ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം
  വായു, വെള്ളം,  ആകാശം, ഭൂമി വനങ്ങൾ എന്നിവ ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. ജലമലിനീകരണം പലവിധത്തിൽ നടക്കുന്നു. കപ്പലുകളിൽ നിന്ന് ഉണ്ടാകുന്ന എണ്ണ ചോർച്ച ജലത്തെ മലിനമാക്കുന്നു. കപ്പൽ യാത്രക്കാർ ജലത്തിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ജലജീവികളുടെ നാശത്തിന് കാരണമാകുന്നു. പല കടൽ  ജീവികൾക്കും അഭയംമാകുന്ന പവിഴപ്പുറ്റുകൾ നശിക്കുന്നു. പുഴവെള്ളം മലിനമാകാൻ കായൽ ടൂറിസം കാരണമാകാറുണ്ട്. വീട്ടിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ, പുഴയിലെ അലക്ക്, കുളി എന്നിവയും പുഴ വെള്ളത്തെ മലിനമാക്കുന്നു. ശുദ്ധജലാശയങ്ങളായ തോടുകളിലേക്കും  മറ്റും മലിനജലം തുറന്നു വിടരുത്. തോടുകൾ നികത്തപ്പെട്ട തോടെ വംശനാശത്തിന്റെ വക്കിലാണ് തോടുകളും,  നീർച്ചാലുകളും,  പാഠങ്ങളും. ശുദ്ധജലസ്രോതസ്സുകൾ മലിനമാകുന്നതിനാൽ താമരയും,  ആമ്പലും ഇന്ന് വംശനാശത്തിന്റെ ഭീഷണിയിലാണ്. വായു മലിനമാകുന്നതിന്റെ കാരണം വാഹനപ്പുക, ഫാക്ടറി എന്നിവയാണ്. ഭൂമി മലിനമാക്കുന്നവരുണ്ട്. ഓർക്കുക, ഭൂമിയിൽ നട്ട വസ്തുക്കളാണ് നാം കഴിക്കുന്നത്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും തങ്ങളുടെ ഭക്ഷണം വിഷയമാക്കുന്നില്ല. കള നശിപ്പിക്കാൻ വേണ്ടി കളനാശിനികൾ ഉപയോഗിക്കുമ്പോൾ വാസ്തവത്തിൽ നാം ഭൂമിക്ക് വിഷമടിക്കുകയാണ് ചെയ്യുന്നത്. വനങ്ങൾ നമ്മുടെ ഉപകാരികളാണ്. നമുക്ക് വേണ്ട മഴ നൽകുന്നത് വനങ്ങളാണ്. വനനശീകരണം വരൾച്ച, കുടിവെള്ളക്ഷാമം, കൃഷിനാശം എന്നിവ വരുത്തുന്നു. നടപ്പ് ശീലമാക്കുക,  പൊതുഗതാഗതം ഉപയോഗിക്കുക,  ജലാശയങ്ങൾ സംരക്ഷിക്കുക,  ഭൂമിയിൽ ജൈവ വളങ്ങൾ ഉപയോഗിക്കുക,  വനം ധനമാണെന്ന് തിരിച്ചറിഞ്ഞ് വനത്തെ സംരക്ഷിക്കുക,  വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക,  ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക,  മലകയറ്റം, പ്രകൃതി പഠന ക്ലാസുകൾ എന്നിവയ്ക്ക് നേതൃത്വം നൽകുക.
                 
ദുർഗ പ്രസാദ്
5സി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം