ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സൗകര്യങ്ങൾ

നിലവിൽ ഓഫീസിൽ ലാൻഡ് ഫോൺ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കെ ഫോൺ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ സർഗ്ഗശേഷി വികസനം ലക്ഷ്യമിട്ട് കൊണ്ട്' 'സ്കൂൾ റേഡിയോ'(FM) സംവിധാനം പ്രവർത്തികമാകാൻ പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്. എസ്. കെ കേരളയുടെ പ്രോജക്ടിന്റെ ഭാഗമായി പ്രെപ്രൈമറി വിഭാഗം "മോഡൽ പ്രീപ്രൈമറി" ആയി ഉയർത്തപ്പെടുന്നു. 2018-19 അദ്ധ്യയനവർഷത്തിൽ കരിങ്കുന്നം അസോസിയേഷൻ UK സ്കൂളിന് വേണ്ടി സമർപ്പിച്ച് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ 'ഹൈടെക് ലാബിലേ'ക്ക് (2ലാപ്ടോപ്പ് ഉൾപ്പെടെ),KITE ഇടുക്കി യിൽ നിന്നും ലഭിച്ച 7 ലാപ്‌ടോപ്പുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിലവിലെ ഓൺലൈൻ പഠനം സുഗമമായി കൊണ്ടുപോകുന്നു. നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ 300 ലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന് കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സ്വന്തമായി 2 സ്കൂൾ ബസുകൾ(MLA, MP ഫണ്ടിൽ നിന്നും) നിലവിലുണ്ട്. 3000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.


സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് മുറികളും 'ശിശുകേന്ദ്രീകൃത സ്മാർട്ട് റൂമു'കളായാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി വിവിധ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചുകിട്ടുന്ന ഓരോ ഫണ്ടുകളും യഥാവിധി വിനിയോഗിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങൾ ഓരോ വർഷവും ഭൗതിക സൗകര്യങ്ങളിൽ വരുത്തിവരുന്നുണ്ട്.കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് കലാ, കായിക- പ്രവർത്തി പരിചയ മേഖലകളിൽ പ്രാഗത്ഭ്യമുള്ള അധ്യാപകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഓൺലൈൻ മേഖലയിലും തുടർന്ന് വരുന്നു.അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിലും, മികച്ച പഠനാന്തരീക്ഷമൊരുക്കുന്നതിലും മുൻനിരയിൽ നിൽക്കുന്ന ഈ മാതൃക വിദ്യാലയം കുട്ടികളുടെ എണ്ണം കൊണ്ടും സമ്പന്നമാണെന്നതിൽ നമുക്ക് അഭിമാനിക്കാം.


പ്രീ-പ്രൈമറി വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് (സമഗ്ര ശിക്ഷ,കേരള, ഇടുക്കി 2021-'22)





ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ, പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളിൽ ജന്മനാ ഉള്ള ശേഷികളുടെ പരമാവധി വികാസം ഉറപ്പാക്കിക്കൊണ്ട് പ്രവർത്താനാധിഷ്ഠിതമായ പഠനം ക്ലാസ്സ്‌ മുറികൾക്കകത്തും, പുറത്തുമായി ഒരുക്കുകയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി പ്രീ പ്രൈമറി വിഭാഗം ഒരുങ്ങുന്നു.