എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/എന്റെ ഗ്രാമം
എറണാകുളം ജില്ലയിൽ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വടക്കേക്കര. ദേശീയപാത പതിനേഴിനു ഇരുവശവുമായി പരന്നു കിടക്കുന്ന ഒരു പഞ്ചായത്താണ് വടക്കേക്കര ഗ്രാമപഞ്ചായത്ത്. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പറവൂർ ബ്ളോക്കിലാണ് വടക്കേക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുത്തകുന്നം, വടക്കേക്കര എന്നീ വില്ലേജുകളിലായി ആണ് വടക്കേക്കര പഞ്ചായത്ത് വിഭജിച്ച് കിടക്കുന്നത്.
എറണാകുളം ജില്ലയിൽ വടക്കേക്കര പഞ്ചായത്തിൽ വടക്ക്പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കൊട്ടുവള്ളിക്കാട്. വടക്കൻ പറവൂരിനും കൊടുങ്ങല്ലൂരിനും മധ്യത്തിലാണ് കൊട്ടുവള്ളിക്കാട് സ്ഥിതി ചെയ്യുന്നത്.