ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ സൂക്ഷ്മാണു കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷ്മാണു കൊറോണ

   
കൊറോണയാം വൈറസു നൽകിയ പാഠങ്ങൾ
വീട്ടിൽ ഇരിക്കുമ്പോൾ ഓർത്തെടുക്കുന്ന ഞാൻ
 കണ്ണിനു കാണാൻ കഴിയാത്തവൻ എന്നാൽ
 ലോകത്തിനാകെ നാശംവിതച്ച വൻ
 രോഗികളെ കൊണ്ട് ലോകം നിറച്ചവൻ
 മാനുഷ ജന്മത്തെ ഭീതിയിലാഴ്ത്തിയോൻ
 ഈ മഹാമാരിയെ തടയുവാനായി
 ഒന്നിക്കണം നമ്മൾ ഒറ്റക്കെട്ടായ്
 അധികാരികൾ നൽകിടും മാർഗ്ഗനിർദ്ദേശങ്ങൾ
 ജാഗ്രതയോടെന്നും പാലിക്കണം
 ഡോക്ടർമാർ നേഴ്സുമാർ പോലീസുകാർക്കൊപ്പം
 അണിചേർന്നിടാം എന്നുമെൻ നാടിനായ്
 കൈകൾ കഴുകണം വീട്ടിലിരിക്കണം
 വ്യക്തിശുചിത്വവും പാലിക്കണം
 ഈവിധം ചിന്തിച്ചു വീട്ടിലിരിക്കുമ്പോൾ
 മറ്റൊരു കാഴ്ചയും കണ്ടു ഞാനും
 കൂട്ടമായി പോകുന്ന കാട്ടാന കൂട്ടവും കുഞ്ഞുങ്ങളും
തൊട്ടടുത്തുള്ള മരത്തിൽ കളിക്കുന്നു
 മലയണ്ണാൻ കുഞ്ഞുങ്ങൾ രണ്ടെണ്ണവും
 പാറിപ്പറന്നൊരാ പൂമ്പാറ്റ വന്നെന്റെ
 കയ്യിൽ ഒരു മുത്തം തന്നു പോയി
 കോരിത്തരിച്ചു നിൽക്കുന്നൊരെൻ മുന്നിൽ
 നീല മയിൽ പീലി നിവർത്തിയാടി
 തൊട്ടപ്പുറത്തായൊരു പഞ്ചവർണ്ണകിളി
 കുഞ്ഞി ചിറകുമായ് പാറിടുന്നു
 ഈ ഭൂമി മാതാവിൻ വരദാനങ്ങൾ
 തെളിനീരുറവകൾ കാടുകൾ മേടുകൾ
 നമ്മെ തലോടുന്ന പൂക്കളും ചെടികളും
 തെളിനീരുറവകൾ മാമല മേടുകൾ
 മാനുഷർ വീട്ടിലിരുന്ന് നേരം പ്രകൃതി നീ
 എത്ര മനോഹരിയായ്
 വിഷപ്പുകയില്ല, തിരക്കുകളുമില്ല
 മാലിന്യകൂമ്പാരമെങ്ങുമില്ല
 പ്രകൃതിയിൽ വന്നൊരാ മാറ്റങ്ങളെയെല്ലാം
 നന്മയോടെന്നും പാലിക്കേണം
 മഹാമാരി താണ്ഡവമാടുന്ന നേരത്ത്
 ജീവൻ പൊലിഞ്ഞവർ ആയിരങ്ങൾ
 രോഗം തുരത്തുവാൻ പട പൊരുതുന്നവർ
 എല്ലാവർക്കും ഏകുന്നിതാദരങ്ങൾ
                                                                                                   

നന്ദന സുരേഷ്
9 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത