Schoolwiki സംരംഭത്തിൽ നിന്ന്
കൈ രേഖകൾ
കനൽ കെട്ടിരുന്നില്ല , മണ്ണടുപ്പിലെ ചാരം പോലെ വെറുകെട്ടിയ ജീവിതം......ആകാശത്തു നക്ഷത്രങ്ങൾ തന്നോടെന്തോ മന്ത്രിക്കുന്നതുപോലെ , എന്ത് ! ആ നക്ഷത്രങ്ങളേക്കാൾ തിളക്കം എന്റെ ഹർഷയുടെ കണ്ണുകൾക്കാണെന്നോ! എന്റെ നെഞ്ചിൽ ഒട്ടിക്കിടന്നുറങ്ങുന്ന ആ
നിഷ്കളങ്കത നിങ്ങളെയും പുണർന്നോ ...... ദാരിദ്ര്യത്തിന്റെ വിയർപ്പ് നെഞ്ചിൽ തളം കെട്ടിനിന്നിരുന്നു . പൊരിവെയിലിൽ
കൃഷി ചെയ്തിട്ടും കാലുകൾ വിണ്ടുകീറി രക്തം ചീന്തിയിട്ടും അച്ഛൻ കൃഷിപ്പണി വിട്ടിരുന്നില്ല, പൊന്നു വിളയിക്കാൻ പാടുപെട്ടിരുന്ന
ആ പരുത്ത കൈകളാൽ തഴുകിയായിരുന്നു അച്ഛൻ മണ്ണിനെയും സ്നേഹിച്ചിരുന്നത്. നിരക്ഷരനെങ്കിലും അച്ഛന്റെ
കൈകൾ ഏത് ആൾക്കൂട്ടത്തിനിടയിലും നേരിനുവേണ്ടി നിരന്തരം നിദാനം ഉയർത്തുമായിരുന്നു , ശബ്ദത്തേക്കാൾ തീവ്രത
തന്റെ മുഷ്ടിയുടെ ഉറപ്പിനാണെന്ന് എല്ലാവരും പറയുമായിരുന്നു. മാർട്ടിൻ ലൂഥർ കിംഗ് കറുത്തവർഗക്കാർക്കുവേണ്ടി കൈകൾ
ഉയർത്തിയതും ഇതിഹാസനായകന്മാർ തെറ്റിനെതിരെ കൈകൾചൂണ്ടി പോരാടിയതുമെല്ലാം അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു
പകർന്നത് . അടച്ചിടൽ അദ്ദേഹത്തിന്റെ മനസ്സിനെ തളർത്തിയിരുന്നില്ല , എന്നിട്ടും അച്ഛന്റെ മനസ്സിലൊരാന്തലുണ്ടായിരുന്നു..
ഗ്രാമത്തിന് രണ്ടു കിലോമീറ്ററപ്പുറമാണ് പാട്ടത്തിനെടുത്ത കൃഷിസ്ഥലം.
ഹർഷയെ എന്റെ വിയർപ്പിൽ കിടത്തി ഉറക്കി പോയതാണ് , എപ്പോൾ വരുമെന്ന് നിശ്ചയമില്ല, പോകുമ്പോൾ
എന്തോ പറഞ്ഞിരുന്നു , ഇന്ത്യയുടെ ആത്മാവ് ദാരിദ്ര്യം നിറഞ്ഞ ഈ കുടിലുകളിൽ തന്നെയാണെന്നോ ..... അങ്ങനെയെന്തോ ......
എനിക്കൊന്നും മനസ്സിലായില്ല ...... ആത്മാവോ ..... അടച്ചുപൂട്ടൽ ഭാരതത്തിൽ നിലനിൽക്കുന്നു എന്നതുകൊണ്ട് , അച്ഛൻ എന്നെ
യാത്രയിൽ നിന്ന് വിലക്കിയിരുന്നു . എന്നിരുന്നാലും ആ രാത്രി എന്റെ ശരീരം കുടിലിലായിരുന്നെങ്കിലും മനസ്സ് അച്ഛനോടോടൊപ്പമായിരുന്നു.
ദിവസങ്ങൾ പലത് കഴിഞ്ഞിരുന്നു.....ഗ്രാമത്തിൽ കർഷക ആത്മഹത്യകൾ അലയടിച്ചിരുന്നു.... എന്തായാലും ആ
രാത്രി ഞാനുറപ്പിച്ചിരുന്നു , ഹർഷയെ അടുത്ത കുടിലിൽ ഏല്പിച്ചു ഞാൻ യാത്ര തിരിച്ചു.....എ.സി യിൽ കിടന്നാൽ പോലും
രാത്രിയിൽ കൊടുംചൂടത്തു ഉറങ്ങാൻ സാധിക്കില്ലെന്ന് ചിലർ വിലപിക്കുന്നു. അപ്പോൾ ഒരു ഫാൻ പോലുമില്ലാതെ ദാരിദ്ര്യത്തിന്റെ
ചൂടും പേറി പ്രതീക്ഷകളുടെ കാറ്റിൽ ഉറങ്ങുന്ന ആയിരങ്ങളോ ......ആർഭാടമില്ലാതെയും ഇന്നാട്ടിൽ വിവാഹവും മരണവുമെല്ലാം നടക്കും...
പുറത്തിറങ്ങാനായ് കൊതിക്കുന്നു ചിലർ , പുറത്തെ ചൂടിലും തിരക്കിലും പ്രിയപ്പെട്ടവരേ വിട്ട് പുറത്തു നിൽക്കുന്ന നിയമപാലകന്മാർ ,
എന്തൊരു വിരോധാഭാസമാണ് ഇതെല്ലം . രാത്രിയിലെ കാഴ്ചകൾ പതിയെ മങ്ങി, പ്രഭാതമായെന്ന് തോന്നുന്നു, വഴിതെറ്റി
ദൈവമേ, രാത്രിയിൽ അനവധി ദൂരം സഞ്ചരിച്ചു.... രാത്രിയും ഇത്ര ക്രൂരമോ....
വള്ളിപ്പടർപ്പുകളിൽ ഒളിച്ചുനിന്നപ്പോഴാണ് റോഡരികിൽ ബഹളം കേട്ടത് , നിയമപാലകരായിരുന്നു റോഡിൽ, ഒരു വണ്ടി നിർത്താതെ പോകുന്നു .
നിർത്താൻ കൈകാണിക്കുന്ന പോലീസുകാരൻ .... പിന്നീട് വണ്ടിയിൽ നിന്നിറങ്ങി , പൊടുന്നനെ ഞാൻ കണ്ടത് കറുത്ത റോഡിൽ വിറയ്ക്കുന്ന
കൈപ്പത്തിയെയാണ് , രക്തം .....അച്ഛൻ പറഞ്ഞു നന്മയ്ക്കുവേണ്ടി പോരാടിയ കൈകൾ.... വെട്ടിമാറ്റിയിരിക്കുന്നു . എന്റെ
കൈകളും തളർന്നുപോയി ഞാനോടുകയായിരുന്നു എങ്ങോട്ടെന്നില്ലാതെ......രക്തം ചീന്തിയ കൈകൾ .....ഓടി ഓടി
എത്തിയത് എവിടെയെന്ന് വ്യക്തമല്ല , പെട്ടെന്ന് എന്തിലോ തട്ടി ഞാൻ വീഴുകയായിരുന്നു .....ഞെട്ടിത്തരിച്ചു ഞാൻ വീണ്ടും
അതേ കൈകൾ, പരിചയമുള്ള ഒരിക്കലും പതറാത്ത തഴമ്പിച്ച അതേ , അച്ഛന്റെ കൈകളായിരുന്നു അത് ..... അന്നായിരുന്നു
അവസാനമായി ആ കൈകൾ മണ്ണിൽ തൊട്ടത് , പിന്നീട് ആ കൈകൾ മണ്ണിലേക്കഴുകി പ്ധും ....അടുപ്പിലെ കനൽ
താഴെ വീണുകിടന്നിരുന്നു , കൈതടങ്ങളിലെ രേഖകൾ പോലെ ആ ഓർമകളെ തടയിടാൻ അവനായില്ല .....
മനസ്സിന്റെ മരപ്പിൽ പതറാതെ നിന്ന കൈകൾ അവന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. ഹർഷയുടെ കൈകൾ അവന്റെ
കൈക്കുള്ളിൽ ഭദ്രമായിരുന്നു, പെട്ടെന്നവ ഒന്ന് ഞെട്ടിവിറച്ചു ..... ഇനിയൊരിക്കലും പതറാതിരിക്കുവാൻ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ
|