ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ ദിനങ്ങൾ
തിരിച്ചറിവിന്റെ ദിനങ്ങൾ
പതിവു പോലെ പുലർകാലത്തു രമേഷ് വീട്ടിൽ നിന്നിറങ്ങി. എന്നും രാവിലെ വ്യായാമത്തിനായി ഓടാൻ പോകുക എന്നതു രമേഷിന്റെ ശീലമാണ്. ഓടുന്നതിനിടെ രമേഷ് തന്റെ കൂട്ടുകാരൻ വിനുവിനെ കണ്ടു. "രമേഷ് ഇപ്പോൾ നമ്മുടെ നാട്ടിലൊക്കെ എന്തൊക്കെ രോഗങ്ങളാ, ഓരോ വർഷവും പിന്നിടുമ്പോഴും പലവിധത്തിലുള്ള രോഗങ്ങൾ അല്ലേ? വിനു പറഞ്ഞു. " അതെ വിനു. നീ പറഞ്ഞത് ശരിയാണ്. പണ്ടു കാലത്ത് രോഗങ്ങൾ ഇത്രത്തോളം വ്യാപകമല്ലായിരുന്നു. രമേഷ് പറഞ്ഞു. "ചിലപ്പോൾ പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളായിരിക്കും ഇതിനു കാരണം. ഇപ്പോൾ എവിടെയാ വൃക്ഷങ്ങളൊക്കെ? "വിനു പറഞ്ഞു. "ശരി വിനു, സമയം പോയി. രമേഷ് വീട്ടിലെത്തി ഓഫീസിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. ഭാര്യ സുഷമ ബാഗെടുത്ത് മകനെ സ്കൂളിലേക്കയയ്ക്കുന്നു. വൈകുന്നേരം രമേഷ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ സീരിയൽ കാണുന്ന തിരക്കിലാണ് ഭാര്യ. "എടീ നീയാ ന്യൂസ് ചാനലൊന്നു വച്ചേ, ഇപ്പോൾ ലോകത്ത് എന്താ നടക്കുന്നതെന്തെന്ന് അറിയണ്ടേ? എപ്പോഴും ഈ സീരിയലാണല്ലോ, "ര മേഷ് പറഞ്ഞു. "ലോക കാര്യം അറിഞ്ഞിട്ടിപ്പോ എന്തിനാ? നീ ഒന്ന് മിണ്ടാതിരിക്ക്, നാട്ടിൽ എന്തൊക്കെ നടക്കുന്ന കാര്യങ്ങൾ . എന്തെന്നെങ്കിലും അറിയണ്ടേ ? ആ ന്യൂസ് ചാനൽ ഒന്നു വയ്ക്ക്. "ഓ, ഞാൻ പോകുന്നു. രമേഷിന്റെ മകൻ ഒരു അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. പതിവു പോലെ ഹോം വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് അവൻ . പിറ്റേദിവസം തന്റെ ഭാര്യയും അപ്പുറത്തെ വീട്ടിലെ ലതയും തമ്മിലുള്ള ഒരു വലിയ വഴക്ക് കേട്ടാണ് രമേഷ് ഉറക്കമെഴുന്നേറ്റത്. രമേഷ് പുറത്തേക്കിറങ്ങി കാര്യമെന്താണെന്ന് തിരക്കി. " രമേഷേ , ദാ ഇങ്ങോട്ടൊന്നു നോക്കിയേ , നിന്റെ ഭാര്യ നിന്റെ വീട്ടിലെ ചീഞ്ഞ സാധനങ്ങളും മറ്റും എന്റെ പറമ്പിലാ കൊണ്ടിടുന്നത് " ലത പറഞ്ഞു. " ഞാൻ അങ്ങനെയൊന്നും ചെയ്തില്ല. ഇവൾ കള്ളം പറയുന്നതാ. സുഷമ പറഞ്ഞു. നീ എന്താ പറയുന്നത് , നീയല്ലാതെ ആരാ ഈ പറമ്പിൽ ചവറ് കൊണ്ടിടുന്നത്. ദേ ആ മൈതാനം കണ്ടോ നിന്നെ പോലുള്ളവരൊക്കെ പ്ലാസ്റ്റിക്കും മറ്റു അവശിഷ്ടങ്ങളും കൊണ്ടിട്ടതു കാരണം വീടിനു പുറത്തിറങ്ങാനേ വയ്യ! "ലതേ നീയൊന്ന് ക്ഷമിക്കൂ, ഇനി അവൾ അങ്ങനെ ചെയ്യില്ല. രമേഷ് അവരോട് പറഞ്ഞു. രമേഷേ നീയൊന്ന് കേൾക്ക് എന്റെ വീട്ടിലെ സകലഅവശിഷ്ടങ്ങളും മറ്റും ഞാൻ ബയോഗ്യാസ് പ്ലാന്റിലാണ് നിക്ഷേപിക്കുന്നത്. നിങ്ങൾക്ക് ഇതു പോലെ മറ്റെന്തെങ്കിലും മാർഗം സ്വീകരിച്ചൂടെ. ആ വഴക്ക് അവിടെ അവസാനിച്ചു. പിറ്റേ ദിവസം രമേശിന്റെ മകന് ഛർദ്ദിയും വയറളക്കവും പിടിപെട്ടു. കാര്യമെന്താണെന്നോ ആ പ്ലാസ്റ്റിക്കും ആ ചീഞ്ഞ സാധനങ്ങളും കൊണ്ട് വൃത്തികേടായി കിടക്കുന്ന ആ മൈതാനത്തിന്റെ ഒരു വശത്താണ് രമേഷിന്റെ മകൻ ഫുട്ബോൾ കളിക്കുന്നത്. രമേഷിന്റെ ഭാര്യയ്ക്ക് അത് ശ്രദ്ധിക്കാൻ സമയമുണ്ടായിരുന്നില്ല. രമേഷും സുഷമയും മകനെ കൊണ്ട് ആശുപത്രിയിൽ പോയി. ഡോക്ടർ ചോദിച്ചു. എന്താ പുറത്തു നിന്ന് വല്ലതും കഴിച്ചോ? ഇല്ല ഡോക്ടർ അവൻ വീട്ടിലെ ഭക്ഷണം തന്നെയാണ് ഇന്നലെ കഴിച്ചത്. അവർ പറഞ്ഞു. പിന്നെ അവന് മിക്കവാറും അസുഖമാണല്ലോ? "അത്.... ഡോക്ടർ തെറ്റ് ഞങ്ങളുടെതാണ്. ഇവൻ അപ്പുറത്ത് ഞങ്ങൾ പ്ലാസ്റ്റിക്കും മറ്റ് മലിന്യങ്ങളും കൊണ്ട് തള്ളുന്ന മൈതാനത്തിന്റെ മറുവശത്തായിരുന്നു ഫുട്ബോൾ കളിച്ചു കൊണ്ടിരുന്നത്. ഞങ്ങൾക്ക് അത്. ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അപ്പുറത്തെ വീട്ടിലെ ലത പറഞ്ഞപ്പോഴാണ് ഞങ്ങൾ ഇത് അറിഞ്ഞത്. ഡോക്ടർ പറഞ്ഞു, നിങ്ങളെ പേലുള്ളവരാണ് ഈ രോഗങ്ങൾ പിടിപെടുന്ന നാടായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കാൻ കാരണക്കാർ. നിങ്ങൾ അൽപ്പമൊന്നും ചിന്തിച്ചിരുന്നെങ്കിൽ നിങ്ങളുടെ മകന് ഈ അസുഖം പിടിപെടില്ലായിരുന്നു. രോഗത്തെ പ്രതിരോധിക്കാൻ ആദ്യം വേണ്ടത് പരിസ്ഥിതിശുചിത്വമാണ്. വ്യക്തിശുചിത്വത്തിൽ നാം മുൻപന്തിക്കാരാണെങ്കിലും പരിസ്ഥിതി ശുചിത്വം നാം മറന്നു പോകുന്നു. അതു കാരണം രോഗങ്ങളുടെ വർധനവും കൂടുന്നു. ഏത് മഹാരോഗത്തേയും ശുചിത്വം പാലിക്കുന്നതിലൂടെ പ്രതിരോധിക്കാൻ കഴിയും. "ഞങ്ങളോട് ക്ഷമിക്കണം ഡോക്ടർ ഞങ്ങൾ ഇത് ഇനി ആവർത്തിക്കില്ല. ഇന്നുതന്നെ ഞങ്ങൾ ഇതിനു വേണ്ട കാര്യങ്ങൾ ചെയ്യാം". ഇതും പറഞ്ഞ് രമേഷും കുടുംബവും വീട്ടിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ