ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ) (' === ഹിന്ദി ക്ലബ്[തിരുത്തുക | മൂലരൂപം തിരുത്തുക] =...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്[തിരുത്തുക | മൂലരൂപം തിരുത്തുക]

2020 ജൂൺ മാസത്തിൽ 75 കുട്ടികളെ ഉൾപ്പെടുത്തി എച്ച് വിഭാഗം ഹിന്ദി ക്ലബ് രൂപീകരിച്ചു. വായനാദിനം മറ്റു ക്ലബ്ബുകളോടോപ്പം ആചരിച്ചു.ക്ലബ് അംഗങ്ങൾ ഹിന്ദി കൃതികൾ വായിക്കുകയും അവയെ കുറിച്ച് കുറിപ്പുക തയ്യാറാക്കുകയും ചെയ്തു. ജൂലൈ 31 ന് ഉപന്യാസ സാമ്രാട്ട് പ്രേംചന്ദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച പ്രേംചന്ദ്ജയന്തി ആഘോഷിച്ചു.കുട്ടികൾ പ്രേംചന്ദ് ജി യുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ ശേഖരിക്കുകയും ലേഖനങ്ങളും പോസ്റ്ററുകളും മറ്റും നിർമിക്കുകയും ചെയ്തു .പലകുട്ടികളും പ്രേംചന്ദ് കഥകൾ വായിച്ച് അവതരിപ്പിക്കുന്ന വീഡിയോകൾ പങ്കുവെച്ചു. പ്രേംചന്ദ് ജീവചരിത്രം വീഡിയോ ആയി പങ്കു വെക്കപ്പെട്ടു ജീവചരിത്രത്തെ ആസ്പദമാക്കി ഒരു ക്വിസ് പ്രോഗ്രാം നടുത്തുകയുംഅതിൽ വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . സെപ്റ്റംബർ14 ഹിന്ദി ദിനത്തോടുനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി സെപ്റ്റംബർ 14 ന് ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ വിശദീകരിക്കുകയുമുണ്ടായി. ഒക്ടോബർ മാസം ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയുടെ പ്രിയ പ്രാർത്ഥനാഗീതങ്ങൾ ആലപിക്കുകയും ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നൃത്തം അവതരിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിലും ശിശുദിനത്തിലും ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കോണ്ട് പോസ്റ്റർ നിർമ്മാണം നടത്തി.

ഗാന്ധി ദർശൻ ക്ലബ്[തിരുത്തുക | മൂലരൂപം തിരുത്തുക]

2021-22

ഓരോ ക്ലാസിൽ നിന്നും 2 അംഗങ്ങളെ ഉൾപ്പെടുത്തി ഗാന്ധി ദർശൻ ക്ലബ്ബ് രൂപീകരിച്ചു.  ഗൂഗിൾ മീറ്റിലൂടെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഞങ്ങൾ ആഴ്ച മുഴുവൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ഇംഗ്ലീഷ്, മലയാളം പ്രസംഗം നടത്തി.  ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി.  ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ആഘോഷിച്ചു.  വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്.  പോലീസ് ഉദ്യോഗസ്ഥർ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു.  അധ്യാപകർ പോലും സ്‌കൂൾ ശുചീകരണത്തിൽ ഏർപ്പെട്ടിരുന്നു.  ഗാന്ധിജയന്തി ദിനത്തിൽ സർവമത പ്രാർഥന നടത്തി.  ഗീത, ഖുറാൻ, ബൈബിൾ എന്നിവയിലെ വിശുദ്ധ വാക്യങ്ങൾ വിദ്യാർത്ഥികൾ പാരായണം ചെയ്തു.  സംഘഗാനങ്ങളും അജണ്ടയുടെ ഭാഗമായിരുന്നു.  യോഗ, നാച്ചുറൽ തെറാപ്പി, സൈന്റൈസർ, കോട്ടൺ മേക്കിംഗ് എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി.

2020-21

2020 ലെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടന്നു ഒക്ടാബർ 2ആം തിയതി ബഹുമാന്യയായ school പ്രിൻസിപ്പലും smc ചെയർമാനും പ്രിൻസിപ്പൽ HM, smc അംഗങ്ങൾ, അധ്യാപകർ, spc അംഗങ്ങൾ തുടങ്ങിയവർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി ആരംഭിച്ചു.സർവമത പ്രാർത്ഥന, ഗാനാഞ്ജലി, ഗാന്ധി അനുസ്മരണം, പ്രതിജ്ഞയെടുക്കൽ, ശുചീകരണം, തുടങ്ങിയ പരിപാടികൾ സംഘ ടിപ്പിച്ചു.തുടർന്ന് വിമുക്ത ഭടന്മാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും school ഭാരവാഹികളാടാപ്പം ശുചീകരണ പരിപാടികളിൽ പങ്കാളികളാകുകയും ചെയ്തു. 10 മണിക്ക്ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ യോഗം നടത്തി ഗാന്ധി സിനിമകളിലൂടെ പ്രസിദ്ധനായ ശ്രീ ജോർജ് പാൾ ഗാന്ധി പരിപാടിയിൽ വിശിഷ്ടാതിഥി ആയി എത്തുകയും പരിപാടിയുടെ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു. ബഹുമാനപെട്ട smc അംഗം ശ്രീ റഷീദ് ആനപ്പുറം അധ്യക്ഷതവഹിച്ചയാഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി സതീഷ് സർ സ്വാഗതം ആശംസിച്ചു. HM ശ്രീമതി സെലിൻ ടീച്ചർ ഗാന്ധി ജയന്തിആശസകൾ നേർന്നു.ഗാന്ധി ദർശൻ ജില്ലാ കൺവീനർ ശ്രീ ഫസിലുദീൻ sir ഗാന്ധി അനുസ്മരണം നടത്തി.smc ചെയർമാൻ ശ്രീ പ്രദീപ് സാർ, smc, അംഗങ്ങൾ, അധ്യാപകർ, spc,തുടങ്ങി വിവിധ തലത്തിലുള്ളവർ പങ്കെടുത്തു. ഗാന്ധിദർശൻ school കൺവീനർ ശ്രീമതി ഇന്ദുകല ഗാന്ധിജയന്തി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് കുട്ടികൾ വിവിധ പ്രാർത്ഥനാഗാനങ്ങൾ ആലപിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രിമതി നീതാനായർ നന്ദി രേഖപ്പെടുത്തി.കൂടാതെ വിവിധ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ഓൺലൈൻ ആയിപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ഗാനാഞ്ജലി നൃത്തം ഇവ അവതരിപ്പിച്ചു. Class തലത്തിൽ പാസ്റ്റർ, ലേഖനങ്ങൾ, ചിത്രരചന എന്നിങ്ങനെ വിവിധ രചനപ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി.ഗാന്ധിജി കേരളം സന്ദർശിച്ചതിന്റെ 100-ാം വാർഷികം അനുസ്മരിച്ചുകാണ്ട് സ്കൂൾ വളപ്പിൽ ഗാന്ധിമരം നട്ടു. ഗാന്ധി ജയന്തി വാരാഘാഷത്താടനുബന്ധിച്ച ജില്ലാ തല പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുനു.

ഹെൽത്ത് ക്ലബ്ബ്[തിരുത്തുക | മൂലരൂപം തിരുത്തുക]

എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു. എം.ആ൪ വാക്സി൯ – ആരോഗ്യ രംഗത്തെ ദീ൪ഘ വീക്ഷണം ഭാവിതലമുറയുടെ ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി നാഷണൽഹെൽത്തു മിഷനും സ൪ക്കാരും സംയുക്തമായി. • കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ മാസ്ക് നിർമിക്കുന്ന വീഡിയോ ചെയ്തു. • പുകയില വിരുദ്ധ ദിനമായ മാർച്ച് 31 നു ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണ സന്ദേശം വീഡിയോ ആയി അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാനുള്ള വീഡിയോ അവതരിപ്പിച്ചു ഹെൽത്ത് ക്ലബ് ലീഡർ ശ്രീ നന്ദ കാവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാനുള്ള വീഡിയാ അവതരിപ്പിച്ചു . കാവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും നമ്മുടെ കുട്ടികൾക്കു അർഹതപ്പെട്ട വിവിധ സ്കാളർഷിപ്പുകൾ, മത്സരപരീക്ഷകൾ ,മറ്റു ഓൺലൈൻ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഒന്നും തന്നെ നഷ്ടപെടുത്തിയില്ല . അധ്യാപകരുട നിരന്തരമായ പ്രോത്സാഹനമാണ് ഇത് യാഥാർഥ്യമാക്കാൻ സാധിച്ചത്. വിവിധ സംഘടനകളും, സർക്കാർ സ്ഥാപനങ്ങളും നടത്തുന്ന വിവിധ മത്സരപരീക്ഷകളിലും, ക്വിസ് മത്സരങ്ങളിലും വെബ്ബിനാറുകളിലും നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു .

ജൂൺ 2021

ജൂൺ 5 ലോക പരിസ്ഥിതി ദിനചരണത്തോടനുബന്ധിച്ച് വീടുകളിൽ വൃക്ഷതൈകൾ നടുന്നതിൻ്റെ video പങ്കുവച്ചു.

ജൂലൈ 25

menstrual hegiene, menstrual irregularities എന്നിവയെക്കുറിച്ച് Google meet ലുടെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജൂൺ 26

ലോകം മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ, ബോധവൽക്കരണ വീഡിയോ എന്നിവ തയ്യാറാക്കി.

ജൂലൈ 28

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രസംഗം, വിഡിയോ പ്രസൻറ്റേഷൻ എന്നിവ അവതരിപ്പിച്ചു.

ജൂലൈ 29


September 1 - 30 വരെ പോഷൻ മാസമായി ആചരിച്ചു. കുട്ടികൾ പോഷൻ അസംബ്ലി, പോഷക ആഹാരം, സമീകൃതാഹാരം, പോഷകാഹാരക്കുറവിനെക്കുറിച്ചും video presentation അവതരിപ്പിച്ചു.

September 29

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഡിയോ പ്രസൻറ്റേഷൻ, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.

എനർജി ക്ലബ്ബ്[തിരുത്തുക | മൂലരൂപം തിരുത്തുക]

ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്[തിരുത്തുക | മൂലരൂപം തിരുത്തുക]

സ്കൂളിലെ മുൻനിര ക്ലബ്ബുകളിലൊന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് എന്ന് പറയുന്നതിൽ വളരെ അഭിമാനമുണ്ട്..അതുപോലെ ഈ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ ഞങ്ങൾ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങി. . ഈ അധ്യയന വർഷത്തെ പ്രോഗ്രാമുകൾ; ലോക പരിസ്ഥിതി ദിനം - ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 ന് ആചരിച്ചു. ഞങ്ങളുടെ ഗ്രൂപ്പിൽ വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ പോസ്റ്റ് ചെയ്തു- മരം നടുന്നതിന്റെ വീഡിയോകൾ, പ്രസംഗം, മുദ്രാവാക്യങ്ങൾ, ആഖ്യാനം, പോസ്റ്ററുകൾ, കാർട്ടൂണുകൾ, ഗാനങ്ങൾ തുടങ്ങിയവ. വായന ദിനാചരണം ജൂൺ 19 പുസ്തക നിരൂപണം നടത്തി.- വിദ്യാർത്ഥികൾ ഇതിനകം വായിച്ച പുസ്തകങ്ങളുടെ അവലോകനങ്ങൾ അവതരിപ്പിച്ചു. എല്ലാവർക്കും അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു. ഓരോ അധ്യായത്തിന്റെയും അടിസ്ഥാനത്തിൽ അധ്യാപകർ ഇതിനകം തന്നെ കമന്ററി, അറിയിപ്പ് തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഗമന വഴികാട്ടി

  • വായിക്കുക
  • തിരുത്തുക
  • മൂലരൂപം തിരുത്തുക
  • നാൾവഴി കാണുക
  • മാറ്റങ്ങൾ ശ്രദ്ധിക്കുക

കൂടുതൽ

ഉപകരണശേഖരം

ഉപകരണങ്ങൾ