഴിഞ്ഞിരിക്കുന്നു. നിലവിൽ രണ്ട് ടീച്ചർമാരും രണ്ട് ആയമാരുമാണുള്ളത്. ഇവർക്ക് കഴിഞ്ഞ കുറച്ച് വർഷമായി സർക്കാർ നേരിട്ട് ഓണറേറിയം നൽകുന്ന സ്ഥതിയുണ്ടായി. കൂടുതൽ മെച്ചപ്പെട്ടതും ശിശുസൗഹൃദവുമായ അന്തരീക്ഷവും പശ്ചാത്തല സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.നിലവിൽ 2 ക്ലാസ്സുകളിലായി 72 കുട്ടികളാണുള്ളത്. പുതിയതായി പ്രവേശനം നേടുന്ന കുട്ടികൾക്ക് പി.ടി.എ. സൗജന്യമായി യൂണിഫോം നൽകിപ്പോരുന്നു. ഉച്ചഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ വർഷം മുതൽ പ്രീ-പ്രൈമറി ദിനവും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിക്കണമെന്നു നിശ്ചയിച്ചിട്ടുണ്ട്. പ്രീ-പ്രൈമറി കഴിയുന്ന 'കുട്ടികളെ തുടർപഠനത്തിനായി ഈ വിദ്യാലയത്തിൽ തന്നെ പ്രവേശിപ്പിക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടാകണം. സീനത്ത്, സുമ മേരി എന്നീ അദ്ധ്യാപകരും, രാധ, സരോജിനി എന്നീ ആയമാരും പ്രീ പ്രൈമറിയെ നല്ലനിലയിൽ മുന്നോട്ടുകൊണ്ടുപോകുന്നു.

ഈ വർഷം പ്രീ പ്രൈമറി പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് , സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി നല്കിയ 3 കോടി ഉപയോഗിച്ച്നി ർമ്മിച്ചതാണ് പുതിയ കെട്ടിടം. 2020 എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പാസായ ശ്രീ നന്ദിനി ആർ പഠിച്ച സ്കൂളിനോട് ഉള്ള നന്ദി സൂചകമായി നല്ല ഭംഗിയുള്ള ചിത്രങ്ങൾ വരച്ച് പ്രീ പ്രൈമറി കെട്ടിടങ്ങൾ മനോഹരമാക്കി തന്നു. കുഞ്ഞ് മക്കളുടെ മനസും കണ്ണും കുളിർപ്പിക്കുന്ന ചിത്രങ്ങൾ നമ്മുടെ സ്കൂളിൻ്റെ മാത്രം പ്രത്യേകതയാണ്

ശിശു സൗഹൃദ ഫർണിച്ചറുകൾ ലോവർ പ്രൈമറി അധ്യാപിക സുധ ഒ എ കുട്ടികൾക്കായി സംഭാവന ചെയ്തു. കുട്ടികൾക്കു വീഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും മറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തിയുണ്ട്'.