എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ കളികൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണാം പൊത്തി കളി
ശ്രദ്ധയും അന്വേഷണ ബുദ്ധിയും വേണ്ട കളിയാണിത്. ചെറിയ ഒരു ഇലക്കീറെടുത്ത് ഒരു കുട്ടിയുടെ കൈക്കുള്ളിൽ വച്ച് മണ്ണ് കൊണ്ടു മൂടും. പിന്നീട് ആ കുട്ടിയുടെ കണ്ണുകൾ പൊത്തിപ്പിടിച്ച് തിരിച്ചും മറിച്ചും പല ഭാഗത്തേക്ക് നടത്തിക്കും. ഇതിനിടയിൽ കൈയി ലെ മണ്ണും ഇലയും ഉപേക്ഷിക്കും. കുട്ടിയെ കളി തുടങ്ങിയ സ്ഥലത്തുതന്നെ എത്തി എത്തിച്ച കണ്ണുതുറക്കാൻ അനുവദിക്കും .കുട്ടി ഈ ഇല കണ്ടെത്തുന്നതാണ് കളി.
അമ്മാനക്കളി
സ്ത്രീകളുടെയും പെൺകുട്ടികളുടെയും കളിയാണിത്. അമ്മാന കുരുവാണ് ഇതിന് ഉപയോഗിക്കുക .ഇത് മേലോട്ട് എറിഞ്ഞു കൊണ്ടിരിക്കുന്നതാണ് കളി.കൂടുതൽ സമയം കയ്യിൽ വെച്ച് പോവുകയോ താഴെ വീണു പോവുകയോ ചെയ്താൽ കളിയിൽനിന്ന് പുറത്താവും. അമ്മാനമാടുബോൾ പാടുന്ന പാട്ടാണ് അമ്മാനപ്പാട്ട്.
ചെമ്പഴുക്ക കളി
ആർ കയ്യിലർകയ്യിലോ മാണിക്യചെമ്പഴുക്ക. ഓടുന്നുണ്ടോടുന്നുണ്ടേ ആ മാണിക്യചെമ്പഴുക്ക . എന്ന് തുടങ്ങുന്ന പാട്ട് ഈ കളിയുടെ താണ്. കളിക്കാർ വട്ടത്തിൽ ഇരിക്കുന്നു. ഒരു കുട്ടിയെ കണ്ണുകെട്ടി വട്ടത്തിന് നടുവിൽ നിർത്തും.ഒരു അടയ്ക്കായോ അല്ലെങ്കിൽ നിറമുള്ള മറ്റെന്തെങ്കിലും സാധനമോ കണ്ണുകെട്ടിയ കുട്ടി കാണാതെ മറ്റു കുട്ടികൾ കൈമാറും .സാധനം ആരുടെ കയ്യിൽ ആണെന്ന് കണ്ണുകെട്ടിയ കുട്ടി കണ്ടെത്തണം.
കള്ളനും പോലീസും
നാലോ അഞ്ചോ പേർക്ക് കളിക്കാൻ പറ്റുന്ന കളിയാണിത് .കുറച്ചു പേപ്പർ കഷ്ടങ്ങൾ എടുക്കുക. അതിൽ കള്ളൻ, പോലീസ്, മന്ത്രി, റാണി ,രാജാവ് എന്നിങ്ങനെ എഴുതുക .ശേഷം കുലുക്കി ഇടുക . പോലീസ് കിട്ടുന്ന ആൾ കള്ളനെ കണ്ടെത്തണം.
പൂജ്യം വെട്ട്
രണ്ടുപേർ കളിക്കുന്ന കളി. ആദ്യം ഒരു പെൻസിൽ എടുത്ത് പേപ്പറിൽ 8 വട്ടം വരയ്ക്കുക . ശേഷം 7 വട്ടം വരയ്ക്കുക. അങ്ങനെ തുടർച്ചയായി ഒന്ന് എത്തുന്നവരെ വരയ്ക്കുക. ആദ്യം എ പിന്നീട് ബി എന്നിങ്ങനെ കറുപ്പിക്കുക. അടുത്തു വരാതെ നോക്കണം.
കുട്ടിയും കോലും കളി
ഉണ്ടയും കോലും കുട്ടിയും കോലും കോടയും കോലും ചേരിയും കോലും എന്നിങ്ങനെ കളിക്കുന്ന കുട്ടികളുടെ ഭാരം ഭേദം o പ്രാദേശികഭേദം ഓ അനുസരിച്ച് പല പേരുകളിലും ഈ കളി അറിയപ്പെടുന്നു ഉത്തരേന്ത്യയിൽ ഗുല്ലി ബണ്ട എന്നപേരിലറിയപ്പെടുന്ന ഈ കളി ആൺകുട്ടികളുടെ ഒരു കായികവിനോദമാണ്.
അണ്ടി കളി
കശുവണ്ടി ഉപയോഗിച്ചുള്ള ഒരു വിനോദം .കളിയിൽ പങ്കെടുക്കുന്നവരെല്ലാം ഓരോ കശുവണ്ടി വീതം എടുക്കണം. അവയെല്ലാം ചേർത്ത് ആദ്യം ഒരു കുട്ടി മുന്നിലേക്ക് നീട്ടി അറിയും. മറ്റു കളിക്കാർ നിർദ്ദേശിക്കുന്ന മറ്റൊരു അണ്ടി കൊണ്ട് എറിഞ്ഞു കൊള്ളിച്ചാൽ അണ്ടികൾ മുഴുവൻ ആ കുട്ടിക്ക് ലഭിക്കും . ഏറു കൊണ്ടില്ലെങ്കിൽ മറ്റൊരു കുട്ടിയുടെ ഊഴമായിരിക്കും.