സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/മായാനഗരി
മായാനഗരി
ഐസൊലേഷൻ വാ൪ഡിൽ കിടന്നു കൊണ്ട് അവൾ ചിന്തിക്കുകയായിരുന്നു.ഇന്ന് ഈ കാണുന്ന പരിതസ്ഥിതി എങ്ങനെ ഉണ്ടായി?.അവൾ തന്നെത്തന്നെ ചൂഷണം ചെയ്യാൻ തുടങ്ങി. അങ്ങനെ അവൾ ചിന്തിച്ചുക്കൊണ്ടിരുന്നപ്പോൾ ആണ് എവിടെ നിന്നോ ഒരു ശബ്ദം അവളുടെ അടുത്തേക്ക് വന്നത്.അത് റിനിയുടേത് ആയിരുന്നു. അവൾ അനുവിനോട് ചോദിച്ചു "നീ എന്തിനാണിങ്ങനെ വ്യാകുലപ്പെടുന്നത് " എന്ന്. അനു റിനിയുടെ ചോദ്യത്തിനുള്ള ഉത്തരം നൽകി."ഞാൻ നമ്മുടെ ആ കൊച്ചു ഗ്രാമത്തിനെയും അവിടെയുള്ള നമ്മുടെ ജീവിതത്തെ കുറിച്ചും ആയിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത് "."നമ്മുടെ ആ മായാനഗരി ഇപ്പോൾ രോഗനഗരി ആയി തീർന്നിരിക്കുന്നു".റിനി അവളോട് പറഞ്ഞു "നീ മറ്റൊന്നും ചിന്തിക്കാതെ കിടന്നുറങ്ങു" എന്നു പറഞ്ഞിട്ട് അവൾ അവിടെ നിന്ന് ഇറങ്ങിപ്പോയി. അനു വളരെ ക്ഷീണിതയായിരുന്നത്കൊണ്ട് അവൾ അവിടെ കിടന്ന് ഉറങ്ങി പോയി. അവളുടെ പഴയ മായാനഗരിയെ കുറിച്ചും അവിടെ നടന്ന സാഹചര്യങ്ങളെ കുറിച്ചും അവൾ സ്വപ്നം കാണുകയുണ്ടായി. എവിടനോക്കിയാലും പച്ചപ്പ്.ഓരോരോ ഇടങ്ങളിലായി ചെറിയ ചെറിയ വയലുകൾ.ഓരോരോവയലുകളിലും പത്തുപതിനഞ്ചു കൃഷിക്കാരുമുണ്ടായിരുന്നു.നിലയ്ക്കാതെ ഒഴുകുന്ന ഒരു വലിയ നദിയും അവിടെ ഉണ്ടായിരുന്നു. സിന്ദു നദി തീരത്ത് നിന്നായിരുന്നു അവിടെയുള്ള ഒട്ടുമിക്ക ആളുകളും കുളിക്കുകയും ബാക്കി അവശ്യകാര്യങ്ങളും ചെയ്യ്തിരുന്നത് . അവരെ അവിടെ തടയാനും ആരും തന്നെ ഇല്ലായിരുന്നു. ആ ഗ്രാമത്തിലുണ്ടായിരുന്ന ഓരോരുത്തർക്കും തന്നെ അവരവരുടെ വീട്ടിൽ കുളുമുറികളൊക്കെയുണ്ടായിരുന്നു .എങ്കിലും അവർ സിന്ദു നദി കരയിൽ നിന്നുമാത്രമെക്കുളിക്കുകയുള്ളായിരുന്നു.കുളിക്കുക മാത്രമല്ല കുളിപ്പിക്കുകയും ചെയ്യ്തിരുന്നു(വീട്ടിൽ വളർത്തുന്ന പട്ടികളേയും , പൂച്ചകളേയും ,പശുക്കളെയും അവർ അവിടെ കൊണ്ടു വന്ന് കുളിപ്പിക്കുമായിരുന്നു. അങ്ങനെ ക്രമേണ ക്രമേണ അവർ ആ നദിയിൽ തന്നെ അവരുടെ വീട്ടിലും അടുക്കളയിലും ഉള്ള വെള്ളവും അഴുക്കും എല്ലാം നദിയിൽ കളയാൻ തുടങ്ങി. അതോടുകൂടി തന്നെ നദിയുടെ ആകൃതിയിൽ വ്യത്യാസം ഉണ്ടായത് മൂലം ഒഴുക്ക് തടസ്സപെടുകയും ചെയ്യ്തു.കെട്ടികിടക്കുന്നത്കൊണ്ട് തന്നെ വളരെ ഭയാനകമായ ദുർഗന്ധവും ആ ഗ്രാമത്തിൽ പകരുകയുണ്ടായി.അവരുടെ വയലുകളിൽ വെള്ളം തീരെ എത്താതിരിക്കുകയും ചെയ്യതു.മഴ പോലും ഉണ്ടാവുന്നില്ലായിരുന്നു. നദിയിലെ ചവറിൽ കെട്ടികിടന്നിരുന്ന വെള്ളത്തിൽ കൊതുകുകളും തവളകളും മുട്ടയിടാൻ തുടങ്ങി. കൊതുകിന്റെ പെരുക്കം കൂടുംതോറും അവിടെ കൊതുക് മൂലമുള്ള അസുഖങ്ങൾ പടരാൻ തുടങ്ങി.
MORAL :വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ അമൂല്യമായ രണ്ട് കാര്യങ്ങളാണ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ