എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2020-21 -ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

കൈറ്റ് ഇടുക്കിയുടെ നിർദ്ദേശപ്രകാരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ എട്ടാം ക്സാസിലെ കുട്ടികൾക്കായി നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് നേടിയ 36 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു

ഓൺ ലൈൻ ക്ലാസ്സുകൾ

വാട്സപ്പ് ഗ്രൂപ്പ് ക്രിയേഷൻ

കോവിഡ് എന്ന മഹാമാരിയെ നേരിടുന്ന ഈ പശ്ചാത്തലത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകളും ഓൺലൈൻ ക്ലാസുകൾ തന്നെയെന്ന് അറിയിപ്പിനെ തുടർന്ന് ഒമ്പതാം ക്ലാസിലെ 36 കുട്ടികളെ ചേർത്ത് ഒക്ടോബർ 15 ആം തീയതി "Little kites IX Batch എന്ന whats app ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും 36 കുട്ടികളെയും ഗ്രൂപ്പിൽ ആഡ് ചെയ്യുകയും ചെയ്തു. സ്മാർട്ട് ഫോൺ, ലാപ്പ് ടോപ്പ് ഇവ കൈവശമുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്തു.

വിക്ടേഴ്സ് ചാനൽ ക്ലാസ്സുകൾ

കുട്ടികൾ നിർബന്ധമായും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ കാണണമെന്നും എങ്ങനെ കണ്ടു എന്നത് അതായത് ഫോണിലൂടെയോ ടിവിയിലൂടെയോ എന്നും ,കാണാൻ സാധിക്കാത്തവർ അതും,കാരണവും ഗ്രൂപ്പ് വഴി അറിയിക്കണമെന്നും, നോട്ട് എഴുതി സൂക്ഷിക്കുകയും ആവശ്യാനുസരണം സബ്മിറ്റ് ചെയ്യുകയും ചെയ്യണമെന്നും അറിയിച്ചു.

പ്രതികരണങ്ങൾ

അറ്റൻഡൻസ്, പ്രതികരണങ്ങൾ അത്യാവശ്യമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. ഓരോ ക്ലാസും 30 മിനിറ്റ് ദൈർഘ്യത്തിൽ ആയിരിക്കണമെന്നും ക്ലാസുകൾ കഴിഞ്ഞ് ഡൗൺലോഡ് ചെയ്ത് വശമാക്കാണമെന്നും അറിയിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫയലുകൾ ഡൗൺലോഡ് ചെയ്യാനുള്ള വിധത്തിലുള്ള ലിങ്കുകൾ നൽകണമെന്നും സൂചിപ്പിച്ചു.

 ഈ വർഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ആരംഭിക്കുന്നത് 17 /10/ 2020 മുതലാണെന്ന് അറിയിപ്പ് നൽകി.

17 /10 /2020 (class-01)

  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി യെ ടുക്കുന്നതിന് ഈ വേദി ഉപയോഗപ്പെടുത്താനാകും എന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ്  ആദ്യത്തെ ക്ലാസ് തുടങ്ങിയത്. ആദ്യമായി ഏതൊക്കെ മേഖലകളിലാണ് Little kites ന്റെ പ്രവർത്തനങ്ങൾ വരുന്നതെന്ന്  kite -master  പരിചയപ്പെടുത്തി.
  Graphics and animation, scratch, programing, python programming, mobile app നിർമാണം, robotics, electronics, hardware, malayalam computing, internet and cyber security എന്നിങ്ങനെ വിവിധ മേഖലകളാണ് ഓരോ വിദ്യാർഥിക്കും പരിശീലിക്കാൻ ഉള്ളതെന്നും വ്യക്തമാക്കി. ഇത്   ഈ വർഷത്തെ മൊത്തം ക്ലാസുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കുട്ടികൾക്ക് സഹായകമായി. മുൻവർഷങ്ങളിൽ little kite കുട്ടികൾ തയ്യാറാക്കിയ വീഡിയോ കുട്ടികളെ കാണിച്ചു. കുട്ടികളിൽ ഒര…

26 /10/ 2020 (Animation) Class-2

 26/10/20-ൽ animation ന്റെ രണ്ടാമത്തെ ക്ലാസ് നടന്നു കഴിഞ്ഞ ക്ലാസ്സിലെ മുന്നറിവ് പരിശോധിച്ചു. ഇങ്ങനെ frame to frame animation നിർമ്മാണത്തിന് ഒത്തിരി Time ആവശ്യമാണെന്നും എന്നാൽ അതിന് പരിഹാരമായി animation ൽ ചലന ദിശ യാവുന്ന ആകുമെന്നും വിശദീകരിച്ചു.എങ്ങനെ point മാത്രം assign ചെയ്ത് കൊടുത്ത്‌ ഇത് എളുപ്പമാക്കാൻ ആകുമെന്നും ഇതിന് എളുപ്പമാർഗം ആയിTweening ഉപയോഗിക്കാമെന്ന് വിശദീകരിച്ചു.  key frames സംവിധാനം എങ്ങനെ സാധ്യമാകുമെന്ന് ഉദാഹരണസഹിതം കാണിച്ചുകൊടുത്തു. ഈ ക്ലാസിൽ 36 കുട്ടികളും  പങ്കെടുത്തു.

TV Mobile Total 30 6 36 (January -13)7/ 11 /2020(class 03)

GIMP-SOFTWARE (animation class-03)

   ഈ ക്ലാസ്സിൽ വിവിധ animation സങ്കേതങ്ങളെ പരിചയപ്പെടുത്തൽ ആയിരുന്നു. animation നു  വേണ്ടി ചിത്രങ്ങൾ എങ്ങനെ തയ്യാറാക്കും എന്ന് വിശദീകരിച്ചു. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനു വേണ്ടിയും പശ്ചാത്തലം നിർമ്മിക്കുവാനും ഒരു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. Gimp-soft ware ആയിരുന്നു ആ software.  import ചെയ്യാനാകില്ലാത്ത ചിത്രങ്ങൾ commen-image formate -ൽ export ചെയ്യേണ്ടതുണ്ടെന്നും അത് എങ്ങനെ എന്നും ഉദാഹരണസഹിതം വ്യക്തമാക്കി.36 കുട്ടികളും ക്ലാസിൽ പങ്കെടുത്തു.
    TV     mobile    Total
    31          5             36

14 /11 /2020(class -04) Scratch

ഈ ക്ലാസിൽ കഴിഞ്ഞവർഷം പഠിച്ച game  കളെ കുറിച്ചുള്ള മുന്നറിവ് പരിശോധിച്ചു.scratch  എന്ന software ഉപയോഗിച്ച് എങ്ങനെ ഒരു കമ്പ്യൂട്ടർ ഗെയിം നിർമിക്കാം അതിനുവേണ്ടി പാഠപുസ്തകത്തിലെ തന്നെ car game ആണ് ആദ്യം വിശദീകരിച്ചത്.car game ഉണ്ടാക്കുന്ന സ്റ്റെപ്പ് വിശദമാക്കി. Application-programming-scratch- ഉപയോഗിച്ചാണ് എന്നും, scratch-2 അനിവാര്യമായ കൊണ്ട് kite master വഴി scratch-2 computer ൽ ആക്കണമെന്നും നിർദ്ദേശിച്ചു. ഈ ക്ലാസ്സിൽ 34 കുട്ടികൾ പങ്കെടുത്തു. എല്ലാവർക്കും ഏറെ പ്രയോജനകരവും കഴിഞ്ഞവർഷത്തെ ഒരു ഓർമ്മ പുതുക്കലിന് ഏറെ സഹായകമായെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.

Tv mobile Total

     32      4            36

22 /11 / 2020 (class -05) Scratch -2

22/10/20 ൽ scratch ന്റെ രണ്ടാമത്തെ modul ക്ലാസ് നടന്നു.Robotic car game vodeoകാണിച്ചാണ് ക്ലാസ് ആരംഭിച്ചത്.scratch ഉപയോഗിച്ച് ഇതുപോലെ ഒരു robotic car game ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. Car game creation ആയതു കൊണ്ട് തന്നെ കുട്ടികൾക്ക് ക്ലാസ് വളരെ രസകരമായിരുന്നു എന്ന് അറിയിച്ചു. Scratch ഉപയോഗിച്ച് Application ഉണ്ടാക്കുന്നതെങ്ങനെ എന്നും അതിന് ഉദാഹരണമായി ഒരു calculatior ഉണ്ടാക്കുന്നതെങ്ങനെയെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. 32 പേർ ടിവി യിലൂടെയും 4പേർ മൊബൈലിലൂടെയും ക്ലാസുകൾ കണ്ടു.ഈ ക്ലാസ്സിൽ എല്ലാവരും പങ്കെടുത്തു.

 Tv    mobile   Total
  32      4             36

29 /11 /2020 (-class -06) Progremming

   ഈ ക്ലാസിൽ ഒരു Programming  out put എങ്ങനെ കിട്ടുന്നുവെന്ന് kite Master-പരിചയപ്പെടുത്തുന്നു ഒരു programm പരിചയപ്പെടുത്തുന്നു. ഒരു സ്രാവ് ഒരു കടലിനടിയിൽ ഒരു ഭക്ഷണപദാർത്ഥം കഴിക്കുന്ന programme എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്നു വളരെ പ്രയോജനകരമായ ക്ലാസ് ആയിരുന്നു. Step by step ആയി വിശദീകരണം ഉണ്ടായിരുന്നതുകൊണ്ട്

കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാൻ സാധിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുത്തു.

     Tv    mobile  Total
     30        6            36

5 /12 /2020 (class 07) Programming

    Scratch  ഉപയോഗിച്ച് ഒരു game തയ്യാറാക്കുന്നതിന് പറ്റി സംസാരിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ഒരു program തയ്യാറാക്കുമ്പോൾ എന്തൊക്കെ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണമെന്ന്  kite master ഓർമ്മിപ്പിച്ചു ഒരു game പരിചയപ്പെടുത്തി അതിലെ ഓരോ part ഉം എങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി കാണിച്ചുതന്നു.ഗെയിം തയ്യാറാക്കുന്ന ക്ലാസ് ആയതുകൊണ്ട് തന്നെ വളരെ താൽപര്യം പൂർവ്വം കുട്ടികൾ ക്ലാസ് കണ്ടു. എല്ലാവരും കാണുകയും ചെയ്തു. രണ്ട്, kite masters കൂടിയാണ് ഈ ഗെയിം തയ്യാറാക്കുന്നതെങ്ങനെയെന്നു വിശദീകരിച്ചത്.
       TV   mobile   Total
        34       2           36