എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേട്ടങ്ങൾ
ഓൾ കേരളാ ഓപ്പൺ ചെസ്സ്
![](/images/thumb/2/22/48002_nettam_3.jpg/144px-48002_nettam_3.jpg)
2021 ലെ ഓൾ കേരള സ്കൂൾസ് ഓപ്പൺ ഓൺലൈൻ ചെസ്സ് ചാംപ്യൻഷിപ്പിൽ കാറ്റഗറി 3 വിഭാഗത്തിൽ റണ്ണേഴ്സ് അപ്പായി 9 എ യിലെ ഹിമ അജ്വദും മൂന്നാം സ്ഥാനം 8 ഐ യിലെ അംന ലയാനും തിരഞ്ഞെടുക്കപ്പെട്ടു.
ഇൻസ്പയർ അവാർഡ്
![](/images/thumb/5/55/48002_scc1.jpg/132px-48002_scc1.jpg)
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിന്റെ സമഗ്ര വികസനത്തിന്സഹായകമായ ആശയങ്ങളും കണ്ടെത്തലുകളും നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടികേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതി ആണ് ഇൻസ്പയർ അവാർഡ്.
എൻ.ടി.എസ്.ഇ.
![](/images/thumb/9/93/48002_nettan_26.jpg/300px-48002_nettan_26.jpg)
പത്താംക്ലാസിലെ പഠനത്തിൽ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്താനുള്ളതാണ് എൻ.ടി.എസ്.ഇ.രണ്ടുഘട്ടമായാണ് പരീക്ഷ. ആദ്യഘട്ടം സംസ്ഥാനതലത്തിലും. രണ്ടാംഘട്ടം ദേശീയതലത്തിലും SAT, MAT എന്നിങ്ങനെ രണ്ട് പാർട്ടുകളായാണ് പരീക്ഷ. പത്താംക്ളാസിലെ രണ്ടാംടേം വരെയുള്ള പാഠഭാഗങ്ങളും ഒമ്പതാംക്ലാസിലെ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയാണ് ഒന്നാംഘട്ട SAT പരീക്ഷ.
ഫലങ്ങൾ (എസ് എസ് എൽ സി )
കേരള സംസ്ഥാന പെൻസാക് ചാമ്പ്യൻഷിപ്
![](/images/thumb/c/cb/48002_nettam_.jpg/160px-48002_nettam_.jpg)
കേരള സംസ്ഥാന പെൻസാക് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി സ്കൂളിലെന്റെ അഭിമാനമായ പി കെ ജദീറ
ആദരം
പ്രതിഭകളെ ആദരിച്ചു
അരീക്കോട് :ഇക്കഴിഞ്ഞ പ്ലസ് ടു, SSLC, NMMS പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ SOAL ന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങ് 3 ഘട്ടങ്ങളിലായാണ് നടന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് മെമ്പർ പ്രൊഫ :N. V അബ്ദുറഹിമാൻ, കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം, സ്കൂൾ മാനേജർ അബ്ദുസലാം മാസ്റ്റർ എന്നിവർ സെഷനുകൾ ഉൽഘാടനം ചെയ്തു.
![](/images/thumb/9/9e/48002_aadaram_1.jpg/450px-48002_aadaram_1.jpg)