പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

പാൽ നിലാവ് പൊഴിയുന്ന നേരത്ത്
കൈയിൽ കുഞ്ഞിനെ ഉറക്കുന്നൊരു
അമ്മയെ കണ്ടു ഞാൻ ഇന്നലെ
അതു കണ്ട് ചെറു മഞ്ഞു തുള്ളി
പോൽ വെയിലത്തലിഞ്ഞു പോയി
സ്നേഹതാരാട്ടു കേട്ടമ്പിളി
പ്രകാശം തൂകി നിന്നു പോയി
പാടുന്ന രാപ്പാടി പോലും
മൂക നിശ്ചലമായിരുന്നു പോയി
തിളങ്ങുന്ന താരങ്ങളും താരാട്ടു
കേട്ട് അത്ഭുതപ്പെട്ടു പോയി
നീലസാഗരം താരാട്ടിനൊപ്പം
അലകൾ താളമായി മീട്ടി
കുഞ്ഞുറുമ്പു പോലും
വരി വിട്ടകന്നു പോയി

സാധിക പി.എസ്.
9 സി പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത