21:10, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GovtTribalUpsPathippally(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയമ്മയുടെ മടിത്തട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയാം അമ്മയെ സ്നേഹിക്കണം നാം
പ്രകൃതിയാം അമ്മയെ വന്ദിക്കേണം
അമ്മതൻ സ്നേഹം അനുഭവിച്ചിടേണം
എന്നുമാ മടിയിൽ ചാഞ്ഞീടേണം
ഓരോ നിമിഷവും തഴുകിതലോടുന്നു
മഞ്ഞായി മഴയായി ഇളം തെന്നലായി
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിക്കുന്നു
കൊച്ചുകാട്ടാറും അരുവികളും
പ്രകൃതിയാം അമ്മയുടെ വിസ്മയകാഴ്ചകൾ
കണ്ണുനിറയെ നാം കണ്ടീടേണം