ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം
ഒരു വീട്ടിൽ അപ്പു,ദൊപ്പു,മാളു എന്നി കുട്ടികൾ ഉണ്ടായിരുന്നു .ഒരിക്കൽ ദൊപ്പുവിന് പനി വന്നു കൊതുകുകളാണ് അതിന് കാരണം .അപ്പു കൊതുകുകളെ കൊല്ലണമെന്ന് തീരുമാനിച്ചു .അപ്പോഴാണ് മാളുവിന് ഒരു സംശയം നമ്മുക് ഈ നാട്ടിലുള്ള എല്ലാ കൊതുകുകളേയും കൊല്ലാൻ കഴിയില്ലേ ?അപ്പോൾ അപ്പു പറഞ്ഞു നമ്മുക് അപ്പുപ്പനോട് ചോദിക്കാം .അപ്പുവും മാളുവും അപ്പൂപ്പന്റെ അടുത്തു ചെന്നു .അപ്പുപ്പനോട് കാര്യങ്ങൾ പറഞ്ഞു .അപ്പുപ്പൻ പറഞ്ഞു നിങ്ങൾ ഒരു കാര്യം നാട്ടിലറിയിക്കണം .എല്ലാവരും അവരുടെ വീടും പരിസരവും വൃത്തിയാക്കുക ,ഏറ്റവും നന്നായി വൃത്തിയാകുന്നവർക്ക് സമ്മാനമുണ്ട് .അപ്പുപ്പൻ പറഞ്ഞ പോലെ അവർ ചെയ്തു .നാട്ടുകാർ വീടും പരിസരവും മത്സരിച്ചു വൃത്തിയാക്കി .അവർ സമ്മാനത്തിനായി കാത്തിരുന്നു. നാട്ടുകാരെ പോലെ അപ്പുവും അമ്മുവും വീട് വൃത്തിയാക്കി .നാട്ടുകാർക്കെല്ലാം ആകാംഷയായി ആർക്കാണ് സമ്മാനം കിട്ടിയതെന്നറിയാൻ .അപ്പോൾ അപ്പുപ്പൻ പറഞ്ഞു നിങ്ങൾക്കെല്ലാവർക്കും സമ്മാനം കിട്ടിയിരിക്കുകയാണ് നാട്ടുകാർ എല്ലാവർക്കും സംശയമായി അതെങ്ങനെ ശരിയാകും .അപ്പോൾ അപ്പുപ്പൻ പറഞ്ഞു നിങ്ങളുടെ വീടും പരിസരവും വൃത്തിയായതുകൊണ്ട് നിങ്ങൾക്ക് രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ കഴിയും .ഇതിലും വലിയ സമ്മാനം വേറേതുണ്ട് . ഗുണപാഠം "പരിസരശുചിത്വം , വ്യക്തിശുചിത്വം നമ്മുടെ ജീവിതത്തിന്റെ അത്യന്താപേക്ഷിതഘടകമാണ് .”
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ