നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ എന്റെ കൊറോണ അവധിക്കാലം

എന്റെ കൊറോണ അവധിക്കാലം

      ഓണാവധി, ക്രിസ്തുമസ് അവധി, മധ്യവേനൽ അവധി ഇങ്ങനെയുള്ള അവധികളെല്ലാം ഞങ്ങൾ ആഘോഷിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു വൈറസ് കാരണം ലോകം മുഴുവനും അവധിയിലാകുന്നത്. അവധിയായപ്പോൾ എനിക്ക് വളരെയേറെ സന്തോഷമായി. ഹോസ്റ്റലിൽ നിന്ന് ചേച്ചിയും വീട്ടിലേക്ക് വരുന്നുണ്ട്. ചേച്ചി വന്നിട്ടു വേണം അവധി എങ്ങനെ ആഘോഷിക്കണമെന്ന് പ്ളാൻ ചെയ്യാൻ. കോട്ടയത്ത് നിന്നും അമ്മ കൂടി ലീവെടുത്ത് വന്നിരുന്നെങ്കിൽ.....ഞാൻ പ്രാർത്ഥിച്ചു. എന്തായാലും മാർച്ച് 20 ന് വീട്ടിൽ വന്ന അമ്മ തിരികെ പോയില്ല. ലോക് ഡൗൺ ആണത്രേ. അമ്മ കുറച്ചു ദിവസം വീട്ടിൽ തന്നെ 💃💃💃 അടിപൊളി... ഞാൻ എന്തായാലും കറങ്ങാൻ പോകേണ്ട ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങി. അപ്പോഴാണ് ചേച്ചി ചോദിച്ചത് നീ എന്താടാ ഇത്ര സീരിയസായി എഴുതിക്കൂട്ടുന്നെ 🤔🤔 നിനക്ക് എന്തെങ്കിലും അറിയണോ പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണ്ടേ. അടിച്ചുപൊളിക്കണ്ടേ 🤩🤩🤩
    അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞാൻ മനസ്സിലാക്കിയത്. ലോക് ഡൗൺ എന്നാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാനേ പാടില്ല എന്നാണെന്ന്. വെക്കേഷന് ചെന്നെയ്ക്ക് പോകാൻ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് വരെ അച്ഛൻ ക്യാൻസൽ ചെയ്തുവത്രേ. 😟😟😟
   എന്നാലും വീട്ടിലുള്ള കൊറോണകാലം രസമായിരുന്നു. ചേച്ചിയ്ക്ക് അമ്മയുടെ മൊബൈലിൽ പരീക്ഷ, നോട്ട്,ഓൺലൈൻ ക്ലാസ് അങ്ങനെ ബിസിയായി ഞാൻ ടിവി കണ്ടും പടം വരച്ചും .അമ്മയുടെ പുറകേ നടന്നും നേരം കളഞ്ഞു. 😁😁😁 അന്നേരം അമ്മ പറഞ്ഞു ഇത് ശരിയാവില്ല നീ എന്നും ഇംഗ്ലീഷ്, മലയാളം, ഹിന്ദി കോപ്പി എഴുതണം, മാത്‍സ് പഠിക്കണം. (മാത്സും ഞാനും നല്ല സൗഹൃദത്തിലല്ല 🤨🤨) പിന്നെ അമ്മ പറഞ്ഞത് കൊണ്ട് . പിന്നെ ഞങ്ങൾ വേറൊരു കാര്യം ചെയ്യുന്നുണ്ടേ ---- സമൂഹ വായന --ഞാൻ, ചേച്ചി, അമ്മ--- ഞങ്ങളാ വായനക്കാർ. അച്ഛൻ കേട്ടിരിക്കും. ഒരു പുസ്തകം ഞങ്ങൾ മൂന്നാളും ചേർന്ന് വായിക്കും. നല്ല രസമാണ്. അങ്ങനെ യങ്ങനെയങ്ങനെ ഒരോപാടൊരുപാട് കാര്യങ്ങൾ. അപ്പോഴാ ടീച്ചർ ഗ്രൂപ്പ് തുടങ്ങിയത്. ആദ്യത്തെ ഒന്ന് രണ്ടെണ്ണം ഞാൻ അറ്റൻഡ് ചെയ്തു. ചേച്ചിയുടെ ക്ലാസ് ഉള്ളത് കാരണം അമ്മയുടെ ഫോൺ ബിസിയാ. ടീച്ചറെ ക്ഷമിക്കണേ. അമ്മ എല്ലാം കമ്പ്യൂട്ടറിൽ സേവ് ചെയ്തിട്ടുണ്ടേ ഞാൻ ഓരോന്നായി ബുക്കിൽ എഴുതിയിട്ട് അയക്കാം. നീളം കൂടിപ്പോയോ............ബാക്കി പിന്നെ....

ഈ കൊറോണാ കാലവും കടന്നു പോകും... നമ്മൾ അതിജീവിക്കും. 💪💪
 

അഭിനവ് എൻ
6 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം