ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
47039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47039
യൂണിറ്റ് നമ്പർLK/2018/47039
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലകോഴിക്കോ‍‍ട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർഅഡോൺ ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ഷൈല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
15-02-202247039


ലിറ്റിൽ കൈറ്റ്സ്

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരും ഐ ടി മേഖലയിൽ താല്പര്യമുള്ളവരുമായ കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.2018 മുതൽ ആരംഭിച്ച ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് എല്ലാ ക്ലാസ്സുകളിലെയും ഐ സി ടി ഉപകരണങ്ങൾ സംരക്ഷിക്കപ്പെടുന്നത്.ഗ്രാഫിക്സ്& ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നേടുന്ന ക്ലബ്ബ് അംഗങ്ങൾക്ക് മികച്ച അവസരങ്ങൾ ഭാവിയിൽ ലഭ്യമാവുന്നു.

ഡിജിറ്റൽ മാഗസിൻ 2019

ആമുഖം

വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻ പുരയാണ് സ്ഥാപകമാനേജർ. വിവിധ കാലഘട്ടങ്ങളിലായി ഫാദർ ഫ്രാൻസിസ് കള്ളിക്കാട്ട്, ഫാദർ സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടു കുന്നേൽ, ഫാദർ.ജെയിംസ് മുണ്ടയ്ക്കൽ, ഫാദർ. ജോർജ് പരുത്തപ്പാറ, ഫാദർ. മാത്യൂ കണ്ടശാംകുന്നേൽ, ഫാദർ. തോമസ് നാഗപറമ്പിൽ,ഫാദർ. ജോസഫ് മൈലാടൂർ എന്നിവരും മാനേജർമാരായി പ്രവർത്തിച്ചു. ഇപ്പോഴത്തെ മാനേജർ ഫാദർ. ആൻറണി പുരയിടം ആണ്.1993-ലാണ് സ്ക്കൂൾ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ വന്നത്. 1983ൽ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ. ഇ ജെ തങ്കച്ചൻ(2021-) ആണ് . ശ്രീ.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

LK INAGURATION 2018 little camp 5 littlemagazine 6 LK CAMP 7

രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർപരിശീലനപരിപാടി -2019 നവംബർ

2019 നവംബർ 5 മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ പരിശീലന പരിപാടി നടത്തുകയുണ്ടായി പന്ത്രണ്ടോളം രക്ഷിതാക്കളാണ് ഇതിൽ പങ്കെടുത്തത്. പത്ത് ദിവസത്തെ ബേസിക് കോഴ്സ് ആണ് അവർക്ക് നൽകിയത്. സ്കൂളിലെ അദ്ധ്യാപകർ തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ അവർക്ക് ലഭ്യമാക്കി കൊടുക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ മിടുക്കരായ കുട്ടികൾ ആണ് ഇതിനുവേണ്ട എല്ലാ സഹായവും നൽകിയത്. സ്കൂളിലെ അധ്യാപകരായ ഷേർലിടീച്ചറും ഷൈലടീച്ചറും നേതൃത്വം നൽകി. വളരെ താല്പര്യത്തോടെയാണ് രക്ഷിതാക്കൾ പരിപാടിയിലേക്ക് കടന്നുവന്നത്. ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്തുനടത്തിയ ഈ പ്രവർത്തനം വളരെ വിജയകരമായിരുന്നു. parents 1 parents 2

2019-സ്തൂൾ ക്യാമ്പ്

2019-ലെ സ്കൂൾ ക്യാമ്പ് നൗഫൽ സാർ നയിച്ചു. ഹെഡ്മാസ്റ്റർ വിൽസൺ ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു.ഷേർളി മാത്യു, മേരി ഷൈല എന്നീ കൈറ്റ് മിസ്ട്രസ്സുമാർ പങ്കെടുത്തു. അനിമേഷൻ, ഗെയിംസ് എന്നീ മേഖലകളിൽ പരിശീലനം നൽകി

2021-22 -ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

കോവിഡ് മൂലം അടച്ചുപുട്ടപ്പെട്ട വിദ്യാലയങ്ങൾ നവംബർ ഒന്നിന് വീണ്ടും തുറന്നപ്പോൾ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഓൺലൈൻ പരീക്ഷയിലൂടെ ഒമ്പതാംക്ലാസിലെ അംഗങ്ങളെ തെര‍ഞ്ഞെടുത്തു. 9.10 ക്ലാസ്സുകൾക്കായി പരിശീലനം നടന്നുകൊണ്ടിരിക്കുന്നു. ഒമ്പതാം ക്ലാസ്സിന് 2022 ജനുവരി 20 ന് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. മേരി ഷൈല, ബിന്ദു സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്നു.

IK CAMP 1 LK CAMP 2