ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കഴിഞ്ഞ നാലു മാസമായി കൊറോണ അഥവാ കോവിഡ് വൈറസ് മനുഷ്യരാശിയെ നശിപ്പിക്കാൻ തുടങ്ങിയിട്ട്. ചൈനയിലെ വുഹാനിൽ തുടങ്ങി അഞ്ചു ഭൂഖണ്ഡങ്ങളും മറികടന്ന് കൊറോണ ഇന്ന് കേരളത്തിലും എത്തിയിരിക്കുന്നു. ഈ മാസങ്ങൾകൊണ്ട് കൊറോണ 1,50,000 പേരുടെ ജീവനെടുത്തു കഴിഞ്ഞിരിക്കുന്നു. ഈ വൈറസ് എവിടെ നിന്ന് ഉത്ഭവിച്ചു ഇതിനെ ശാസ്ത്രലോകം ശരിയായ മറുപടി തന്നിട്ടില്ല. എങ്കിലും ചൈനക്കാരുടെ അശാസ്ത്രീയമായ ഭക്ഷണത്തിൽ നിന്നും ആണ് ഇവ മനുഷ്യരിലേക്ക് പടർന്നത് എന്നതാണ് പൊതുവിൽ ഉള്ള നിഗമനം. കൊറോണയുടെ ജന്മസ്ഥലമായ ചൈനയിൽ ഇന്ന് സ്ഥിതി നിയന്ത്രണ വിധേയമാണ്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ പേരുടെ ജീവനെടുത്തു കൊണ്ട് വൈറസ് അതിന്റെ സംഹാര രൂപം കാണിക്കുകയാണ്. നമ്മുടെ രാജ്യത്തിലെ ആരോഗ്യരക്ഷാ പ്രവർത്തകരുടെയും ഭരണകൂടത്തെയും ജനങ്ങളുടേയും ജാഗ്രത ഒരു പരിധിവരെ ഈ വൈറസിനെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടുണ്ട്. രാവും പകലുമില്ലാതെ സ്വന്തം ജീവൻ പണയം വെച്ച് രോഗികളെ ശുശ്രൂഷിക്കുന്ന രക്ഷാപ്രവർത്തകരെ നാം അഭിനന്ദിച്ചേ പറ്റു. സാമൂഹ്യ അകലം പാലിച്ചു കൊണ്ടും വ്യക്തി ശുചിത്വത്തിൽ കൂടെയും നാമോരോരുത്തരും കൊറോണ വൈറസിനെതിരെ പൊരുതേണ്ടതുണ്ട്. നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതുപോലെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നാം പാലിച്ചേ മതിയാവൂ എങ്കിൽ മാത്രമേ ഈയൊരു മഹാമാരിയെ നമുക്ക് അതിജീവിക്കാൻ കഴിയുകയുള്ളൂ. ലോക്ക് ഡൗൺ കാലത്ത് ജോലിക്ക് പോകാൻ സാധിക്കാത്ത വരുമാനം നിലച്ച പൊതുജനങ്ങൾക്കായി ഇച്ഛാശക്തിയുള്ള ഒരു ഗവൺമെന്റ് സജീവമായി ഇടപെടേണ്ടതുണ്ട്. ഈ പ്രവർത്തനത്തിൽ നമ്മുടെ കൊച്ചു കേരളത്തെ ലോകരാജ്യങ്ങൾ ഇന്ന്ഉറ്റു നോക്കുകയാണ്. ഇതുപോലെ ഒരുപാട് ദുരന്തങ്ങൾ നാം അനുഭവിച്ചിട്ടുണ്ട് അതി ജീവിച്ചിട്ടുണ്ട് അതുപോലെ ഈ മഹാമാരിയും നമുക്ക് ഇല്ലാതാക്കാൻ കഴിയും. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. രോഗ മുക്തമായ ഒരു ലോകം പിറവിയെടുക്കട്ടെ.....
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ