ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ശുചിത്വം..

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമുക്കറിയാം പല തരത്തിലുള്ള രോഗങ്ങൾ അതിവേഗം പടർന്നു പിടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത് .അതിന്റെ പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. നമ്മൾ ഓരോരുത്തരും ശീലമാക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ശുചിത്വം.വ്യക്തിശുചിത്വവും പരിസര ശുചിത്വവും വളരെ പ്രധാനമാണ്. കാരണം ഇവ പാലിക്കുന്നതിലൂടെ കുറേയേറെ രോഗത്തെ നമുക്ക് തടയാൻ സാധിക്കും. നമുക്കറിയാം പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയേറെ കൂടി വരുന്ന ഒരു കാലഘട്ടമാണിത്. ഇത്തരം പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയെ വളരെയേറെ ദോഷകരമായി ബാധിക്കാറുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയെ മാത്രമല്ല നമ്മൾ മനുഷ്യരെയും വളരെയേറെ ദോഷകരമായി ബാധിക്കാറുണ്ട്. മാത്രമല്ല ഇവ കത്തിക്കുന്നത് അന്തരീക്ഷം മലിനമാകാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.നിരവധി അസുഖങ്ങളാണ് ഇക്കാലത്ത് വന്നു പിടിപെടുന്നത് .ജനങ്ങൾക്ക് ഇക്കാലത്ത് പുറത്തേക്ക് ഇറങ്ങുന്നതിന് തന്നെ പേടിയാണ് .എന്നാൽ അവർ മനസിലാക്കുന്നില്ല. അസുഖത്തെ പേടിക്കുകയല്ല വേണ്ടത് .അത് വരാതിരിക്കാനുള്ള മുകരുതലാണ് സ്വീകരിക്കേണ്ടത്.അതിന് ഏറ്റവും പ്രധാനം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക എന്നതാണ്.

കാർത്തിക ആർ
വി എച്ച് എസ് ഇ ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം