എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/നാടോടി വിജ്ഞാനകോശം
നാടോടി വിജ്ഞാനകോശം
കാളി ഗൗരിയായ സുദിനം - കുംഭ ഭരണി
ഒരിക്കൽ മഹാദേവൻ പാർവതി യെ കാളി കാളി എന്നു വിളിച്ചു. കാളി എന്നാൽ കറുത്തവൾ എന്നാണ് ബാഹ്യമായ അർത്ഥം . തന്നെ കറുത്തവൾ എന്നു ഭഗവാൻ വിളിച്ചത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എന്നു കരുതി ദേവി വളരെ വിഷാദിച്ചു .
ദേവി ദുഃഖിച്ചതോടെ കൈലാസവാസികളും ലോകരും ദുഖിതരായി മാറി. ഇതു കണ്ട വിഷ്ണു ഭഗവാൻ ദേവിയെ ഗൗരി എന്നു വിളിച്ചു . സ്വർണ നിറം ഉള്ളവൾ എന്നാണ് ഇതിന്റെ അർഥം. ഇതു കേട്ട പാർവതി അളവറ്റ സന്തോഷത്തിൽ ആറാടി കൈലാസവാസികളും മാലോ കരും എല്ലാം ഈ സന്തോഷം പങ്കു വച്ചു. ആടി തിമിർത്തു. ഇങ്ങനെ ദേവി സന്തോഷിച്ച തു കുംഭ മാസത്തിലെ ഭരണി നാളിൽ ആയിരുന്നു എന്നും അതല്ല കുംഭത്തിലെ പൗർണമിയിൽ ആണെന്നും അഭിപ്രായമുണ്ട്. അതു എന്തായാലും ദേവിയുടെ ഈ ആനന്ദമാണ് കുംഭ ഭരണി യായി ആഘോഷി ക്കുന്നത് എന്നു കരുതുന്നു.
ശിവരാത്രി
ശിവ ചരിതത്തിൽ നീലകണ്ഠൻ അതുല്യ സ്ഥാനം അലങ്കരിക്കുന്നു ' ത്യാഗമാണ് ലോക നിലനിൽപ്പിന് ഏറ്റവും അത്യാവശ്യം എന്ന് ബോധ്യപ്പെടുന്ന സന്ദർഭമാണ് ഭഗവാൻ നീല കണ്o നായി മാറിയ പാലാഴി മഥനം. പാലാഴി കടഞ്ഞപ്പോൾ ആദ്യം പുറത്ത് വന്നത് വിഷമാണ് 'ആ സമയം ദേവൻമാരും അസുരന്മാരും സർവ്വനാശം ഭയന്നു ആ വിഷത്താൽ സർവ്വജീവ രാശികളും ഇല്ലാതാകുമെന്നുള്ള സ്ഥിതിയായി. ഭയാനകമായ ആപത്ത് അടുത്തെത്തി അപ്പോൾ ആ പത്ബാന്ധവനായ പാർവതി പതി ഉഗ്രമായ കാളകൂടവിഷം സ്വയം പാനം ചെയ്തു അത് ഭഗവാൻ്റെ കഴുത്തിന് താഴെ പോകാതിരിക്കാൻപാർവതി ദേവി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഗളനാളത്തിൽ ശക്തിയായി ചുറ്റിപ്പിടിച്ച് വിഷം താഴേക്ക് ഇറങ്ങാതെ ഭഗവാൻ്റെ പ്രാണൻ രക്ഷിച്ചു.ആ രാത്രിയെ സ്മരിക്കാൻ ഭക്തർ ഇന്നും മഹാശിവരാത്രി ആരാധിച്ചു വരുന്നു.