ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/പുഴയുടെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
പുഴയുടെ തേങ്ങൽ

   കാണുന്നില്ലാരും കേൾക്കുന്നില്ലാരും
   പാവമീ പുഴയുടെ രോദനങ്ങൾ
   മലിനയാകുന്നി ഞാൻ
   ദിനംതോറും
   എന്നിൽ നിറഞ്ഞിടും
   മാലിന്യങ്ങളാൽ ......

ഹേ മർത്യാ നീ വലിച്ചെറിയു
മോരോ വിഷ വസ്തുവും
കൊന്നോടുക്കമെന്നിലെ
ജീവത്തുടിപ്പുകൾ
   ഞാനിന്നു ചാവുകടലോ
   കാളിന്ദിയോ ചൊല്ക നീ ...

നീ വലിച്ചെറിയും കുപ്പിയും
പ്ലാസ്റ്റിക്കുമെല്ലാം അമ്പേ
കൊന്നൊടുക്കി എന്നിലെ
ഓരോ ജീവശ്വാസത്തെയും

  ഓർക്കുന്നു ഞാനെൻ പഴയ കാലം
  കുഞ്ഞു പരൽ മീനുകളും തവളകളും
  ചെറു സസ്യവും
  കണ്ണാടിപോൽ തെളിഞ്ഞ എൻ ജലവും...

പുഴയുടെ തേങ്ങൽ ആരറിയാൻ
എന്നാത്മ ദുഃഖങ്ങൾ ആരറിയാൻ
 

ശ്രീലക്ഷ്മി ബി
9 ബി ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത