ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ ഭൂതം
കൊറോണ ഭൂതം
കിട്ടുമുയലും കൂട്ടുകാരും പതിവായി പുഴയോരത്തുള്ള ആഞ്ഞിലിമരചുവട്ടിൽ ഒത്തു കൂടുമായിരുന്നു അവർ പല കാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു. കാടു നിയമങ്ങളെപ്പറ്റിയും വേട്ടക്കാരെപ്പറ്റിയും കാട്ടുതീ, വന സംരക്ഷണം, കൃഷികളെപ്പറ്റിയും ഒക്കെ ചർച്ച വിഷയങ്ങളായിരുന്നു. ഒരു ദിവസം കിട്ടുവിന്റെ കൂട്ടുകാരനായ മിട്ടു മുയൽ കാരറ്റ് പറിക്കാൻ തോട്ടത്തിൽ പോയി. അവിടെ പതുങ്ങിയിരുന്ന് കാരറ്റ് പറിച്ചപ്പോൾ രണ്ടു മനിഷ്യർ അതുവഴി വന്നു. അവർ കൊറോണ വൈറസിനെ പറ്റിയും ഈനാംപേച്ചിയെ പറ്റിയും സംസാരിക്കുന്നുണ്ടായിരുന്നു. മനുഷ്യർ വന്യജീവികളെ കൊന്നു തിന്നുന്നത് ഒഴിവാക്കാനായി കൊറോണ ഭൂതം ഈനാംപീച്ചിയിലുടെ നാട്ടിലെത്തിയതായിരുന്നു. കൊറോണയ്ക് സോപ്പുവെള്ളത്തെ ഭയങ്കര പേടിയാണ്. അവനെ തോൽപിക്കാൻ മനുഷ്യർക്ക് കഴിയില്ല. മനുഷ്യരെ വെല്ലുവിളിക്കുകയാണ് കൊറോണ ഭൂതം. മനുഷ്യർ ഇപ്പോൾ പുറത്തിറങ്ങാറില്ലത്രേ. സസ്യാഹാരം മാത്രമേ കഴിക്കുള്ളു എന്നും മിട്ടു പറഞ്ഞത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. അവർ പടക്കം പൊട്ടിച്ചും കമ്പിത്തിരിയും മത്താപ്പൂവും കത്തിച്ചു സന്തോഷിച്ചു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ