ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്
കൈറ്റ് ,രെജിസ്ട്രേഷൻ നം: LK/2018/42501 പ്രകാരം സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് ലിറ്റിൽ കൈറ്റ്സ് ക്ലബ് രജിസ്ടർ ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. ഓരോ വർഷവും 30 അംഗങ്ങളെയാണ് ക്ലബ്ബിൽ ഉൾപ്പെടുത്തുക. പ്രവർത്തനക്ഷമമായ 45 കമ്പ്യൂട്ടറുകൾ ഐ.ടി. ലാബിൽ ഉള്ളതിനാൽ ഒരു കുട്ടിക്ക് ഒരു കമ്പ്യൂട്ടർ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തുവാൻ കഴിയുന്നുണ്ട്. പതിവ് ക്ലബ് പ്രവർത്തനങ്ങൾക്ക് പുറമേ ഏകദിന ക്യാമ്പുകൾ, കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തവർക്ക് പരിശീലനം നൽകൽ, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, സ്കൂൾ മാഗസിൻ, സ്കൂൾ പത്രം എന്നിവയ്ക്ക് സഹായം ചെയ്യൽ തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്നു. ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും നടക്കുന്ന ക്യാമ്പുകളിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂളിനെക്കുറിച്ചുള്ള ഒരു ലഘുചിത്രവും ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
ഫിസിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി ബിന്ദു L. R ആണ് സ്കൂളിലെ ലിറ്റിൽ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. അധ്യാപകനായ ഹരീഷ് സഹായിക്കുന്നു
2019 - 22 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 20 അംഗങ്ങളുമായി ആരംഭിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പൂട്ടിംഗ് എന്നിവയിൽ പ്രാഗൽഭ്യം നേടിയ അംഗങ്ങൾ 8, 9 ക്ലാസിലെ കൂട്ടികൾക്ക് പരിശീലനം നൽകി. സ്മാർട്ട്ഫോൺ ഉള്ളഅമ്മമാർക്ക് ഹൈടെക് പരീശിലനം നൽകി. വിക്ടേഴ്സ് ചാനൽ , സമഗ്ര എന്നിവ ഇൻസ്റ്റാൾ ചെയ്തു നൽകി. ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് തെരഞ്ഞെടുപ്പ് പരീക്ഷ
22. 11. 2021 ൽ 2021-23 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ നടന്നു. 35 കുട്ടികളെ അംഗങ്ങളായി തെരത്തെടുത്തു.
സത്യമേവജയതേ .
ഡിജിറ്റൽ മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ് സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു.ലിറ്റിൽ കൈറ്റ്സ് 2020 - 23 സ്കൂൾ തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2020-23 അംഗങ്ങൾക്കുള്ള സ്കൂൾ തല ക്യാമ്പ് .
20.01.2022 ൽ സ്കൂളിൽ വച്ച് നടന്നു . അനിമേഷൻ പ്രോഗാമിങ് എന്നീ വിഭാഗങ്ങളിലായിരുന്നു പരിശീലനം.
മാതൃകാപരമായ പ്രവർത്തനമാണ് ക്ലബ് നടത്തുന്നത്.
-
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
-
ലാബ്
-
വൺ ഡേ ക്യാമ്പ്
-
വൺ ഡേ ക്യാമ്പ്
-
വൺ ഡേ ക്യാമ്പ്
-
വൺ ഡേ ക്യാമ്പ്
-
വൺ ഡേ ക്യാമ്പ്
-
ക്ലാസ്
-
ക്ലാസ്
-
ക്ലാസ്
-
ക്ലാസ്
-
ക്ലാസ്
-
ക്ലാസ്
-
സ്കൂൾ തല ക്യാമ്പ്
-
സ്കൂൾ തല ക്യാമ്പ്