Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധവും ശുചിത്വവും
പണ്ട് എന്റെ തറവാട്ടിൽ പുറത്തുനിന്ന് അകത്തേക്ക് പ്രവേശിക്കണമെങ്കിൽ പൂമുഖത്തുള്ള കിണ്ടിയിൽ നിന്നും കൈകളും
കാലുകളും മുഖവും വൃത്തിയാക്കുക പ്രധാനമായിരുന്നു.
മാസ്കും മറ്റും ഓപ്പറേഷൻ തിയേറ്ററുകളിലും ദന്തൽ ഡോക്ടർമാരുമൊക്കെ ധരിക്കുന്നതായിരുന്നു മുൻപ്
കണ്ടിരുന്നത് . എന്നാൽ ഇന്ന് പുറത്തേക്കിറങ്ങിയാൽ മാസ്ക് ധരിക്കുന്നവരെയാണ് മുഴുവൻ കാണാൻ കഴിയുന്നത് .
ഇന്ന് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുകയും കൈകാലുകളും മുഖവും സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്നതും
കൊറോണ കഴിഞ്ഞാലും തുടരണം.
ഈ പറഞ്ഞ കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19 ആധുനിക ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നായി
തീർന്നു. വൻകിട രാജ്യങ്ങൾക്കു പോലും ഒരു തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19
വളരെ ത്വരിതഗതിയിലാണ് ഇതിന്റെ വ്യാപനം ഉണ്ടാകുന്നത് . അതിനാൽ മനുഷ്യന്റെ നിയന്ത്രണ പരിധിക്കപ്പുറം ഇത്
ലോകമാകെ പടർന്നു. ഒരുപാട് ജീവൻ പൊലിഞ്ഞു . അതിനാൽ കൊറോണയെ വെല്ലാനുള്ള മനുഷ്യന്റെ കൈയിലെ
ആയുധങ്ങളാണ് രോഗപ്രതിരോധവും ശുചിത്വവും. സാനിറ്റൈസർ ഉപയോഗിച്ചു കൈകാലുകളും മുഖവും വൃത്തിയാക്കുക ,
മാസ്ക് ധരിച്ചു പുറത്തേക്കിറങ്ങുക , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവയിലൂടെ ഒരു പരിധിവരെ
ഇതിനെ തുടച്ചുമാറ്റാൻ ആകും . ഈ രോഗത്തെ പ്രതിരോധിക്കാൻ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണ്.
സാമൂഹ്യ അകലം പാലിക്കുക, വിദേശത്തുനിന്നും വന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയുക. സാമൂഹിക അകലത്തിന്
വേണ്ടിയാണ് ലോക്ക് ഡൗൺ എന്ന നടപടി കൊണ്ടുവന്നത്. ഇതെല്ലം ഈ രോഗത്തെ നിയന്ത്രണവിധേയമാക്കാനുള്ള
മാർഗങ്ങളാണ് . കേരളത്തിന് ഒരു പരിധിവരെ ഈ രോഗത്തെ നിയന്ത്രിക്കാൻ കഴിഞ്ഞത് ഈ മൂല്യങ്ങൾ
ഒക്കെയാണ്. കൊറോണക്കാലം കഴിഞ്ഞാലും നാം ഇതെല്ലം പിന്തുടരേണ്ടതാണ് .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|