സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡായ കൊളത്തൂരിൽ സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന കെ.വി.എൽ.പി.സ്കൂൾ,കൊളത്തൂർ.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജരും പൂർവവിദ്യാർഥികളും ഒത്തൊരുമിച്ച് സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. സ്കൂളിൽ പ്രീ -പ്രൈമറി വിഭാഗം ആരംഭിച്ചു. ഇപ്പോൾ 100 ൽ അധികം കുട്ടികൾ പഠിക്കുന്നു.

കൊളത്തൂർ കെ വി എൽ പി എസ്
വിലാസം
കൊളത്തൂർ

കൊളത്തൂർ പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം10 - 3 - 1932
വിവരങ്ങൾ
ഫോൺ0496 2700249
ഇമെയിൽkolathurkvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16322 (സമേതം)
യുഡൈസ് കോഡ്32040900601
വിക്കിഡാറ്റQ64549988
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത. ഇ
പി.ടി.എ. പ്രസിഡണ്ട്പ്രേംജിത്ത്.പി
എം.പി.ടി.എ. പ്രസിഡണ്ട്ലീഭ
അവസാനം തിരുത്തിയത്
03-02-202216322


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1932 ൽ ടി.എച്ച് കൃഷ്ണൻ കിടാവ് എന്ന മഹത് വ്യക്തിയാണ് തൻറെ പത്തൊൻപതാം വയസിൽ കൃഷ്ണവിലാസം എൽ.പി.സ്കൂൾ സ്ഥാപിച്ചത്. അധികവായന

ഭൗതികസൗകര്യങ്ങൾ

37 സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത്‌ . നല്ല രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകി ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടർ ലാബും പ്രോജെക്ടർ സൗകര്യവും ഇന്റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടർ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളിൽ ലഭ്യമാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികൾക്ക് കൊടുക്കുന്നത്.500 പേർക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിൻറെ ചുറ്റുമതിലുകളിൽ ചിത്രങ്ങൾ,മഹത്വചനങ്ങൾ,അക്ഷരമാല എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാർക്കും സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് ക്ലിനിക്
  • സയൻ‌സ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ശുചിത്വ സേന
  • ഐ.ടി ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര്
1 ടി.എച്ച് കൃഷ്ണൻ കിടാവ്
2 ടി.എച്ച്.കണാരൻ കിടാവ്
3 കെ.രാഘവൻ
4 എം.ബാലൻ നായർ.
5 വി.കെ സദാനന്ദൻ

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  1. ശ്രീ വി.രാധാകൃഷ്ണൻ നായർ.(സംസ്ഥാന അധ്യാപകഅവാർഡു ജേതാവ്,റിട്ട. പ്രിൻസിപ്പാൾ പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ )
  2. ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടർ,IEEE പുരസ്കാരജേതാവ് )
  3. ശ്രീ.സത്യനാഥൻ.വി.കെ .(റിട്ട: പ്രിൻസിപ്പൽ പുതിയാപ്പ ഗവ:ഹയർസെക്കൻഡറി സ്കൂൾ)
  4. ശ്രീ.വി.ബാലകൃഷ്ണൻ (റിട്ട. പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയർ)
  5. ശ്രീ.രാജീവൻ.വി.(റിസർവ് ബാങ്ക് ഓഫീസർ.ബംഗലുരു)
  6. ശ്രീ. അഭിലാഷ്.ടി.എസ് (CEO ,6d Technologies ,ബംഗലുരു)'

'

വഴികാട്ടി

  • സ്റ്റേറ്റ് ഹൈവേ 38 ഉള്ളിയേരി അത്തോളി റോഡിൽ കൂമുള്ളി നിന്നും കൂമുള്ളി കൊളത്തൂരപ്പൻ ക്ഷേത്രം റോഡിൽ

കൊളത്തൂരിൽ സ്ഥിതിചെയ്യുന്നു.കൂമുള്ളി നിന്നും 2 കി.മി അകലം


{{#multimaps: 11.411677, 75.780075 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=കൊളത്തൂർ_കെ_വി_എൽ_പി_എസ്&oldid=1578187" എന്ന താളിൽനിന്ന് ശേഖരിച്ചത്