ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/ഹരിതഭൂമി (ലേഖനം)
ഹരിതഭൂമി
പ്രകൃതി അമ്മയാണ്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവുമുണ്ട്. മലീനീകരണത്തിനെതിരെയും, വനനശീകരണത്തിനെതിരെയും പ്രവൃത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷിക്കാനുള്ള മാർഗ്ഗം. ഭൂമി സുരക്ഷിതമായ ഒരു ആവാസകേന്ദ്രമായി നിലനിർത്താൻ ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
സാമൂഹ്യവും സാംസ്കാരികവും, സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലവസ്ഥയിലുണ്ടാകുുന്ന മാറ്റങ്ങൾ, ജലക്ഷാമം, മരുഭൂമികളുട വർദ്ധന ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. മറ്റ് രാഷ്ട്രങ്ങൾ ഭൂമിയേയും മരങ്ങളേയും കാത്തു സംരക്ഷിക്കുന്നത് പോലെ നമുക്കും ചെയ്യാം. മുറിച്ച് മാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നടണം. പരിസ്ഥിതി ബോധവത്കരണത്തിനുവേണ്ടി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുകയാണ് ഈ ദിനത്തിന്റെ പ്രത്യേകത. ഹരിതഭൂമി എന്ന സങ്കല്പം എല്ലാവരുടെയും മനസ്സിലുണ്ടാവണം. പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, പക്ഷിമൃഗാദികൾ, വായു, സസ്യങ്ങൾ എന്നിവയെ സംരക്ഷിച്ചുകൊണ്ട് നാം ഓരോതുത്തരും മുന്നേറുകയാണ് വേണ്ടത്
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം