സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
പ്രകൃതി ജീവന്റെ നിലനിൽപ്പാണ് പ്രകൃതിയെ സംരക്ഷിച്ചില്ല എങ്കിൽ അത് മനുഷ്യരാശിക്ക് തന്നെ വിനാശമായി ഭവിക്കും. മനുഷ്യരാശിയുടെ നിലനിൽപ്പിന് ശുദ്ധവായുവും ശുദ്ധ ജലവും വളരെ അത്യാവശ്യമാണ്. ഫാക്റ്ററികളിലും വാഹനങ്ങളിലും നിന്നുള്ള പുക, വായുമലിനീകരണത്തിന് കാരണമാണ്. ഇതിൽ നിന്നും പുറത്തുവരുന്ന കാര്ബോന്റിഓക്സിഡ് മാറ്റി മനുഷ്യന് ഓക്സിജൻ നൽകാൻ മാത്രമുള്ള മരങ്ങൾ ഇന്ന് ഭൂമിയിൽ ഇല്ല. ഈ കാർബൺഡയോക്സിഡ് ശ്വസിക്കുന്നതിലൂടെ മനുഷ്യർക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ചെറിയ കുട്ടികളെയും മുതിർന്നവരെയും ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. മനുഷ്യൻ മാലിന്യങ്ങൾ വലിച്ചെറിഞ്ഞു ജലസ്രോതസുകളെ നശിപ്പിക്കുന്നു. പുഴകൾ, കായലുകൾ, നികത്തുന്നതിലൂടെ വെള്ളത്തിന്റെ ലഭ്യത കുറയുന്നു ഭൂമിയുടെയും മനുഷ്യരാശിയുടെയും നിലനില്പിന് അടിസ്ഥാനം പ്രകൃതിയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. അത് ഭാവിതലമുറയ്ക്ക് മാതൃകയാക്കികൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം