സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23045 (സംവാദം | സംഭാവനകൾ) ('ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സെൻമേരിസ് ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സെൻമേരിസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്ന് ഓൺലൈനിലൂടെ വളരെ മനോഹരമായി പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതിയെ സ്നേഹിക്കേണ്ടത് എന്നെയും സംരക്ഷിക്കേണ്ടത് ആവശ്യകത എത്രകാലം ഇടുവാൻ നല്ലൊരു സന്ദേശം ഹെഡ്മിസ്ട്രസ് റജിസ്റ്റർ ലിറ്റിൽഫ്ലവർ നൽകിക്കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു വരാനിരിക്കുന്ന തലമുറകൾക്കായി ഈ ഭൂമിയെയും അതിലെ ചരാചരങ്ങളെയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം മനുഷ്യർ കൊണ്ട് ഓരോ വ്യക്തിയും പരിസ്ഥിതി സംരക്ഷകരാകണം എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ നൽകി വാട്ടർ കളറിംഗ് പോസ്റ്റർ നിർമ്മാണം പ്രസംഗം കവിത വീട്ടിൽ വൃക്ഷത്തൈകൾ നടന്നത് ഫോട്ടോ എന്നിവയെല്ലാം അധ്യാപകരുടെ നിർദ്ദേശപ്രകാരം വിദ്യാർഥികൾ തയ്യാറാക്കി. പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ പി ടി എ യുടെ സഹകരണത്തോടെ അഞ്ഞൂറോളം ഗ്രോബാഗുകളിൽ ആയി പയർ വെണ്ട തക്കാളി വഴുതന മുളക് ചീര തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്ത പരിപാലിച്ച് അതിൽനിന്നുള്ള വിഭവങ്ങൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്കും ഓണവിഭവങ്ങളിലേക്ക് ഉപയോഗപ്പെടുത്താൻ ആയത് വിദ്യാലയത്തിന് നേട്ടം തന്നെയാണ് മാള പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച കർഷക അവാർഡ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചത് എടുത്തുപറയത്തക്ക നേട്ടമാണ് ഇതിലൂടെ കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ഇല്ലാത്ത ആരോഗ്യമുള്ള ഭക്ഷണക്രമം സ്വായത്തമാക്കുവാൻ ഉള്ള അറിവ് ലഭിച്ചു


പ്രവർത്തനങ്ങൾ

*സ്കൂളിലെ പച്ചക്കറി തോട്ടം: വിദ്യാർത്ഥികൾ ഒഴിവുസമയങ്ങളിൽ സ്കൂളിൻറെ മുറ്റത്ത് ഒഴിഞ്ഞ സ്ഥലങ്ങളിൽ തക്കാളി ,വഴുതന ,വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ നട്ടു, നനച്ച്, പരിപാലിച്ച്, വളർത്തി ,ഉപയോഗപ്പെടുത്തി.

*ഔഷധ തോട്ടം :സ്കൂളിൻറെ ഒരുഭാഗത്ത്; തണൽ ഉള്ള സ്ഥലത്ത്, ഇന്നത്തെകാലത്ത് അധികം കാണുവാൻ സാധിക്കാത്ത ഔഷധമൂല്യമുള്ള ബ്രഹ്മി, കറ്റാർവാഴ ,കഞ്ഞുണ്ണി, പനിക്കൂർക്ക, തുളസി ,ആടലോടകം, മുയൽച്ചെവി, തുടങ്ങിയ ധാരാളം ഔഷധ സസ്യങ്ങൾ നട്ടു ,നനച്ചു, വളർത്തി.

*വൃത്തിയാക്കൽ: സ്കൂളിൻറെ പരിസരത്തും അടുക്കളത്തോട്ടത്തിലുമുള്ള പുല്ലുകളും ,കളകളും പറfച്ചു വൃത്തിയാക്കി. *പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും പറക്കി കളഞ്ഞ് സ്കൂൾ മുറ്റം പ്ലാസ്റ്റിക് വിമുക്തമാക്കി.

* സ്കൂളിന്റെ പരിസരവും, പൊതുസ്ഥലങ്ങളും വൃത്തിയാക്കാറുണ്ട്

*ആരോഗ്യസംരക്ഷണം: കോവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തിച്ചേരുകയും സ്കൂളിൽ വരുന്ന വിദ്യാർത്ഥികളുടെ ചൂട് പരിശോധിച്ച്, രേഖപ്പെടുത്തുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തു.

മാള ഉപജില്ലാ കർഷക അവാർഡ്