ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യേതരപ്രവർത്തനങ്ങൾ '''/''' എഴുത്താണി '''

Schoolwiki സംരംഭത്തിൽ നിന്ന്

എഴുത്താണി

കുുട്ടികളുടെ സൃഷ്ടികൾ

നമ്മുടെ സ്കൂളിലെ 10-ാം ക്ലാസ്സിൽ പഠിക്കുന്ന ആതിര എസ്. ആർ എന്ന വിദ്യാർത്ഥിയുടെ കവിത. സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ഹരിതകം തേങ്ങുന്നു

  ആകാശനീലിമാം രാഗമാം സ്നിഗ്ധമാം
  ഈ ചെറുങ്കാറ്റിൻ ഹൃദയസ്പർശിയായ്
  ആരാമമായി ഏകാന്തനിശ്ചലം 
  ചാലിച്ചൊരായെൻ ഹരിതകവർണ്ണമായ് 
                                                തോഴിയാം പുഞ്ചപ്പാടവരമ്പിന്നടിത്ത-
                                                ട്ടിൽ സൗമ്യമായൊരെൻ നെൽക്കതിരെ
                                                നിന്റെ ഹരിതനിലച്ചാർത്തിൻ ശോഭയി-
                                                ലേറി ഞാനൊന്നു ചുംബിച്ചോട്ടെ?


തിരിച്ചറിവ്

അവൻ ഉറക്കമുണർന്നു. മേലാസകലം വേദനയാണ്. വേണ്ടായിരുന്നു. ഇന്നലെ കളിച്ചത് അല്പം കൂടിപ്പോയി. അവൻ വിളിച്ചു . "അമ്മ ദേഹം വേദനിക്കുന്നു. ആരോ കയർ ചുറ്റി മുറുക്കുന്നത് പോലെ" അമ്മ പറഞ്ഞു"ഹും! ഞാൻ ഇന്നലെ ഇവൻറെ അടുത്ത് പറഞ്ഞതാണ്. നീ കൂടുതൽ ഇളകരുത് എന്ന്. അപ്പൊ എന്നോട് ദേഷ്യം! ഇപ്പെന്തായി?. അനുഭവിക്ക്. അല്ലെങ്കിലും ഞാൻ ഞാൻ പറയുന്നതിന് ഇവിടെ എന്താ വില അല്ലേ?. മക്കൾ അല്ലേ എന്നോർത്താണ് നിൻറെ ഈ വായിലിരിക്കുന്നത് ഒക്കെ കേട്ട് ഞാൻ ഇവിടെ നിൽക്കുന്നത്. " അമ്മയോട് ചോദിക്കേണ്ട ആയിരുന്നു എന്ന് തോന്നി എങ്ങനെയോ കട്ടിലിൽനിന്ന് എണീറ്റു മുന്നിലെ ചാര് കസേരയിൽ വന്നിരുന്നു. മുത്തച്ഛൻ പോയശേഷം കസേര അവരുടേതായിരുന്നു. "അമ്മ ,ചായ തരുമോ!" അവൻ വീണ്ടും വിളിച്ചു പറഞ്ഞു. അടുക്കളയിൽ ദോശ ചുട്ടു കൊണ്ടിരുന്ന അമ്മ അവനെ ഒന്നു സൂക്ഷിച്ചുനോക്കി. അപ്പോൾ ഗേറ്റ് തുറന്നു അപ്പുറത്തെ ഭാസ്കരൻ മാമൻ അവൻറെ അച്ഛനെ തൂക്കിയെടുത്ത് കൊണ്ടുവന്നു. മാമൻ വിളിച്ചു പറഞ്ഞു."ചേച്ചിയെ ദാ അണ്ണനെ അപ്പുറത്തെ വഴീന്ന് കിട്ടി". അച്ഛൻറെ മദ്യപാനം പതിവായിരുന്നു. എന്നാൽ ഈയിടെ ഇത്തിരി കൂടുതലാണ്. ഇപ്പോൾ വീട്ടിലും എത്താറില്ല. വീട്ടിലെത്തിയാൽ അമ്മയ്ക്ക് തലവേദനയും. ഇതൊക്കെ അറിയാമെങ്കിലും അവന് അച്ഛനെ ഒത്തിരി ഇഷ്ടമായിരുന്നു. അവൻ പറയുന്നതെല്ലാം അച്ഛൻ നേടിക്കൊടുക്കുക പതിവാണ് . അച്ഛൻ മദ്യപാനം എങ്ങനെയെങ്കിലും നിർത്തിയേ മതിയാകൂ. അതിനുള്ള ഒരു ഉപായം ഇന്നലെ കളിച്ചുകൊണ്ടിരുന്നപ്പോൾ അവൻറെ സുഹൃത്ത് ഉപദേശിച്ചു.അച്ഛൻറെ ഒരു പഴയ മദ്യ കുപ്പി എടുത്തു പൊട്ടിച്ച് ചില്ല് കയ്യിലെടുത്തു അവൻ നിന്നു. അച്ഛൻ ഇനി മദ്യപിച്ചാൽ അവൻ തൻ്റെ ജീവനൊടുക്കും എന്നും പറഞ്ഞു. അച്ഛനും അമ്മയും ഒരു നിമിഷം നിശ്ചലരായി പോയി. അപ്പോൾ അവനെ സമാധാനിപ്പിച്ചു എങ്കിലും അച്ഛൻറെ സ്വഭാവത്തിന് ഒരു മാറ്റവും ഉണ്ടായില്ല. ഒരുദിവസം അച്ഛന് ഒരു നെഞ്ച് വേദന വന്നു. ആശുപത്രിയിൽ കൊണ്ടുപോയി .ഡോക്ടർ സ്കാൻ ചെയ്തപ്പോൾ അച്ഛൻ എന്തോ മാരകമായ അസുഖത്തിൻ്റെ വക്കിലാണെന്ന് മനസ്സിലായി . ഇതോടെ തന്നെ അച്ഛൻ കുടിയും നിർത്തി. സ്വന്തം മകൻറെ ജീവനേക്കാൾ വലുതാണ് തൻ്റെ ജീവൻ എന്ന് അയാൾക്ക് നല്ല ബോധം ഉണ്ടെന്ന് സാരം. അതോടെ അവന് ഒരു വലിയ തിരിച്ചറിവ് ഉണ്ടായി. സ്വന്തം ജീവൻ ആണ് എല്ലാവർക്കും വലുതെന്നും ഒപ്പം ജീവൻ വിലപേശി ഒന്നുംതന്നെ നേടാൻ ആവില്ല എന്നും.


ചെറുകഥ

കാത്തിരിപ്പ്

സമയം രാവിലെ 7 മണി." ഇന്നാണോ അമ്മേ അച്ഛൻ വരുന്നത്?."... കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു അമ്മു അഹ്ലാദത്തോടെ അമ്മയോട് ചോദിച്ചു.

അമ്മ ഒരു നനുത്ത പുഞ്ചിരിയോടെ പറഞ്ഞു;" ഇന്നല്ല അമ്മു,അടുത്ത തിങ്കളാഴ്ചയാണ്". "ഇനി അധികം ദിവസം ഇല്ലല്ലോ"... എന്തൊക്കെയോ ചെയ്തു തീർക്കനുണ്ടെന്ന മട്ടിൽ അമ്മു പറഞ്ഞു.

ഇപ്പൊൾ അമ്മുവിന് പതിനൊന്നു വയസ്സായി.അച്ഛൻ ഗൾഫിലേക്ക് പോയപ്പോൾ അമ്മുവിന് ആറ് വയസ്സായിരുന്നു.രണ്ടു വർഷം മുൻപേ തന്നെ നാട്ടിൽ വരണമെന്ന് അച്ഛൻ ആഗ്രഹിച്ചതാണെങ്കിലും വരാൻ കഴിഞ്ഞില്ല.അത് നീണ്ടു നീണ്ടു ഒടുവിൽ ഇതുവരെ എത്തി.വർഷമിത്ര കടന്നു പോയെങ്കിലും കുഞ്ഞുന്നാളിലെ അച്ചനുമൊത്ത എല്ലാ ഓർമ്മകളും മനോഹരമായ ഒരു ചുവർ ചിത്രം പോലെ അമ്മുവിന്റെ മനസ്സിൽ പതിഞ്ഞു കിടന്നു.ചുവപ്പ് അമ്മുവിന്റെ ഇഷ്ട നിറമായിരുന്നു.അച്ഛൻ പോയപ്പോൾ അമ്മുവിന് ഒരു വാക്ക് നൽകിയിരുന്നു..തിരികെ വരുമ്പോൾ അമ്മുവിന് ഒരു ചുവന്ന സിൻഡ്രല്ല ഫ്രോക് കൊണ്ട് വരുമെന്ന് .അച്ചനത് മറന്നോ ആവോ?. പക്ഷേ അമ്മു അതിനെക്കുറിച്ച് ഓർക്കാത്ത നാളുകൾ ഇല്ല.അച്ഛൻ മിഠായിയുടെയും പേനയുടെയും പെൻസിലിന്റെയും പായ്ക്കറ്റുകൾ കൊണ്ട് വരുന്നതും അത് പൊട്ടിച്ചു കൂട്ടുകാർക്ക് കൊടുക്കുന്നതും എല്ലാം അമ്മുവിന്റെ നിത്യ സ്വപ്നമായി മാറിയിരുന്നു.വെളുപ്പാൻ കാലത്ത് സ്വപ്നം കണ്ടാൽ അത് ഫലിക്കുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് ഇത്തരം സ്വപ്നങ്ങൾ രാവിലെ തന്നെ കാണേണമെ എന്നാണ് അമ്മുവിന്റെ ഇപ്പോഴത്തെ പ്രാർത്ഥന. " അമ്മേ കഴിഞ്ഞ മാസം ഞങ്ങടെ സ്കൂളിൽ കൊറോണ എന്ന വൈറസിനെ പറ്റിയുള്ള ഒരു വീഡിയോ കാണിച്ച് തന്നിരുന്നു.അതിന്റെ പുതിയ പേര് കോവിഡ് 19 എന്നാണെന്നും അത് ചൈനയിൽ വ്യാപകമായി പടരുന്നുവെന്നും മറ്റുള്ള രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു എന്നും ദേ..... ടി.വി. യിൽ എഴുതി കാണിക്കുന്നു".. തന്റെ പുരികങ്ങൾ ചുളിച്ചു ആശങ്കയോടെ അമ്മ വേഗം ടി.വി.യില് എഴുത്തിക്കാണിച്ച വരികളിലൂടെ കുറച്ചുനേരം കണ്ണോടിച്ചു...അമ്മയുടെ മുഖം വാടി തളരുന്നത് അമ്മു കണ്ടൂ.." അച്ഛൻ ജോലി ചെയ്യുന്ന ഗൾഫ് നാടുകളിലും ഇൗ രോഗം പടർന്നാവോ"?...അമ്മു ഒരു നിമിഷം ചിന്തിച്ചു. കോളിംഗ് ബെൽ ശബ്ദം കേ ട്ടപ്പോൾ അമ്മു ചിന്തയിൽ നിന്നുണർന്നു.."അമ്മു... ആരാന്ന് നോക്കിയേ"..അമ്മ വിളിച്ചു പറഞ്ഞു...അമ്മു ഓടി പോയി വാതിൽ തുറന്നു..സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.."അമ്മേ..ദേ...കുട്ടമ്മാമൻ വന്നിരിക്കുന്നു".അമ്മ വേഗം കുട്ടമ്മാമന് ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി."അമ്മുക്കുട്ടിക്കിനി എന്ത് വേണം അച്ഛൻ ഉടനെ നാട്ടിൽ എത്തുമല്ലോ"?.... കുട്ടമ്മാമൻ ചോദിച്ചു.അമ്മു മറുപടി പറയുന്നതിന് മുൻപ് കുട്ടമ്മമാണ് ഒരു ഫോൺ കോൾ വന്നു.മാമൻ വരാന്തയിലേക്ക് ഇറങ്ങി നിന്നു എന്തോ ഒളിക്കുന്ന ഭാവത്തിൽ സംസാരിച്ചു.അതിനിടയിൽ താനറിയാതെ അമ്മാവൻ ശബ്ദം ഉയർത്തി ഞെട്ടിക്കൊണ്ട് " അളിയൻ ഐസൊലേഷനിലോ"...!!.. എന്ന് ചോദിക്കുന്നത് അമ്മു കേട്ടു.ചോടിച്ചുടനെ അമ്മാവൻ നാലുപാടും തിരിഞ്ഞു നോക്കി എന്നിട്ട് മുറ്റത്തേക്കിറങ്ങി നിന്നു.എന്തോ കേട്ടെങ്കിലും അമ്മുവിനതത്ര വ്യക്തമായില്ല. അമ്മു അമ്മയോട് ചോദിച്ചു;" എന്താ അമ്മേ ഇൗ ഐസിലേഷൻ"?..." അതോ!.., പകർച്ചവ്യാധി ബാധിച്ചവരെ,മറ്റുള്ളവർക്ക് രോഗം ബാധിക്കാതിരിക്കാൻ, ഒരു മുൻ കരുതൽ എന്നപോലെ ഒറ്റയ്ക്ക് താമസിപ്പിക്കുന്നതാണ് ഐസോലേഷൻ.".. അമ്മ ഒരു സംശയ ഭാവത്തിൽ തുടർന്നു;"ആട്ടെ,അമ്മു ഇത് ഇവിടെ നിന്ന് കേട്ടു"?... കുറ്റമ്മാമൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടു.; അച്ഛൻ ഐസോലേഷനിലാണോ എന്ന്?"... അമ്മയുടെ മുഖമാകെ വിളറി.പെട്ടന്ന് അമ്മ കുട്ടമ്മാമന്റെ അടുത്തേയ്ക്ക് ഓടി.കുട്ടമ്മാമനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അമ്മ ആകെ തകർന്നു പോയി.അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി യത് അമ്മു കണ്ടു. അച്ഛന്റെ വിവരങ്ങൾ അറിയാൻ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല..അതിനുള്ള ഏക മാർഗം ടി.വി.ന്യൂസ് ചാനലുകൾ ആയിരുന്നു.അച്ഛന് രോഗം സ്ഥരീകരിച്ചൂ എന്നും അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ആശുപത്രിയിലാണ് എന്നും അറിയാതിരിക്കാൻ മാമൻ അമ്മയെയും അമ്മുവിനെയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.അമ്മുവിന്റെ ഒരു നോക്കു കാണാൻ ആവാതെ,അമ്മുവിന് കാണാൻ കഴിയാത്ത ഇടത്തേക്ക് അച്ഛൻ യാത്ര പറഞ്ഞതുമൊന്നും അറിയാതെ അച്ഛന്റെ വരവും കാത്ത് അമ്മു അമ്മവന്റെവീടിൽ കാത്തിരുന്നു...😔 ദേവനന്ദ എ പി


അമ്മ

🌹🌹🌹🌹 ഒരിക്കൽ ഒരിടത്ത് ചെവികൾ ഇല്ലാത്ത ഒരു കുഞ്ഞു ജനിച്ചു ഒരാൺകുഞ്ഞ് കാതുകൾ ഇല്ലെങ്കിലും അവനെ കുഴപ്പമില്ലായിരുന്നു അവൻ വളർന്നു വലുതായി ക്ലാസ്സിൽ ഒന്നാമതെഎത്തി എന്നാലും ചെവികളുടെ അപാകത അവന്റെ മനസ്സിനെ അലട്ടികൊണ്ടിരുന്നു കൂട്ടുകാരുടെ പരിഹാസം കേട്ട് സഹീ ഇല്ലാതെ അവൻ ഒരു ദിവസം വൈകുന്നേരം വീട്ടിൽ വന്നിരുന്നു ഒരുപാട് കരഞ്ഞു അവൻ അച്ഛനോട് പറഞ്ഞു അച്ഛാ എനിക്ക് ചെവികൾ വേണം എന്റെ കൂട്ടുകാർ എന്നെ പരിഹസിക്കുന്നു അവന്റെ വിഷമം കേട്ട് സഹി ഇല്ലാതെ ഒരു ദിവസം അവന്റെ അച്ഛൻ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഡോക്ടർ പറഞ്ഞു നിങ്ങൾ എവിടെനിന്നെങ്കിലും രണ്ട് കാതുകൾ സംഘടിപ്പിക്കും എന്നാൽ ഞാൻ ചേർക്കാം അങ്ങനെ ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം അവനുവേണ്ടി ആരോ കാലുകൾ നൽകാമെന്ന് പറഞ്ഞു അങ്ങനെ അന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോയി ഓപ്പറേഷൻ വളരെ വിജയകരമായി നടന്നു അങ്ങനെ പ്രശ്നങ്ങൾ കടന്നു പോയി അവൻ വലുതായി നിലയിലെത്തി ഒരുദിവസം അവൻ തന്റെ അച്ഛ നോട് ചോദിച്ചു അച്ഛാ എനിക്ക് ആരാണെന്ന് കാതുകൾ നൽകിയത് അച്ഛന്റെ ആദ്യമൊക്കെ വിസമ്മതിച്ചെങ്കിലും അവസാന അവന്റെ നിർബന്ധത്തിനു വഴങ്ങി അവൻ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ അവന്റെ അമ്മ ഇരിപ്പുണ്ടായിരുന്നു അച്ഛൻ അമ്മയുടെ മുടിയിൽ കിടയിൽ പുറകിലെ കിട്ട അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് അമ്മയ്ക്ക് ചെവികളില് അവന്റെ ഹൃദയം കൊഴിയുന്നത് പോലെ അവനു തോന്നി കാരണം ഒരിക്കൽപോലും അവന്റെ അമ്മയെ ശ്രദ്ധിച്ചിട്ടില്ല അവനെ അതിയായ പശ്ചാത്താപമുണ്ടായി കരഞ്ഞു അമ്മയുടെ കാല് പിടിച്ചു പറഞ്ഞു അമ്മ അവനെ എഴുന്നേൽപ്പിച്ചു നിർത്തി അവനെ സമാധാനിപ്പിച്ചു എന്തിനുവേണ്ടി അമ്മ എനിക്ക് തന്നു അപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു അത് നിന്റെ അമ്മ ആയതുകൊണ്ട്


ഓണത്തിന്റെ കഥ

🌹🌹🌹🌹

ഒരിടത്തൊരിടത്ത് മലയോരം എന്ന മനോഹര പ്രകൃതി ഉൾക്കൊള്ളുന്ന ഒരു ഗ്രാമമുണ്ടായിരുന്നു ആ നാട്ടിൽ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു അതിൽ പാറു എന്ന നല്ല സുന്ദരിയായ മുതിർന്നവരോട് ബഹുമാനത്തോടെ പെരുമാറുക എല്ലാവരോടും പെട്ടെന്ന് കൂട്ടുകൂടിയും ചെയ്യുന്ന നല്ലൊരു കുട്ടിയാണ് പാറു അവൾക്ക് ഓണം എന്ന ആഘോഷം വളരെ ഇഷ്ടമാണ് ഒരു അവധി ഓണത്തിന് കൂട്ടുകാരൻ മൃഗങ്ങളും പക്ഷികളും ഒക്കെ കളിക്കുകയായിരുന്നു സമയം അവളുടെ മാതാപിതാക്കൾ ഓടിയെത്തിയ അടുത്ത് അവളുടെ മനോഹാരിത പ്രവർത്തിക്കുന്ന നിധിയിലേക്ക് ഒരു ഉമ്മ നൽകി അമ്മ യിൽ അവൾ മയങ്ങി അവൾ പറഞ്ഞു അതൊക്കെ പോട്ടെ വരൂ നമുക്ക് ഓണാഘോഷം നടത്താം അവളോടുള്ള കുട്ടികളും പാവക്കുട്ടി വലിയ ഉണ്ടാക്കി പാറു ദൃശ്യങ്ങൾ കണ്ടു നടന്നു പാലഞ്ചും പുഞ്ചിരി തഞ്ചി ഇടുന്നു                                                       ദിയ എം വാര്യർ


കവിത

നാം പിന്നിട്ട വഴികൾ

എത്ര പാതയോരങ്ങൾ പിന്നിട്ടു നാമി ജീവിതയാത്രയിൽ! പൊഴിയാത്ത ദുഃഖവും അകലും ആനന്ദവും ഒക്കെയും പിന്നിട്ടു നാമി സഞ്ചാര വേളയിൽ


കണ്ണുകൊണ്ട് ഇരുപുറം എപ്പോഴും നോക്കിയ നേരം കണ്ടു ഞാൻ ഏറെയേറെ കാതോർത്തു നാദങ്ങൾ കേട്ടു ഞാൻ ഏറെയേറെ


കയ്പ്പും മധുരവും സമ്മേളിചൊരീ യാത്രയിൽ, അറിഞ്ഞു ഞാൻ ഈ ജീവിതം എത്ര നശ്വരം എന്ന്


അന്ത്യം ഇല്ലാതെ അലയും ഘടികാര മൊഴികൾ പോൽ കാടും മേടും വിണ്ണും കടന്നൊരീ യാത്രതൻ സമാപനം എന്നിനിയാകുമോ

ഗോപിക എം ബി

ഓണാഘോഷം
🌹🌹🌹🌹🌹
ഓണം വന്നു നാട്ടുകാർ കൂടി ഞാനും കൂടെ ഒന്നുചേർന്നു കൂടി
ആട്ടവും പാട്ടും എല്ലാമായി
സന്തോഷത്തിന് ആഘോഷമായി
      മാവേലി വരും എന്ന വിശ്വാസത്തിൽ
നാട്ടുകാർ എന്നും ആഘോഷമാക്കുന്നു
ഓനോട് ഊഞ്ഞാൽ ഓടെ ഇന്നും നാട്ടുകാർ മാവേലിക്കു വേണ്ടി കാത്തിരിക്കുന്നു
പൂക്കളം പായസങ്ങളും നിറഞ്ഞൊരു
ഓണം ഇതുതന്നെ ഓണം തന്നെ
മലയാളികളുടെ ദേശീയ ഉത്സവം
ഓണം ഇതുതന്നെ ഓണം തന്നെ
നന്ദന ജി എസ്

പൊന്നോണം

🌹🌹🌹🌹🌹

ഓണം വന്നു ഒരു പൊന്നോണം
നമ്മുടെ നാട്ടിൽ അഭിമാനം
പൂക്കളം ഒരുക്കം സദ്യ ഒരുക്കും
മാവേലിമന്നനെ വരവേൽക്കാം
   പച്ചടി കിച്ചടി കറികളും ആയി
ഇലയിൽ നിറയെ വിഭവങ്ങൾ
വയറു നിറച്ചും ഉണ്ട് കഴിഞ്ഞൊരു
കുഞ്ഞി കിണ്ണം പായസവും
   എന്തൊരു ഭംഗി ഈ ഓണം
നിർമ്മലമായൊരു പൊന്നോണം
നമ്മുടെ കേരള നാട്ടിൽ നിന്നൊരു
സുന്ദര ഉത്സവ എ ഓണം
പൊന്നോണം
 ശ്രീന പത്ത് ബി

പൊന്നോണം

🌹🌹🌹

ഓണം വന്നല്ലോ ഓണത്തപ്പൻ വന്നല്ലോ
ഓണാഘോഷം നടത്താൻ ആലോ എല്ലാദിവസവും കളിക്കാലോ
  ഓണം വന്നു പൂക്കാലം കൂട്ടുകാരുമൊത്ത് കളിക്കാലോ
പൂക്കൾക്ക് എല്ലാം പൊന്നോണം പൂക്കൾ നിറയെ nuള്ളല്ലോ
പൂക്കൾകൊണ്ട് അതാത്തമിട്ട്ഓണത്തപ്പനെ വരവേൽക്കാൻ
  ഇഞ്ചി കിച്ചടി പച്ചടി
തോരൻ അവിയൽ സാമ്പാർ പുളിശ്ശേരി
എന്നീ പത്ത് കറികൾ കൂട്ടി ഓണസദ്യ ഉണ്ണാൻ അല്ലോ
   പൂമ്പാറ്റയ്ക്ക് പൊന്നോണം പൂത്തുമ്പിയും പൊന്നോണം നാടുകൾ ഒക്കെ പൊന്നോണം ഞങ്ങൾക്കെല്ലാം പൊന്നോണം                             വിഷ്ണുപ്രിയ ആറ് എ

ഉത്സവം എത്തി മഹോത്സവം

🌹🌹🌹🌹

ഓണം വന്നോ മാവേലി എത്തി നാടങ്ങും ഉത്സവമായി
ആടാം പാടാം ആഘോഷിച്ച ആക്കാം
നാടെങ്ങും മത്താൽ നിറയും കലർന്ന ദത്തി പൊന്നോണം
ഓണത്തിന്റെ കലകൾ കണ്ടു കൺ കുളിരായ് ജനങ്ങൾ എല്ലായിടവും പൂത്തുമ്പികൾ പാറിപ്പറന്ന
പൊന്നോണ കാലത്തെ വരവേൽക്കുന്ന ഓണത്താർ സന്തോഷിച്ച് ജനങ്ങൾ ചെണ്ടയും മേളവും എല്ലാം കലർന്നു ഒരു ഉത്സവം ഇതാ
അത്തം പത്തിന് സദ്യയൊരുക്കാൻ തിരക്കോട് എല്ലാവരും ആഘോഷിച്ചാലും
ദേ എത്തി നമ്മുടെ പൊന്നോണം ഉത്സവങ്ങളുടെ ഉത്സവം ഇതാ എത്തി തിടുക്കത്തോടെ കാത്തിരിക്കുന്ന മഹോത്സവം എത്തി                             അനുഷ ആറ് എ


ഓണം

🌹🌹🌹🌹

ഓണം വന്നോണം ഓണം വന്നോണം ഓണപ്പാട്ടുകൾ പാടാം പൂക്കളമിട്ട് ഓണപ്പാട്ട് പാടാം തുമ്പി പൂവാ വാരിയെറിഞ്ഞ് എന്തൊരു നല്ലൊരു ഓണം പൂവിരി ഓണം
പൂവാലി കുരുന്നു ഓണമേ
അടി ടാ പാടിടാം
ഈ നല്ല ഓണ രാവിൽ
ഓണം വന്നല്ലോ ഉണ്ണി ഊഞ്ഞാലിട്ടാലോ ചാടി മറിഞ്ഞാൽ ഓ ഉണ്ണി കുട്ടൻ കോടി ഉടുത്താൽ ഓ
അഭിരാം പത്ത് ഡി

എന്റെ ഓണപ്പൂവ് 🌹🌹🌹🌹

ഓണപ്പൂവേ ഓണപ്പൂവേ എന്റെ അത്തപ്പൂവേ മാവേലി ഓലക്കുട ചൂടി വരുന്നേ

തുമ്പി തുള്ളി കളിയാടീടാൻ വരുന്നേ തുമ്പി അമ്മാവനും വരുന്നേ
ഓണം ഊഞ്ഞാലിടാം ഞാനും വരുന്നു ഓണത്തിന് തുമ്പി തുള്ളി കളിക്കാൻ തുമ്പി അമ്മാവൻ മാത്രമല്ല തുമ്പിയും വരുന്നേ
ഓണപ്പാട്ടുകൾ കേൾക്കാൻ തുമ്പിയും വരുന്നേ ഓണക്കളി കളിച്ചീടാം ഞാനും വരുന്നേ ഓണപൂവേ ഓണപൂവേ ഓടിവാ ഓണപ്പൂവേ വാടരുതേ തിരുവോണം ആയില്ലേ
ഓണം മറക്കുവാൻ പറ്റില്ല തിരുവോണം മറക്കുവാൻ പറ്റില്ല ഓണം പൊന്നോണം പൊന്നോണം                                                  അശ്വതി കൃഷ്ണ ആറ് ബി


പൊന്നോണം 🌹🌹🌹🌹

ഓണം വന്നേ ഓണം വന്നേ എന്റെ വീട്ടിലും ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
പുത്തൻ ഉടുപ്പിന് വാങ്ങാമല്ലോ ഓണം വന്നേ ഓണം വന്നേ ഊഞ്ഞാൽ ഇടാൻ പോകാലോ ഓണം വന്നേ ഓണം വന്നേ അത്തപ്പൂക്കളം ഒരു കാലം 

ഓണം വന്നേ ഓണം വന്നേ സദ്യയുണ്ണാൻ പോകാലോ

ഓണം വന്നേ ഓണം വന്നേ കിളിയെ പിടിക്കാൻ പോകാം
വന്നേ ഓണം വന്നേ മാവേലിയെ കാണാലോ
ഓണം വന്നേ ഓണം വന്നേ ഓണ പാട്ടിന് പാടലോ
ഓണം വന്നേ ഓണം വന്നേ തുമ്പിതുള്ളാൻ പോകാലോ ഓണം വന്നേ ഓണം വന്നേ എന്റെ വീട്ടിലും ഓണം വന്നേ                                    ദേവനന്ദ ഏഴ് ബി


ഓണ വിശേഷങ്ങൾ

🌹🌹🌹🌹

ഓണപ്പാട്ടുകൾ പാടി പാടി ഓണക്കളികൾ കളിച്ചു രസിച്ച ഓടി ചാടി വരുന്നല്ലോ
നമ്മുടെ പ്രിയ
  തുമ്പപ്പൂവ് വാരിയെറിഞ്ഞ് ആമ്പൽ പൂക്കൾ വിതറി അറിഞ്ഞ് പൊന്നുഷസ്സിൽ പ്രഭയിൽ മുങ്ങി എന്തൊരു ഭംഗി പൂക്കളം
ഓണത്തപ്പൻ ഓലക്കുടയും ചൂടി ആർത്തുല്ലസിച്ച് വരുന്നുണ്ട് 10 നിറത്തിൽ പൂക്കളമിട്ട് പത്താം വരിയിൽ റോസാപ്പൂ
  മാനി ചോര ആ  മലരുകൾ ചെന്നു
മാവേലിമന്നനെ എതിരേൽക്കാൻ 5 തരത്തിൽ പായസം ആഹാ നല്ലൊരു തിരുവോണം                                                         ആര്യ ടി എസ് ധരൻ പത്ത് സി