Schoolwiki സംരംഭത്തിൽ നിന്ന്
മനുവിന്റെ യാത്ര
ചൂട് സമയത്തും ഇലകളുടെ അനക്കത്തിലും വയലേലകളിലെ നെല്കതിരുകളുടെ ഇളം കാറ്റിലും വെള്ളല്ലൂർ ഗ്രാമം തണുത്തുകൊണ്ടിരിക്കുകയായിരുന്നു .മുത്തശ്ശിയുടെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു മനു .ബാഗും കയ്യിലെടുത്തു അവൻ അമ്മുമ്മയുടെ വീട്ടിൽ പോകാനിറങ്ങി പോകുന്ന വഴിക്ക് അനേകം വീടുകളെയും ആൾക്കാരെയും മനു കണ്ടു അമ്മുമ്മയുടെ വീട്ടിലേക്ക് പോകേണ്ടത് ഗ്രാമത്തിന്റെ അപ്പുറത് സിറ്റിയും കടന്നാണ് .അവൻ തന്റെ ഗ്രാമത്തിന്റെ വഴികൾ പിന്നിട്ടുകൊണ്ടേയിരുന്നു. അവിടെ കുറച്ച കുട്ടികളും മുതിർന്നവരും കൂടി എല്ലാവീടുകളിലും ചാണക വെള്ളം തളിക്കുന്നത് കണ്ടു .അപ്പോൾ അവിടെ നിന്ന മുത്തച്ഛൻ കുട്ടികളോട് ചോദിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു മക്കളെ വീടുകളിലെ മുറ്റത്തു ചാണകവെള്ളം തളിക്കുന്നത് എന്തിനാണെന്നറിയാമോ? അപ്പോൾ കുട്ടികൾ മത്സരിച്ചു ഉത്തരം പറയാൻ തുടങ്ങി.വീട് ശുദ്ധിയാക്കാൻ ഭംഗിക്കവേണ്ടിയാണെന്നൊക്കെ അവർ പറഞ്ഞു. അപ്പോൾ മുത്തച്ഛൻ ചിരിയോടെ പറഞ്ഞു ഇതൊക്കെയാണെങ്കിലും വീട്ടിൽ ചാണകം തളിക്കുന്നത് അണുബാധ ഉണ്ടാകാതിരിക്കാനാണ് .അതുകേട്ട് മനു നടന്നു പോയി.
പോകുന്ന വഴിക്ക് നല്ല നാടൻ സദ്യയുടെ മണം അവൻ ആസ്വദിച്ചിരുന്നു. അപ്പോഴാണ് ഒരു ചേച്ചി വീടും പരിസരവും വൃത്തിയാക്കുന്നത് കണ്ടത് അത് കുറച്ചു നേരം മനു നോക്കി നിന്ന് അവിടെ നിന്നെ വെള്ളവും വാങ്ങി കുടിച്ചു അവൻ മുന്നോട്ടു നടന്നു . അപ്പോൾ മനു ചിന്തിച്ചു .ഉച്ച കഴിഞ്ഞല്ലോ ദൈവമേ ഇനി നഗരവും കടന്നു പോകണമല്ലോ. ആ ചിന്ത അവന്റെ നടത്തത്തിന്റെ വേഗത കൂട്ടി കുറച്ചു കൂടി മുന്നോട്ടെത്തിയപ്പോൾ അവൻ അറിയാതെ മൂക്കിൽ കൈ വച്ചുപോയി. നോക്കിയപ്പോൾ അവിടെ മാലിന്യ കൂമ്പാരം അവൻ കണ്ടു അവിടെ വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വന്ന പുക അവന്റെ കാഴ്ചകളെ തടസ്സപ്പെടുത്തി. നഗരത്തിന്റെ ചൂടും തിരക്കും അവനെ തളർത്തി. അപ്പോൾ അവിടെ ഒരു വീട്ടു മുറ്റത്തു പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് അവൻ കണ്ടു. അവൻ ഒരു മുതിർന്ന ആളോട് വെള്ളം ചോദിച്ചു അയാൾ തിരക്കിട്ട് നടന്നു പോയി .അവൻ ദാഹിച്ചു മുന്നോട്ടു നടന്നപ്പോൾ ഒരു പുഴ കണ്ടു നോക്കിയപ്പോൾ പുഴയിലെ വെള്ളം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. അവൻ ഒരു ഹോട്ടലിൽ നിന്ന് വെള്ളം വാങ്ങി കുടിച്ചു .കോഴിയിറച്ചി കമ്പിയിൽ കൊരുത്തു കറക്കി ചുട്ടെടുക്കുന്നത് അവൻ അത്ഭുതത്തോടെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എവിടെ നിന്നോ ഓടിവന്ന് വീട്ടിൽ കയറുന്നത് കണ്ടു അപ്പോഴാണ് അവന്റെ മുത്തച്ഛന്റെ വാക്കുകൾ അവൻ ഓർത്തത് എവിടെയെങ്കിലും പോയിവന്നാൽ എവിടെയെങ്കിലും പോയിവന്നാൽ കാലും കയ്യും കഴുകിയെ വീട്ടിൽ കയറാവൂ എന്ന്. വീണ്ടും അവൻ മുന്നോട്ട് നടന്നു .
അമ്മുമ്മയുടെ വീട് എത്താറായി .അവിടം ശാന്തമായിരുന്നു നഗരത്തിലൂടെ സഞ്ചരിച്ചു ഗ്രാമത്തിലെത്തിയ അവന് അവിടെയുള്ള മരങ്ങളുടെ തണുപ്പ് ആശ്വാസ നൽകി വീട്ടിലെത്തിയയുടനെ കൈകാലുകൾ കഴുകി അവന് വീട്ടിലേക്ക് കയറി അമ്മുമ്മയോടൊപ്പം ആഹാരവും കഴിച്ചു അവൻ മുത്തശ്ശിയുടെ മടിയിൽ കിടന്ന് വന്ന വഴിയിലെ സംഭവങ്ങൾ പറയുകയായിരുന്നു മനു .അപ്പോൾ മുത്തശ്ശി പറഞ്ഞു "നമുക്ക് എപ്പോഴും ശുചിത്വം അത്യാവശ്യമാണ് .വ്യക്തിശുചിത്യവും പരിസര ശുചിത്വവും ഉണ്ടെങ്കിലേ നമുക്ക് നല്ലൊരു ജീവിതം സാധ്യമാവൂ .നാം വൃത്തിയോടെ ജീവിച്ചാൽ നമുക്ക് ഒരുപാട് അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം .അതുകൊണ്ട് മോൻ ശുചിത്വം ശീലിക്കണം ".ഒരു മൂളലോടെ കാര്യങ്ങൾ ഗൗരവത്തോടെ മനസ്സിലാക്കി മനു മയങ്ങി .
അന്ന് സംഭവിച്ച കാര്യങ്ങളെല്ലാം ഒരു അരങ്ങിലെന്നപോലെ അവന്റെ മനസ്സിൽ ഓടിക്കൊണ്ടേയിരുന്നു .
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|