ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ നമുക്ക് നേരിടാം ഈ മഹാ മാരിയേ

Schoolwiki സംരംഭത്തിൽ നിന്ന്
04:41, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (ഉപഭോക്‌തൃ നാമം തിരുത്തൽ)
നമുക്ക് നേരിടാം ഈ മഹാ മാരിയേ

ലോകമെമ്പാടും sars_corona_2 ഒരു പുതിയ വൈറസ്സ് പിടിച്ചടക്കുകയാണ്ഈയുദ്ധത്തിൽ നമ്മൾ കുഞ്ഞുങ്ങൾ ഉൾപ്പെടെ അതിനെതിരെ പോരാടുകയാണ് സ്കൂൾ അടച്ച് വീട്ടിൽ വരുമ്പോൾ ഞാൻ വളരെയധികം വിഷമത്തിലായിരുന്നു എന്റെ കൂട്ടുകാർ, അദ്ധ്യാപകർ ഇവരെയൊക്കെ ഇനി എന്ന് കാണും......മനസ്സിൽ ആകെയൊരു വിങ്ങൽ......പിന്നെ പിന്നെ യാണ് മാധ്യമത്തിലൂടെ, കേരള ത്തിന്റെ അഭിമാനം ആയ മുഖ്യമന്ത്രി യിലൂടെ ആ മഹാമാരിയേ കുറിച്ച് വളരെ വിശദമായി ഞാൻ അറിഞ്ഞത്. എന്താണ് വൈറസ്സ്?നമുക്ക് കാണാൻ സാധിക്കുന്ന എതൊരു വസ്തുവിനെക്കാൾ ചെറുതായിട്ടുള്ള ഇവയ്ക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല അതിജീവിക്കാൻ മറ്റൊരു ജീവിയുടെ ഉള്ളിൽ എത്തപ്പെടണം അതിനായി അവയ്ക്ക് നമ്മുടെ കോശങ്ങളിലേയ്ക്ക് പ്രവേശിക്കണം ലാറ്റിൻ ഭാഷയിൽ കിരീടം എന്നർത്ഥം ഉള്ള ഈ കൊറോണ വൈറസ്സ് ഒരു കിരീടം ധരിച്ച പോലെയാണ് കാണപ്പെടുന്നത് മിക്കവാറും ആളുകളിൽ ഇത് ചുമയും പനിയും ഉണ്ടാക്കി വളരെയധികം ക്ഷീണം അനുഭവപ്പെടാൻ കാരണമാകുന്നു.കോവിഡ്-19 കഴിഞ്ഞ ഡിസംബറിൽ ചൈന യിൽ വുഹാൻ എന്ന നഗരത്തിൽ ആണ് ആദ്യം കണ്ടെത്തിയത് നമ്മുടെ ശരീരത്തിൽ ഇത് പ്രവേശിക്കുന്നത് ഒരുപ്രത്യേക വാതിൽ ഉപയോഗിച്ചാണ് പുതിയ കൊറോണ വൈറസ്സിന് കോശങ്ങളിലേയ്ക്ക്പ്രവേശിക്കാൻ ഒരു താക്കോൽ ആവശ്യമാണ് അതിനായി ഉപരിതലത്തിൽ ഒരു സ്പൈക്(ഒരു കൊമ്പുപോലെ)ഉണ്ട്. അത് വാതിൽ തുറക്കുന്നതിനുള്ള കീ ആയി ഉപയോഗിക്കുന്നു കോശത്തിലായി കഴിഞ്ഞാൽ പുതിയ കുറെയേറെ പകർപ്പുകൾ ഉണ്ടാക്കുന്നു കോശങ്ങൾ പൊട്ടി മറ്റ് കോശങ്ങളെ ബാധിക്കുന്നു നമ്മുടെ സാധാരണ കോശങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാതെ നാം രോഗികൾ ആയി മാറുന്നു. ഭാഗ്യവശാൽ കൊറോണ വൈറസ്സിനോട് പൊരുതാൻ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സഹായിക്കുന്നു ആരോഗ്യമുള്ള ശരീരം രോഗപ്രതിരോധ ശേഷി കൈവരിക്കുന്നതിന്റെ ലക്ഷണങ്ങൾ ആണ് പനി, തലവേദന, മൂക്കൊലിപ്പ് എന്നിവ ഉണ്ടാകുന്നത് നമുക്ക് കോവിഡ്19ഉണ്ടാകാതിരിക്കാൻ വൃത്തിയായി കൈ സോപ്പിട്ട് ഇടയ്ക്കിടെ കഴുകണം,കൈകൾ മുഖത്ത് നിന്നും അകറ്റി നിർത്താൻ ശ്രദ്ധിക്കുക,ഇതിലൂടെ വൈറസ്സ് ശരീരത്തിന കത്തേക്ക് കയറാതെ തടയാൻ സാധിക്കും കൈമുട്ടുകളുടെ ഇടയിലേക്ക് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യണം വീട്ടിൽ തന്നെ കഴിവതും ഇരിക്കണം അത്യാവശ്യത്തിനു വേണ്ടി വേണ്ടത്ര കരുതലോടെ യേ മുതിർന്ന വർ പുറത്ത് ഇറങ്ങാവൂ നമ്മൾ സുരക്ഷിതമായിരിക്കാൻ പോലീസ്സും ആരോഗ്യപ്രവർത്തകരും സ്വന്തം ജീവിതം പോലും മറന്നു പ്രവർത്തിക്കുന്നു. ഈ ധർമ്മയുദ്ധത്തിൽ മറ്റെല്ലാ യുദ്ധങ്ങളേയും പോലെ നൻമയ്ക്ക് തന്നെയാരി ക്കും വിജയം .ഒരു നിമിഷം പോലും പുറകോട്ടു ചിന്തിക്കാൻ സമയമില്ലാതെ നെട്ടോട്ടോടയിരുന്നവർക്ക് പരസ്പരസഹായത്തോടെ ഒത്തൊരുമിച്ച് നൻമവിതറി ജീവിക്കാൻ കഴിയുന്നു ടീച്ചറമ്മക്കും ആരോഗ്യപ്രവർത്തകർക്കും പോലീസ്സുകാർക്കും നൻമനേർന്നുകൊണ്ട് നമുക്ക് വീട്ടിൽ ഇരിക്കാം നാടിനെ രക്ഷിക്കാം.

വിനായകനുണ്ണി
4 B ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം