ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഉച്ചഭക്ഷണ പദ്ധതി
പ്രതിഭാസംഗമം‍‍‍‍‍
കോവിഡ്കാല അധ്യാപനം


കരാട്ടെ - യോഗ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ഒന്നും തന്നെ വിദ്യാഭ്യാസ രംഗത്ത് കാര്യമായ മുന്നേറ്റങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല സമൂഹത്തിലെ ന്യൂനപക്ഷത്തിന് മാത്രമായി വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതപ്പെടുത്തുന്ന സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലമാണ് ഇവിടെ ഉണ്ടായിരുന്നത് ഈ കാലഘട്ടത്തിലാണ് മധ്യതിരുവിതാംകൂറിലെ പെൺകുട്ടികൾക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ വേണ്ടി ഇംഗ്ലണ്ട്കാരികളായ രണ്ടു വനിതകൾ മിസ് ഹോംസ്, മിസ് ബ്രൂക്സ്മിത്ത് എന്നിവർ തിരുവല്ലയിൽ വന്നത്. അവർ കൈക്കൊണ്ട ഈ തീരുമാനം സ്ത്രീശാക്തീകരണ രംഗത്തെ ഒരു വലിയ മുന്നേറ്റമായിരുന്നു. സ്ഥാപകയുടെ ഈ വിദ്യാഭ്യാസ ദർശനത്തിന്റെ ചുവടുപിടിച്ച് പെൺകുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു നടപ്പാക്കുന്നതിൽ ബാലികാമഠം സ്കൂൾ എന്നും ശ്രദ്ധിച്ചിട്ടുണ്ട് രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ഉയരങ്ങളിലെത്താൻ ഇന്ന് സ്ത്രീകൾക്ക് കഴിയുന്നുണ്ടെങ്കിലും അബല എന്ന പേരിൽ അവർക്ക് അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങൾ ഇന്നും വളരെയേറെയാണ് ഇതു മനസ്സിലാക്കിയാണ് കഴിഞ്ഞ പത്ത് വർഷം മുമ്പ് സ്കൂളിൽ കരാട്ടെ യോഗ പരിശീലന പരിപാടി ആരംഭിച്ചത്.

ആദ്യ വർഷം തന്നെ 60 കുട്ടികൾ യോഗ പരിശീലനം നേടി പിന്നീടങ്ങോട്ട് നാളിതുവരെയും സ്കൂളിലെ ഒരു പ്രധാന പ്രവർത്തന പരിപാടിയായി യോഗ പരിശീലനവും കരാട്ടെ അഭ്യാസവും നടന്നുവരുന്നു ശരീരത്തിനും മനസ്സിനും ഒരുപോലെ ഉൻമേഷം പകരാൻ ഭാരതത്തന്റെ ഈ സ്ഥാനത്ത് വിദ്യയ്ക്ക് കഴിയുമെന്നത് ഇന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് ആസനമുറകളുടെ അഭ്യസന്നത്തിലൂടെ ഏകാഗ്രതയും കൃത്യതയും ഉറപ്പാക്കുന്നത് വഴി പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും കൂടുതൽ വിജയം ഉറപ്പാക്കാൻ സ്കൂളിലെ യോഗ പരിശീലനത്തിലൂടെ സാധിച്ചിട്ടുണ്ട് എന്ന് കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തിയ വസ്തുതയാണ് പ്രഗൽഭരായ പരിശീലകരെ കണ്ടെത്തി പരമാവധി കുട്ടികൾക്ക് പ്രയോജനകരമാം വിധം പരിശീലനം സംഘടിപ്പിക്കാൻ സ്കൂളിന് കഴിയുന്നുണ്ട് ഒട്ടേറെ വേദികളിൽ യോഗ ഡിസ്പ്ലേ അവതരിപ്പിക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് സ്കൂളിലെ എച്ച് മറ്റ് അധ്യാപികമാർ അനദ്ധ്യാപകർ എല്ലാം തന്നെ വലിയ താല്പര്യത്തോടെ ഈ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം വളരെ അത്യാവശ്യമായ ഇന്നത്തെ കാലഘട്ടത്തിൽ ഇതിനായി വരെ സജ്ജരാക്കാൻ സ്കൂളിൽ നടത്തുന്ന കരാട്ടെ പരിശീലനത്തിന് കഴിയുന്നുണ്ട്

ഓരോ വർഷവും കൂടുതൽ കുട്ടികൾ കരാട്ടെ പഠനത്തിനായി കടന്നുവരുന്നുണ്ട് പഠനസമയത്ത് ബാധിക്കാത്ത വിധത്തിൽ അധ്യാപികമാരുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ നടക്കുന്നത് വിവിധ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിജയം നേടാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് പ്രാഥമിക പരിശീലനത്തിന് അപ്പുറം കഴിവ് താൽപര്യവും ഉള്ള കുട്ടികൾക്ക് ഉയർന്ന തരത്തിലുള്ള പരിശീലനം സാധ്യതകളും ഉറപ്പാക്കുന്നു 20 കുട്ടികൾ ഇതിനോടകം ബ്ലാക്ക്ബെൽറ്റ് മറ്റു ഉയർന്ന നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട് ഈ രംഗത്തെ പരിശീലനം തങ്ങളുടെ പഠനപ്രവർത്തനങ്ങളും കൂടുതൽ ചിട്ട ഉള്ളതാക്കാൻ ഏറെ സഹായിക്കുന്നതായി കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു

ആയോധനകലകൾ കൊപ്പം നൽകുന്ന ബോധവൽക്കരണ ക്ലാസുകൾ പെൺകുട്ടികളുടെ ശാക്തീകരണത്തിന് വലിയ കരുത്ത് പകരുവാൻ പര്യാപ്തമാകുന്നു ഉണ്ട്. ശാരീരികവും മാനസികവുമായ പോരാട്ട മുറകൾ സ്വായത്തമാക്കുന്ന കലയാണ് കരാട്ടെ. ശരീരം തന്നെ ആയുധമാക്കുന്നതു കൊണ്ട് ഈ കലയെ കരാത്തെ എന്ന് വിളിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം , ജീവിതത്തിൽ അച്ചടക്കം പുലർത്തേണ്ടതിന്റെ ആവശ്യവും മനസ്സിലാക്കി അവർക്കായി കരാട്ടേ പരിശീലനം സ്കൂളിൽ നൽകുന്നു. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഞങ്ങൾ കരാട്ടെ പരിശീലനം നൽകി വരുന്നുണ്ട്. ഏകദേശം 100 കുട്ടികൾ കരാട്ടെ പരിശീലനം നേടുന്നുണ്ട് .എല്ലാ വെള്ളിയാഴ്ച ഒരു മണിക്കൂർ ഇതിനായി കണ്ടെത്തുന്ന . വർഷാവസാനത്തിൽ ഗ്രേഡിങ്ങ് ടെസ്റ്റ് നടത്തി കുട്ടികൾക്ക് ഗ്രേഡ് നൽകുന്ന .ഒരു കുട്ടി പന്ത്രണ്ടാം ക്ലാസ് കഴിയുന്നതോടൊപ്പം ബ്ലാക്ക് ബെൽറ്റ് നേടുന്നതിന് സാധിക്കും. പത്തുവർഷമായി സ്കൂളിൽ കരാട്ടെ പരിശീലനം കുട്ടികൾക്കായി നൽകി വരുന്നു.

യോഗ

ആർഷഭാരതത്തിന്റെ അമൂല്യ സംഭാവനയാണ് യോഗ . ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേർച്ച ആണ് യോഗ. മനുഷ്യരെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്നതാണ് യോഗയുടെ ഉദ്ദേശം. തിക്കുംതിരക്കും.. മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികലോകത്ത് മനുഷ്യന്റെ വർദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താൻ യോഗയ്ക്ക് കഴിയും .ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ ലക്ഷ്യം. ഒരു വ്യക്തിയുടെ സമഗ്രമായ പൂർണ്ണതയാണ് യോഗ പ്രദാനം നൽകുന്നത്. ആധുനിക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ രോഗത്തെ ചെറുത്തു നിർത്താനും രോഗപ്രതിരോധശേഷി നേടുന്നതിനും യോഗ പരിശീലനത്തിലൂടെ കുട്ടികൾക്ക് സാധിക്കും. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും ഓർമശക്തി വർധിപ്പിക്കാനും ഊർജ്ജസ്വലത പ്രദാനം ചെയ്യാനും യോഗയേക്കാൾ മികച്ച മറ്റൊരു മാർഗ്ഗമില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ കുട്ടികൾക്ക് യോഗ പരിശീലനം നൽകിവരുന്നു. എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഇതിനായി കണ്ടെത്തുന്നത് അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഞങ്ങൾ യോഗ പരിശീലനം നൽകുന്നു