എസ്.എച്ച്.എച്ച്.എസ് കാന്തല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ കാന്തല്ലൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹൈസ്കൾ. തമിഴ് നാട്ടിലെ പാളയം കോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരുഹൃദയ സന്യാസസഭ എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള ഒരു മാനേജ്മെന്റെ സ്കൂളാണിത്. പിന്നോക്ക മേഖലയായ കാന്തല്ലർ പഞ്ചായത്തിലെ ഏകഹൈസ്കൂളും കൂടിയാണിത്
എസ്.എച്ച്.എച്ച്.എസ് കാന്തല്ലൂർ | |
---|---|
വിലാസം | |
കാന്തല്ലൂർ കാന്തല്ലൂർ പി.ഒ, ,മൂന്നാർ , 685620 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04865 246317 |
ഇമെയിൽ | shhsknlr@gmail .com |
കോഡുകൾ | |
സ്കൂൾ കോഡ് | 30010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | തമിഴ് , മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ----- |
പ്രധാന അദ്ധ്യാപകൻ | ബ്രദർ മൈക്കിൾ |
അവസാനം തിരുത്തിയത് | |
30-12-2021 | Abhaykallar |
ചരിത്രം
സേക്രഡ് ഹാർട്ട് ഹൈസ്കൂളിന്റെ ചരിത്രം 1956-ൽ തുടങ്ങുന്നു. റവ.ബ്രദർ തോമസിന്റെ ശ്രമഫലമായി കാന്തല്ലൂർ പഞ്ചായത്തിലെ മനോഹരമായ പെരുമല ഭാഗത്ത് ഒരു എൽ.പി. സ്കൂളായി പ്രവർത്തനം തുടങ്ങി. റവ.ബ്രദർ തോമസായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. ഈ പ്രാഥമിക വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപിക റവ.സിസ്റ്റർ മാർട്ടിൻആയിരുന്നു.പിന്നിടത് 1960-ൽ യൂ.പി. സ്കൂളായും 1979 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും, ഒരു കബ്യൂട്ടർലാബും,സയൻസ് ലാബും,ലൈബ്രറിയും,വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. കബ്യൂട്ടർലാബിൽ 10 കബ്യൂട്ടറുകളും ബ്രോഡ്ബാന്റെ ഇന്റെർനെറ്റ് സൗകര്യവും ലഭ്യമാണ്.
മാനേജ്മെന്റ്
തമിഴ്ട്ടിലെ പാളയം കോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരുഹൃദയ സന്യാസസഭ എഡ്യൂക്കേഷണൽഏജൻസിയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹൈസ്കൾ. ഈ സ്കൂളിന്റെ രക്ഷാധികാരി തിരുഹൃദയ സഭയുടെ ജനറൽ സുപ്പിരിയർ റവ. ബ്രദർ എൻ.എസ്. യേശുദാസും, മാനേജർ റവ. ബ്രദർ കെ.കെ മാർക്കും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1 പി. മണി (എച്ച്. എസ്. എ; എസ്.എച്ച്.എച്ച്.എസ്. കാന്തല്ലൂർ)
- 2 നവീൻ (വെറ്റിനറി ഡോക്ടർ)
- 3 ജേക്കബ് (വൈസ് പ്രിൻസിപ്പാൾ, ഗവണ്മെന്റെ എച്ച്.എസ്സ്.എസ്സ്.ദേവികുളം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.401378" lon="77.218781" zoom="10" width="250" height="250" selector="no" controls="small">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.271028, 77.219536
</googlemap>
.
|