എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്
ശാസ്ത്ര വിദ്യാഭ്യാസത്തിന് അനുപൂരകമായി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര പരീക്ഷണ വിഷയങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള പരിപാടിയാണിത്. ലാബിലെ വർക്ക്ഷോപ്പ് പരിശീലനം, പഠനയാത്രകൾ, ഗവേഷണോന്മുഖമായ പ്രോജക്റ്റുകൾ, സയൻസ് ക്വിസ്സുകൾ ഇവ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന പരിധിയിൽ വരുന്നു. വിവിധ പ്രവർത്തനങ്ങളും ക്വിസ് പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ ശാസ്ത്രത്തിന്റെ രസകരമായ രഹസ്യങ്ങളറിയുവാനും അതുവഴി പാഠപുസ്തകങ്ങൾക്ക് പുറത്തേക്കും പഠനം വ്യാപിപ്പിക്കുവാനും ശ്രമിക്കുന്നു.
ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ
2021.22 അധ്യയന വർഷത്തിലെ സ്ക്കൂൾ തല ശാസ്ത്ര രംഗം മത്സരങ്ങൾ ഒക്ടോബർ പത്തിന് സംഘടിപ്പിച്ചു .കഴിഞ്ഞ രണ്ട് വർഷക്കാലമായി ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകൾ നടത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ വിദ്യാർഥിനികളിലെ ശാസ്ത്ര അഭിരുചിയും ഗണിത ക്രിയ ചാതുരിയും ചരിത്ര അവബോധവും നിർമ്മാണ വൈദഗ്ധ്യവും പരിപോഷിപ്പിക്കാൻ ഏറെ സഹായകരമായിരുന്നു ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ .ഈ വർഷം പ്രോജക്ട്, വീട്ടിലൊരു പരീക്ഷണം , ശാസ്ത്ര ലേഖനം ,എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് ,ഗണിത ആശയ അവതരണം ,പ്രവൃത്തി പരിചയം തുടങ്ങിയ എല്ലാ മത്സരയിനങ്ങളിലും മുഴുവൻ വിദ്യാർഥിനികളേയും പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു .സബ് ജില്ലാതല മത്സരത്തിൽ എല്ലായി നങ്ങളിലും നമ്മുടെ വിദ്യാർഥിനികൾ പങ്കെടുത്തു .ഹൈസ്ക്കൂൾ വിഭാഗത്തിൽ നന്ദിനി വിജയ് 10.ബി ശാസ്ത്രലേഖനത്തിലും അഥീന അനീഷ് 9.ബി എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്ര കുറിപ്പ് എന്ന ഇനത്തിലും സബ്ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.
പ്ലാസ്റ്റിക് ബദൽ ഉല്പന്നങ്ങൾ എന്ന ആശയം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടത്തിയ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗം ഭവ്യ .ബി 10.ബി ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി വിദ്യാലയത്തിൻ്റെ യശസ്സ് വർദ്ധിപ്പിച്ചു.