എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/അശ്രദ്ധ
അശ്രദ്ധ
രാഹുൽ 20 വയസ്സുള്ള ചെറുപ്പക്കാരനാണ്. അദ്ദേഹം പ്ലസ് ടു പഠനത്തിനുശേഷം കൂട്ടുകാരോടൊപ്പം തൻറെ ജീവിതം ആഘോഷിക്കുകയാണ്. തൊഴിൽരഹിതൻ ആണ് . അയാൾക്ക് താൻ തന്നെ ശരി എന്ന മട്ടും ചിന്തയുമാണ്. മറ്റാരുടെയും അഭിപ്രായങ്ങൾക്ക് അയാൾ യാതൊരു വിലയും കൽപ്പിക്കാറില്ല. രാഹുലിനെ ഒരു ചേച്ചിയുണ്ട് രേവതി. രേവതി വിവാഹിതയാണ്. രേവതിയുടെ ഭർത്താവ് മിലിറ്ററിയിലാണ്. അതുകൊണ്ട് രേവതി, അവളുടെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് അവളുടെ വീട്ടിൽ ആണ് താമസം. രാഹുലിന് ആ കുഞ്ഞിനെ ജീവനാണ്.അങ്ങനെയിരിക്കെയാണ് സർക്കാർ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് .ആദ്യത്തെ രണ്ടു ദിവസം രാഹുൽ വളരെ കഷ്ടപ്പെട്ട് വീട്ടിൽ കഴിഞ്ഞു കൂടി.മൊബൈലും, ഉറക്കവും, തീറ്റയും, കുടിയും മാത്രം . ഭ്രാന്ത്പിടിച്ച അവസ്ഥ. ഒന്ന് പുറത്തിറങ്ങാൻ അവന് വെമ്പൽ ആയി. അങ്ങനെയിരിക്കെ രാഹുലിനെ കൂട്ടുകാരനായ ആനന്ദിനെ അവൻ വീട്ടിൽ വിളിച്ചുവരുത്തി. എന്നിട്ട് അവർ പുറത്തു പോകാൻ ആലോചിച്ചു. ഇത് കണ്ട് രാഹുലിന്റെ അച്ഛനും അമ്മയും അവനെ തടഞ്ഞു. അവർ അവരോടുള്ള വാശി കൊണ്ട് വേഗം ബൈക്കെടുത്ത് പുറത്തു പോയി . അങ്ങനെ അവർ സ്ഥിരം പോകാറുള്ള ബസ് സ്റ്റോപ്പിൽ എത്തി. രാഹുൽ ഇറങ്ങി ബസ്‌സ്റ്റോപ്പിൽ ഇരുന്നു. കുറേ മണിക്കൂറുകൾ അവർ അവിടെ ചിലവഴിച്ചു. "എന്തൊരാശ്വാസം, മനസ്സിൻറെ വിങ്ങൽ മാറി, എത്ര എന്നുവച്ചാ അടച്ചിട്ടിരിക്കുക"അവൻ പറഞ്ഞു. എന്നിട്ട് തിരിച്ച് വീട്ടിലെത്തി എത്തി. രേവതി പറഞ്ഞു ,"പോയി ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകഴുകൂ".അവൻ ഒട്ടും കൂസാതെ കട്ടിലിൽ കൈകാൽ ഇട്ടു കളിക്കുന്ന മുഖത്തു നോക്കി ചിരിക്കുന്ന കുഞ്ഞുവാവയെ എടുത്തു, നെറുകയിലൊരു മുത്തം നൽകി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞുവാവയ്ക്ക് ചുമയും പനിയും. അവർ പെട്ടെന്ന് കുഞ്ഞുവാവയെ ഹോസ്പിറ്റലിൽ എത്തിച്ചു. ഈ ലക്ഷണങ്ങൾ കണ്ടപ്പോൾ അവർ കോവിഡ് ആണോ എന്ന് തെളിയിക്കാനുള്ള ടെസ്റ്റുകൾ നടത്തി എത്തി. ഒരാഴ്ച കഴിഞ്ഞു റിസൾട്ട് വന്നുകുഞ്ഞുവാവയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു. ആരെയും കാണാതെ, ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുവാവ ഐസൊലേഷൻ വാർഡിൽ ആയി. ഇത് എവിടെ നിന്ന് വന്നു എന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് . രാഹുൽ നേരത്തെ ഇരുന്ന ബസ്റ്റോപ്പിൽ ഒരു കോവിഡ് രോഗി വന്നിരുന്നു. രാഹുലിന് തൻറെ തെറ്റ് മനസ്സിലായി. അവൻ ഐസൊലേഷൻ വാർഡിൽ കിടന്നു ഇങ്ങനെ ചിന്തിച്ചു. താൻ പുറത്തുപോകാതെ ഇരുന്നെങ്കിൽ ...... അല്ലെങ്കിൽ കൈ ഹാൻഡ് വാഷ് ഇട്ടു കഴുകി ഇരുന്നെങ്കിൽ ........എനിക്കും കുഞ്ഞുവാവയ്ക്കും എൻറെ കുടുംബത്തിനും ഈ മഹാവ്യാധി വരില്ലായിരുന്നു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ