സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആറങ്ങോട്ടുക്കര സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ്.എഴുമങ്ങാട്

എ.യു.പി.എസ്.എഴുമങ്ങാട്
വിലാസം
എഴുമങ്ങാട്

എഴുമങ്ങാട്
,
ആറങ്ങോട്ടുക്കര പി.ഒ.
,
679532
,
പാലക്കാട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽhmaupsezhumangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20550 (സമേതം)
യുഡൈസ് കോഡ്32061300609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട്പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ238
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ടി എസ്
പി.ടി.എ. പ്രസിഡണ്ട്ഇസ്മയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
09-02-2022Aupsezhumangad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1917 ലാണ് എ.യു.പി.എസ്. എഴുമങ്ങാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

താഴാപ്ര നായരു വീട്ടിൽ കുഞ്ഞനുണ്ണി നായർ

മണ്ണേങ്ങോട്ട് രാവുണ്ണി നായർ

മണ്ണേങ്ങോട്ട് നാരായണൻ നായർ

ശ്രീമതി ടി.പി പത്മാവതി അമ്മ

ശ്രീ ടി.പി. ഗോപാലകൃഷ്ണൻ (നിലവിൽ)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

Sl no: പേര് കാലഘട്ടം
1 മറിയ ടീച്ചർ
2 ബാലചന്ദ്രൻ മാസ്റ്റർ -2015
3 നന്ദിനി ടീച്ചർ 2005-2015
4 PV സെബിയ ടീച്ചർ 2015-2017
5 TS ഗീത ടീച്ചർ 2017-2022

പൂർവ്വ അദ്ധ്യാപകർ

Sl no: പേര് Slno: പേര്
1 കുട്ടപ്പൻ മാഷ് 20 ചാത്തപ്പൻ മാഷ്
2 കോന്തുണ്ണി മാഷ് 21 ഇബ്റാഹിം മാഷ്
3 കുഞ്ഞുണ്ണി മാഷ് 22 ശാന്ത ടീച്ചർ
4 കുട്ടൻ മാഷ് 23 ശ്രീകുമാരി ടീച്ചർ
5 അപ്പു മാഷ് 24 ലക്ഷ്മി ടീച്ചർ
6 മാധവൻ മാഷ് 25 ഷീന ടീച്ചർ
7 അമ്മു ടീച്ചർ 25 വേണുഗോപാലൻ മാഷ്
8 എലിസബത്ത് ടീച്ചർ 27 ശിവശങ്കരൻ മാഷ്
9 കമലാവതി ടീച്ചർ 28 കുഞ്ഞലവി മാസ്റ്റർ
10 പത്മാവതി ടീച്ചർ 29 ശങ്കു മാഷ്
11 രഘു മാസ്റ്റർ 30 വിനയ ടീച്ചർ
12 കൊച്ചു നാരായണി ടീച്ചർ 31 ലീലാവതി ടീച്ചർ
13 ശ്രീലത ടീച്ചർ 32 മമ്മിക്കുട്ടി മാസ്റ്റർ
14 നാരായണൻ മാസ്റ്റർ 33 രമണി ടീച്ചർ
15 രാധ ടീച്ചർ 34 നബീസ ടീച്ചർ
16 ദാക്ഷായനി ടീച്ചർ 35 മിനി ടീച്ചർ
17 കദീജ ടീച്ചർ 36 സരയു ബാല ടീച്ചർ
18 ബേബി ടീച്ചർ 37 വിജയലക്ഷ്മി ടീച്ചർ
19 സരസ്വതി ടീച്ചർ 38 നീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Sl no: പേര് വിവരണം ഫോട്ടോ
1 എൻ.എൻ.കൃഷ്ണദാസ് മുൻലോകസഭാ അംഗം

രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഉജ്ജ്വല സാന്നിധ്യമാണ്. 1996 ൽ പാലക്കാട്ടുനിന്ന് ആദ്യ തവണ എം.പിയായി. നാലു തവണയായി 2009 വരെ തുടർന്നു. 12.3.1959 ൽ ജനനം.

2 എം.മഞ്ജുള ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്

2015 ൽ പതിനഞ്ചാം വാർഡിൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുത്തു. പ്രസിഡന്റാവുകയും ചെയ്തു. കുടുംബശ്രീ, രാഷ്ട്രീയരംഗത്തു സജീവ സാന്നിദ്ധ്യമാണ്.നിലവിൽ വടക്കാഞ്ചേരി ബ്ലോക് പഞ്ചായത്ത് മെമ്പറാണ്

3 MG ശശി സിനിമ - നാടക രംഗത്തെ സംവിധായകനും നടനും രചയിതാവും സാംസ്കാരിക പ്രവർത്തകനുമാണ് MG.ശശി.പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ മകൾ ഗീതാ ജോസഫാണ് ഭാര്യ. സ്വന്തം വീടിനോടു ചേർന്നു സാംസ്കാരിക പ്രവർത്തനങ്ങൾക്കായി കനവ് എന്ന നാടകപ്പുര നടത്തുന്നുണ്ട്.

2002 ൽ "കനവുമലയിലേക്ക്" എന്ന സിനിമ ഏറ്റവും നല്ല വിദ്യാഭ്യാസ ചിത്രത്തിനുളള രാഷ്ട്രപതിയുടെ അവാർഡു നേടുകയും സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച ഡോക്യുമെന്ററായി തെരഞ്ഞെടുക്കുകയും ചെയ്തു.

4 ശ്രീജ ആറങ്ങോട്ടുകര കലാ സാഹിത്യ- സാംസ്കാരിക- കൃഷിരംഗത്തെ ആറങ്ങോട്ടുകരയുടെ നിറസാന്നിധ്യം. നാടക പ്രവർത്തക . കേരള സംഗീത നാടക അക്കാദമി അംഗം. കേരള സാഹിത്യ അക്കാദമി അവാർഡും സംഗീത നാടക അക്കാദമി അവാർഡും നേടി. കാർഷിക കലാ സാംസ്കാരിക പരിസ്ഥിതി ആരോഗ്യ രംഗങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ വേണ്ടി പാഠശാല എന്ന കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. വാണിജ്യ വകുപ്പു ഉദ്ദ്യോഗസ്ഥയാണ്.
5 കെ.പി വേലായുധൻ നാടൻ കലകളിലെ വേറിട്ട വ്യക്തിത്വം. പൊതുപ്രവർത്തകൻ, നാടൻ കലാ പരിപോഷകൻ, ഗ്രാന്ഥശാല പ്രവർത്തകൻ, കർഷകൻ, പറയവേല സംഘാടകൻ.കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം നേടി. കേത്രാട്ടമെന്ന കലാരൂപത്തിന്റെ അവതാരകനാണ്. പറയ സമുദായത്തിലെ കേത്രാട്ടമെന്ന കലാരൂപത്തിന് ജനകീയത നേടിക്കൊടുത്തതിനാണ് പുരസ്‌കാരം ലഭിച്ചത്.
6 സേതു ആറങ്ങോട് പ്രഫഷണൽ നാടക രംഗത്തെ സജീവ സാന്നിദ്ധ്യം. കരുത്തുറ്റ നടനും നാടക

കൃത്തുമാണ്. ശബ്ദഗാംഭീര്യവും രൂപഭംഗിയും കൊണ്ട് നാടക രംഗത്തു പ്രസിദ്ധി നേടി. ആകാശവാണി തൃശൂർ ,കോഴിക്കോട് നിലയങ്ങളിൽ നിന്നു നിരവധി നാടകങ്ങൾ സംപ്രേഷണം ചെയ്തു. ആമ്പൽ പൂവ്, പഴം പുരാണം, കിളി പാടിയ ഗ്രാമം എന്നിവ പ്രധാന നാടകങ്ങളാണ്. സീരിയലിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

7 കെ.കെ പരമേശ്വരൻ പത്രപ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങി ആറങ്ങോട്ടുകരയുടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് കെ.കെ പരമേശ്വരൻ. സാഹിത്യത്തിൽ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ.ബി.ആർ. അംബേദ്കർ പുരസ്കാരവും പത്രപ്രവർത്തനത്തിൽ തേജസ് ദിനപത്രത്തിന്റെ തെയ്ജ പുരസ്കാരവും നേടിയിട്ടുണ്ട്. യൂദാസിന്റെ നമ്പറുകൾ, കാലാന്തരം, നമ്മളൊന്ന്, ചീവിടുകൾ, കാക്കാലത്തി പറയുന്നത് , ഓർമകളിൽ ബഷീർ തുടങ്ങിയവ പരമേശ്വരൻ രചിച്ച പ്രധാന നാടകങ്ങളാണ്. ഈറ്റ എന്ന ആദ്യ കവിത തൃശൂർ ആകാശവാണിയിലൂടെയാണ് പുറത്തെത്തുന്നത്.
8 ടി.ടി. പ്രഭാകരൻ എഴുത്തുകാരൻ , കലാ സാംസ്കാരിക പ്രവർത്തകൻ . തൃശൂർ ആകാശവാണി സ്റ്റേഷൻ ഡയറക്ടറാണ്. 2010 ൽ റേഡിയോ നാടക പ്രക്ഷേപണ കലക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. അടയാള വാക്യങ്ങൾ, സാഹിത്യ സിദ്ധാന്ത ചർച്ച, മാന്ത്രികപ്പക്ഷി, ബുദ്ധിമാന്റെ തമാശകൾ, പാഠമുദ്രകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്.
9 ആറങ്ങോട്ടുകര മുഹമ്മദ് കഥാകൃത്ത്, കവി, ബ്ലോഗ് ഓൺ ലൈൻ എഴുത്തുകാരൻ . അബു എന്ന മനുഷ്യൻ എന്ന ആദ്യ കഥ എക്സ്പ്രസ്സിലാണ് പ്രസിദ്ധീകരിച്ചത്. സക്കാത്ത്, പത്മതീർത്ഥം തുടങ്ങിയവ രചനകളാണ്. ആകാശവാണി തൃശൂർ നിലയത്തിൽ നിന്നും കഥയും കവിതയും വന്നിട്ടുണ്ട്. ചെറുകഥാ മത്സരത്തിൽ സംസ്ഥാന തല അവാർഡു നേടിയിട്ടുണ്ട്. രണ്ടുമൂന്നുതവണ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഓരിലകൾ, നിഴൽ വരകൾ,മണിമുത്ത് എന്നിവ ബ്ലോഗെഴുത്തുകളാണ്.
10 വിനോദ് വയലി സാമൂഹിക പ്രവർത്തനത്തിൽ സംസ്ഥാന തലത്തിലുള്ള വിവേകാനന്ദ പുരസ്കാരം നേടി. വയലി എന്ന നാട്ടറിവു - നാടൻപാട്ട് - ബാംബു ഓർക്കസ്ട്ര രൂപീകരിച്ചു ലോകശ്രദ്ധ നേടി. സ്വയം ഉപകരണങ്ങളുണ്ടാക്കി മുളവാദ്യ സംഗീത ടീം രൂപീകരിച്ചു. ഇന്ത്യയിലെ തന്നെ മുള മാത്രം ഉപയോഗിക്കുന്ന ആദ്യ സംഗീതടീമാണിത്. കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ കേളി പുരസ്കാരം നേടിയത് വയലിയാണ്. ഇന്ത്യൻ മ്യൂസിയം കൽക്കത്തയിൽ വെച്ച് വയലിയെ ആദരിച്ചിട്ടുണ്ട്. ചെയ്ഞ്ച്ലൂം അവാർഡു നേടി.
11 ഹിലർ - വാപ്പു നാടക രംഗത്തെ സജീവ സാന്നിധ്യം. പരശുപുരം ചന്ത എന്ന തെരുവുനാടകത്തിലും കോട്ടയത്തെത്ര മത്തായിമാരുണ്ട് , ഋതുമതി, ഇടനിലങ്ങൾ, തനതുലാവണം എന്നിവയിൽ  ശ്രദ്ധേയമായ വേഷം ചെയ്തു. ബെസ്റ്റ് ആക്ടർ പുരസ്കാരവും നല്ല സംവിധാനത്തിനുള്ള സമ്മാനവും നേടിയുട്ടുണ്ട്.
12 അനിൽകുമാർ കെ ശ്രദ്ധേയനായ യുവ വാദ്യ കലാകാരൻ. 2010 ൽ അംബേദ്‌കർ ഫെലോഷിപ്പ് ലഭിച്ചു. വിദ്യാർത്ഥികൾക്കു ചെണ്ടകൊട്ടിൽ പരിശീലനം നൽകുന്നുണ്ട്. ആറങ്ങോട്ടുകര പഞ്ചവാദ്യ സംഘം രൂപീകരിക്കാൻ നേതൃത്വം നൽകി.
13 എം.ജി ശൈലജ നാടക പ്രവർത്തക, നടി. സംവിധായകൻ എം.ജി ശശിയുടെ സഹോദരിയാണ്. തൊഴിൽ കേന്ദ്രങ്ങളിലേക്ക് എന്ന സ്തീ വിമോചനവുമായി ബന്ധപ്പെട്ട ചരിത്ര പ്രാധാന്യമുള്ള , സ്തീകൾ മാത്രം കഥാപാത്രങ്ങളായുള നാടകത്തിൽ പുരുഷ വേഷം ചെയ്തു. ശ്രീജ എഴുതിയ സ്മാർത്തവിചാരം എന്ന നാടകത്തിൽ താത്രിക്കുട്ടിയായി അഭിനയിച്ചു. അനുഭവങ്ങൾ, ശ്രീപാർച്ചതിയുടെ പാദം, എന്നീ ടെലി ഫിലിമിലും, അടയാളങ്ങൾ, അന്നയും റസൂലും, ആമി തുടങ്ങിയ സിമികകളിലും അഭിനയിച്ചിട്ടുണ്ട്.

വഴികാട്ടി

പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8 കിലോമീറ്റർ)
ഷൊറണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ)
 നിലമ്പൂർ - പെരുമ്പിലാവ് ദേശീയപാതയിലെ പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും (8 കിലോമീറ്റർ)
 പാലക്കാട് - പൊന്നാനി നാഷണൽ ഹൈവെയിൽ ഷൊറണൂർ ബസ്റ്റാന്റിൽ നിന്നും (14 കിലോമീറ്റർ) ബസ്സ്  മാർഗ്ഗം എത്താം

{{#multimaps:10.758823054523237, 76.20359355610609|zoom=18}}


"https://schoolwiki.in/index.php?title=എ.യു.പി.എസ്.എഴുമങ്ങാട്&oldid=1630110" എന്ന താളിൽനിന്ന് ശേഖരിച്ചത്